2014, ജൂലൈ 1, ചൊവ്വാഴ്ച

ഋതു (നടക്കാതെ പോയ techfest ന്റെ പാവനസ്മരണയ്ക്ക് )


  ഇന്ന് എൻറെയെന്നല്ല ഞങ്ങളുടെയൊക്കെ കോളേജ് ലൈഫിലെ മറക്കാനാകാത്ത ഒരു ദിവസമായിരുന്നു .
ആര്യയുടെ birthday .........
ആവശ്യത്തിനും അനാവശ്യത്തിനും കണ്ണീർ പൊഴിക്കുന്ന അവൾക്കു ഒരു കിടിലൻ സർപ്രൈസ് കൊടുത്തു തുടങ്ങി..birthday ആയ കൊണ്ടോ തലേന്ന് ഉജാലയിൽ കുളിച്ചതു കൊണ്ടോ അവളിന്ന് കുളിച്ചു..{Arya 's Study tip 1 : കുളിക്കാതെ പഠിച്ചാൽ ഓർമ്മ കൂടും ...  ഇത് cyru ന്റെ beauty Tip കൂടിയാണ്...}
കേക്ക് തിന്നു തീരും മുൻപ് ഫാത്തിക്ക് കറങ്ങാൻ പോകണം 
..
ഏറെ നേരത്തെ കുത്തലും വിളികൾക്കും  ശേഷം സഖാവ്  അർപ്പു  പ്രഖ്യാപിച്ചു..പുതിയ CS ബ്ലോക്ക്‌ ..
"ആ....Ready ..പോകാം " പെരുമഴ കണ്ടു തുള്ളി ചാടുന്ന മാക്കാച്ചിയെ പോലെ ഫാത്തി ചാടിയിറങ്ങി...ഇത് കണ്ടു ഞാൻ എന്റെ Default  പുച്ഛം പ്രൊഫൈൽ ആക്ടിവേറ്റ്  ചെയ്തു..
{തലേന്ന് അവൾക്കു 'ബാംഗ്ലൂർ ഡൈയ്സ്' കാണാൻ വരാൻ എന്തൊരു മടിയാരുന്നു..100 ആൾക്കാർ കൂടുന്നിടത്ത് പോകാത്ത മൊഞ്ചത്തി...പത്തു നൂറു ബംഗാളികളുടെ പണിക്കോട്ടയിലേക്ക്...അതിനൊന്നും ഒരു കുഴപ്പോം ഇല്ല...}

                          ആഘോഷത്തിനു മാറ്റ് കൂട്ടാൻ ആളെ കൂട്ടി..ബ്രഹ്മനും പാമ്പും അഭിയും പിന്നെ SRK {ഇത് സുജിത്തിനു  ആരോ ഇട്ടു കേട്ട പേരാണ് ..ഇതെങ്കിലും കണ്ടിട്ട് ആ പ്രോഗ്രാമിനു  ഒരു output  കിട്ടിയാലോ..:P }.
അങ്ങനെ ഞങ്ങൾ സഖാവിന്റെ അകമ്പടിയോടെ  ഓരോ നിലകൾ കയറി..ബംഗാളികളെയൊന്നും സഖാവ് മൈൻഡ് ആക്കിയില്ല..പക്ഷെ ഞങ്ങളെ രൂക്ഷമായി നോക്കുന്ന അവരെ ഞങ്ങളൊക്കെ നോക്കികൊണ്ടിരുന്നു..ഇതൊന്നും കാര്യമാക്കാതെ സഖാവ്  താനിതിന്റെ contractor  ആണെന്ന മട്ടിൽ  പടികൾ കയറിക്കൊണ്ടിരുന്നു..mind ആക്കത്തതിനാലോ എന്തോ മുകളിൽ  നിന്നു ബംഗാളികൾ അറിഞ്ഞോ അറിയാതെയോ cement ഉം വെള്ളവും തളിച്ചു തന്നുകൊണ്ടിരുന്നു..പ്രതിസന്ധികളും പ്രതിഷേധങ്ങളും പുത്തരിയല്ലാത്ത സഖാവ്  പൂർവാധികം  ആവേശത്തോടെ കയറിക്കൊണ്ടിരുന്നു..സഖാവ് ഇത്രയും ധൃതിയിൽ കയറുന്നതു  അഞ്ചാം നിലയിൽ  ചെന്നികൊടി പാറിച്ചു SFI Booked  എന്ന് എഴുതിവയ്ക്കാൻ മറ്റോ ആണോന്നു കൂടി സംശയിക്കേണ്ടി ഇരിക്കുന്നു ! ! ! !


                        അങ്ങനെ അവസാനം അഞ്ചാം നിലയിൽ ...അതി മനോഹരമായ കാഴ്ച ....ആദ്യം കണ്ണിൽ  പതിയുന്നത് 'പതി'യാണ്...ടെലിഫോണ്‍ ടവറുകൾ നിറഞ്ഞ ചെറു കുന്നുകൾക്കിടയിൽ 'പതി'യങ്ങനെ തലയുയർത്തി  നില്ക്കുന്നു.ആകാശത്തു കറുത്തിരുണ്ട മേഘങ്ങൾ കുന്നിനെ തൊട്ടുരുമി നില്ക്കുന്നു.അടുത്ത കാറ്റിലെങ്കിലും ഭൂമിയെ പുൽകാനുള്ള മോഹവുമായി  അവ വെമ്പൽ കൊള്ളുന്നു..ഇല പൊഴിഞ്ഞു നില്ക്കുന്ന ആ മരം അതാണ്‌ 'പതി'യെ വേറിട്ട്‌ നിർത്തുന്നത് . ആ മരത്തിനു എന്തോ വിരഹ കഥ പറയാൻ ഉള്ളത് പോലെ തോന്നാറുണ്ട്..'പതി' കാണുമ്പോൾ ഒരു ചിരി വിടർന്ന  ചുണ്ടുകളും ആ മരം ആ മുഖത്തെ ഒഴുകി വീഴുന്ന കണ്ണുനീരുമായി  തോന്നും..പതിയിൽ നിന്ന് RIT  കാണുന്നതും RIT  യിൽ നിന് പതി കാണുന്നതും രണ്ടു വ്യത്യസ്ത അനുഭവമാണ്...


                                 അവിടെ നിന്നും അടുത്തതായി തൊട്ടടുത്തുള്ള Ghost House ന്റെ മുന്നിലൂടെയായി യാത്ര .ഏറെ നാൾ അകലെ നിന്ന് അത്ഭുതത്തോടെയും തെല്ലു ആശങ്കയോടെയും മാത്രം കണ്ട ghost house ..പുതിയ ബ്ലോക്ക്‌ അതിന്റെ നിഗൂഡതയെ തല്ലിക്കെടുത്തുന്നതായി എനിക്ക് തോന്നി.......RIT  യുടെ പ്രേതകഥകളിലെ ഭാർഗവി നിലയമാണല്ലോ   ഈ ഗോസ്റ്റ് ഹൗസ്  ......എല്ലാ പ്രേത കഥകളിലെയും പോലെ ഇവിടെയുമുണ്ട് ഒരു  വിശാലമായ കിണർ.പണ്ട് മാറാന ഹോസ്റ്റൽ ന്റെ  അരികിലെ ആ കിണറ്റിലേക്ക് രണ്ടു ആത്മാക്കൾ ഊറിയിട്ടിറങ്ങുന്നത് കണ്ടത്രെ ഞങ്ങളുടെ ബ്രാഞ്ചിലെ  തന്നെ ചേട്ടന്മാരെ....ഫസ്റ്റ് ഇയർ ഞങ്ങളെ കിടു കിടാ വിറപ്പിച്ച അവർ തുള്ളൽ പനി വന്നു രണ്ടു ദിവസം കിടപ്പാരുന്നു പോലും...

                         എന്തായാലും ഇനി വരുന്ന പിള്ളേരിൽ പ്രത്യേകിച്ചു നിഗൂഡതയോ ഭയമോ ഉണ്ടാക്കാൻ ഗോസ്റ്റ് ഹൗസിനു കഴിയുമെന്നു തോന്നുന്നില്ല..ഇന്നതൊരു ഗസ്റ്റ് ഹൗസ്‌ മാതിരി തോന്നി...എങ്കിലും.......ഹോ ..ആദ്യമായി പേനയൊന്നു വഴുതി..കടലാസിൽ മഷി പുരണ്ടിരിക്കുന്നു..സമയം 12.12 am .....നിഗൂഡത എന്തായാലും ഞാൻ കാലത്തിനു വിടുന്നു...



                                            അവിടെ നിന്നും യാത്ര തുടർന്ന് RIT യുടെ വേണ്ടപ്പോൾ വെള്ളം തരാത്ത വാട്ടർ ടാങ്കും പിന്നിട്ടു.പിന്നെ യാത്ര ഒന്ന് മന്ദീഭവിച്ചു.. അഭി ഒരു മരത്തിൽ വട്ടം പിടിച്ചു.പാമ്പ് അല്പം തലയുയർത്തി നിന്നു..ബ്രഹ്മന്  പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.ഈ മാറ്റങ്ങൾക്ക് കാരണം അഭി പറയും.."എന്റെ സുജിത്തേ ...എനിക്കിപ്പോ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റുന്നില്ല..ഈ ഹോസ്റ്റൽ അല്ലാതെ..." റബ്ബർ  തോട്ടത്തിന്റെ താഴെ ladies ഹോസ്റ്റലിന്റെ ഇത് വരെ കാണാത്ത മനോഹര ദൃശ്യം {ഈ നായര് ചെക്കന്റെ വികാരം TJ പകർത്തിയിരുന്നെങ്കിൽ നിവിൻ  പോളി പോലും മുട്ടുകുത്തിയേനെ.}അവിടെ ഏറെ നേരം നിർത്താൻ ബ്രഹ്മന്റെ മനസാക്ഷി(അസൂയ ) അനുവദിച്ചില്ല.



               പിന്നെ ഏതോ കുത്തുകല്ലുകൾ ഒക്കെ ചാടി റോഡിൽ എത്തി.ലൈബ്രറിയുടെ മുന്നി  RIT യുടെ 'കാനായി കുഞ്ഞിരാമനും' സഖിയും നിൽപ്പുണ്ടായിരുന്നു.സഖാക്കൾ കുശലം പറഞ്ഞു യാത്ര തുടർന്നു .

                            കഫ്റ്റെരിയിൽ ഇലക്ട്രോണിക്സിലെ ചെക്കന്മാരിരുന്നു കട്ടൻചായയും പരിപ്പുവടയും തട്ടുന്നു.ഇടം കണ്ണിട്ടു ആരോക്കെയുണ്ടെന്നു ഒന്ന് നോക്കി.PCB ചെയ്യാൻ പഠിപ്പിച്ച ചെക്കനെ കണ്ണിൽപ്പെട്ട പാടെ ഞങ്ങളീ കോളേജിലെ പിള്ളേരല്ലേ എന്ന ഭാവേന തടിതപ്പി ....

                                         പഞ്ചാരമുക്ക് ശൂന്യമാരുന്നു.എന്നാൽ താഴെ കൽപടവിൽ പണ്ട് പഞ്ചാരമുക്കിൽ പ്രിയതമയ്ക്കൊപ്പം സൊള്ളിയ ഓർമ്മകൾ അയവിറക്കി {കുറ്റം പറഞ്ഞ്} രണ്ടു നിരാശ കാമുകന്മാർ ഇരിപ്പുണ്ടായിരുന്നു.എല്ലാം തീർന്നപ്പോൾ എല്ലാ കൊല്ലത്തെയും പോലെ  അവളുമാര് ഗുഡ് ബൈ പറഞ്ഞു പോയതാകാം...ആദ്യമായി RIT യിൽ വരുമ്പോൾ ഈ പടികൾ ഇല്ല..വെറും വഴിച്ചാല് മാത്രം.അവിടെയിരുന്നു ഒരു സ്നാപ് ."ക്യാമറമാൻ സഖാവ് ശ്രീനാഥിനൊപ്പം പഞ്ചാരമുക്കിൽ നിന്നും  ഇലക്ട്രിക്കൽസ്   "..
    
                                         പിന്നീടു മരിയാസിൽ വെച്ച് ആര്യയുടെ കഴുത്തറുക്കാത്ത തീറ്റ .Maximize ഫുഡ്‌..Minimize കോസ്റ്റ് ..Optimization പഠിച്ചത് ഉപകാരമായി.നുവും ദിവ്യയും ആ തീറ്റയ്ക്ക് കൂടി.

                             തിരിച്ചു വരും വഴി പഞ്ചാര മുക്കിനു താഴെ ആദിയും സംഘവും ആരെയോ കാത്ത് ഇരിപ്പുണ്ടായിരുന്നു. തലേന്ന് തങ്ങളെ പറ്റിച്ചു ഫിലിമിനു പോയ "പഞ്ചപാവം" അഭിയെ പിടിക്കാൻ...ആദി Truedo യ്ക്ക് കൊട്ടേഷൻ കൊടുത്തു.Truedo അഭിയെ തന്റെ സ്വയസിദ്ധമായ പച്ച 'മലയാളത്തിൽ ' തന്നെ എല്ലാം പറഞ്ഞു മനസിലാക്കി ..


                                 അങ്ങനെ ആ ദിവസം അവസാനിച്ചു. ഏറെ സന്തോഷത്തോടെ ഒരു പറ്റം നല്ല ഓർമ്മകളായി .ഇങ്ങനെ ഒരു ദിവസം ഇനിയും ഉണ്ടായേക്കാം എന്നാൽ അന്ന് background സ്കോർ ചെയ്യാൻ RIT യും ഈ റബ്ബർ മരങ്ങളും ഉണ്ടാകില്ലല്ലോ..നിറയെ റബ്ബർ  മരങ്ങൾ  മാത്രമാണെങ്കിലും ഓരോ വഴിയിലും അവ ചാഞ്ഞും ചരിഞ്ഞും തീർക്കുന്ന ഭംഗി ഒന്നിനൊന്നു വ്യത്യസ്തമാണ്.ആധുനിക സൗന്ദര്യ സങ്കൽപ്പത്തിന്റെ പിതാമഹാൻ പാമ്പ്  പാടിയ പോലെ..
"ഈ ലോകത്ത് ഏറ്റവും ഭംഗിയുള്ളത് റബ്ബർ മരമാണ് ...റബ്ബർ  മരം മാത്രം........"
{ഇത് MRF നോടുള്ള കൂറ് കൊണ്ട് പാടിയതാണോ എന്തോ....}
                                   

             കോളേജിൽ ഈ നാലു വർഷം ഓരോരുത്തരും സ്നേഹിച്ചത് പലതിനെയാണ്.ചിലർ തന്റെ ക്ലാസ്സിനെ, ചിലർ  ഒരു കൂട്ടം സുഹൃത്തുക്കളെ, മറ്റു ചിലര് ഹോസ്റ്റലിനെയും റൂമെട്സിനെയും, ചിലർ  തനിക്കായി മാത്രം  കിട്ടിയ നിസ്വാർത്ഥ പ്രണയത്തെ, ഇനിയും ചിലർ  NSS കുടുംബത്തിനെ, സ്നേഹനിധികളായ അദ്ധ്യാപകരെ ,സീനിയേർസിനെ , ലാബ്‌ എക്സമിനു അകമഴിഞ്ഞ് സഹായിച്ച ലാബ്‌ അസ്സിസ്റ്റൻസിനെ, പിന്നെ ചിലർ തന്റെ യുവത്വത്തിന് ചോരത്തിളപ്പേകിയ രാഷ്ട്രീയ ചിന്താഗതിയെ......ഇഷ്ടങ്ങൾ ഇങ്ങനെ പലതാണ്.എന്നാൽ ഇവയെല്ലാം നമുക്ക് സമ്മാനിച്ചത്‌ RIT യാണ് . ഇനിയും    കാണും 1000 ൽ ഒരാളെങ്കിലും 'I hate RIT ' എന്ന് പറഞ്ഞു പെട്ടിയെടുക്കുന്നത് .അവരോടു ഒന്നേ പറയാനുള്ളൂ ഇനിയും സമയം  വൈകിയിട്ടില്ല , നിങ്ങൾക്കും കാണും തിരിച്ചറിയാതെ പോയ നല്ല ഓർമ്മകൾ   .ഒന്നു  rewind ചെയ്തു നോക്കൂ.......



                   അങ്ങനെ നാല് ഋതു ഭേദങ്ങൾ ഈ വഴികളിലൂടെ ...ചെറു തളിരിലകൾ വിരിഞ്ഞു.....കാറ്റിൽ ആടിയുലഞ്ഞു..ഞെട്ടറ്റ്, കാറ്റിനൊപ്പം കളിപറഞ്ഞു ,പൊട്ടിച്ചിരിച്ചു, ഈ വീഥികളിലെ ഓരോ സൗഹൃദത്തിനും മേലെ  പെയ്തിറങ്ങി....അതിജീവിച്ചവ പൂത്ത്,  കായ് വന്നു....... അവസാനം കരിയിലകൾ കാറ്റിൽ കൊഴിയും വരെ........ RIT യിലെ വാകമരങ്ങളും റബ്ബർ മരങ്ങളുമെല്ലാം അതിനു വശംവതരായിക്കൊണ്ടിരുന്നു. ഇന്ന് ആ വാക പൂക്കൾ പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. 

                ഇനിയും ഋതുക്കൾ മാറി വന്നു പോകും. പുതിയ നാമ്പുകൾ മുളയ്ക്കുന്നതും അവ പൂക്കുന്നതും പൊഴിയുന്നതും കാണാൻ  RIT യിൽ ഞാനുണ്ടാകില്ല.എന്നാൽ എത്ര ഋതുക്കൾ മാറി വന്നാലും RIT ഇനി എന്നും എന്നിലുണ്ടാകും....
എഴുതിയാൽ തീരാത്തത്ര , എന്റെ തൂലികത്തുമ്പിലൊതുക്കാൻ കഴിയാത്തത്ര ഒരായിരം നല്ല ഓർമകളുമായി .....................

                                           ഇതാണ് എന്റെ RIT ........................




                                              .................ശുഭം.................

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി

                     


                           നിസ്കാരപ്പായിൽ  ഫാത്തിയുടെ  ഖുറാൻ ഓത്തിനിടയിൽ അലസമായ ഞങ്ങളുടെ വാചകമടി എന്തൊക്കെയോ കുത്തികുറിക്കാൻ ഒരു പ്രേരണയേകി.'ഈ കഥയ്ക്ക് എന്ത് പേരിടും '???എന്ന ചോദ്യം ഉയർന്നപ്പോൾ ..
"വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി "
കുരങ്ങു പ്രേതം ഓടിക്കുന്ന ഗെയിമിൽ നിന്നും ഓടി രക്ഷപ്പെട്ടു വന്ന cyru ന്റെ പ്രഖ്യാപനം .ഈ അസ്ഥാനത്തെ കോമഡി ക്ക് ഒരു പൊൻ തൂവൽ നല്കാൻ ഞാൻ തീരുമാനിച്ചു.
          
പെട്ടെന്നായിരുന്നു ആ പേരിനെ അന്വർത്ഥമാക്കിയ ആ ദിവസം മനസിലേക്ക് കേളിയാടി എത്തിയെത്.മൂന്നു വർഷത്തിനിടെ ആദ്യമായി RIT യുടെ കലാകേളിയുടെ ഭാഗമാകാൻ ഞങ്ങൾ നാലു പേരും എത്തി .....ചേച്ചിമാരുടെ ചടുലമായ മാർഗ്ഗംകളിയുടെയും ലാസ്യമായ തിരുവാതിര കളിയുടെയും ഇടയിൽ 'ദേ വന്നു ദാ  പോയ' പോലുള്ള യാഥാർത്ഥ്യം കേളിയുടെ "ദൃശ്യ"മാമാങ്കത്തിൽ ഞങ്ങൾ കുഴിച്ചു മൂടി ....

പിന്നെയൊരു miniproject ന്റെ കാലമായിരുന്നു ..ഒരു semester മുഴുവൻ ഊണിലും ഉറക്കത്തിലും miniprject  എന്ന മന്ത്രവുമായി നടന്ന് ,ഒരു വമ്പൻ  miniproject expo EC ക്കാർ  നടത്തിയപ്പോൾ പാവം ഞങ്ങൾ വെറും രണ്ടു ദിവസം കൊണ്ടു ലാബിൽ നിന്നു പെറുക്കിയെടുത്ത ഒന്നുരണ്ടു capacitorum resistorഉം breadboard ൽ  കുത്തി microprocessor  microcontroller ലാബിന്റെ ഭാഗമായി ഒരു മൈക്രോ പ്രൊജക്റ്റ്‌ ഉണ്ടാക്കി ..ഒരു ദിവസം കൊണ്ട് ആ project ൽ നിന്ന് 7 ക്ലോണ്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കി പല പേരിട്ടു വെച്ചു .അവസാനം exam നു വന്ന external viva  മംഗളം പാടി അവസാനിപ്പിക്കുമ്പോൾ ഇങ്ങനെ ചൊല്ലി 
"ഒന്നായ നിന്നെയിഹ "7 " ആയി കണ്ടളവിൽ 
ഉണ്ടയോരിണ്ടൽ ബദ മിണ്ടാവതല്ല ...ഹരിനാരായണായ  നമ :"

                                     ആകാംക്ഷയോടെ അതിലുപരി ആശങ്കയോടെ അവസാന വർഷം ആരംഭിച്ചു..placement കളുടെ കാലം..വെള്ളം തൊടാതെ കൊണ്ട് നടന്ന ജീൻസും കുറ്റിത്താടിയും noodles തലയുമായി നടന്നവരെയെല്ലാം അങ്ങനെ വൃത്തിയുള്ള രൂപത്തിൽ കാണാൻ അന്ന് കഴിഞ്ഞു...അങ്ങനെ ഏറെ ആശങ്കയുണർത്തി ആദ്യത്തെ ജോബ്‌ interview .ഓരോരു ത്തരായി ആ കടമ്പ കടന്നെത്തി ...അവസാനം cyru  ന്റെ അവസരമെത്തി ...cyru ബഹുമാന പുരസരം interviewer ന്റെ മുന്നിലിരുന്നു.പ്രൊഫൈൽ check  ചെയ്തു കൊണ്ട് ചോദ്യങ്ങൾ  ആരംഭിച്ചു ..

"Your Name..."
"Anjaly cyriac"
"Your Place..."
"Kottayam"
"....So many of you are  from kottayam..WHY SO(വയസ്സോ ).....??? "
"ഇരുപത്തി ഒന്ന് സർ "

ചോദിച്ച സാറും പറഞ്ഞ cyru ഉം ഒരു നിമിഷം തെല്ലൊന്നു പകച്ചു..
പിന്നെ ഒരു പൊട്ടിച്ചിരി മാത്രം..
ഈ കുത്തിക്കുറിപ്പുകൾക്ക്  fullstop ഇടാൻ നേരമായപ്പോഴേക്കും  നിദ്രയുടെ മടിത്തട്ടിലേക്ക് വീണു പോയ നമ്മുടെ ഫത്തിയെ ഉയർത്തെഴുന്നേൽപ്പിക്കൻ ഞങ്ങൾ ഉറക്കെ പറഞ്ഞു ..
"ഫാത്തി  GO  ......"
ഉറക്കച്ചടവിൽ നിന്നു ഊർജസ്വലയായി എണീറ്റ ഫാത്തി ........
"എന്താടീ .............ആരെക്കുറിച്ചാടി ഗോസ്സിപ്പ്  "

inference :ഫാത്തിയെ വിളിക്കാൻ "ഫാത്തി come " എന്നല്ല പറയേണ്ടത് മറിച്ചു "ഫാത്തി GO " എന്നു പറഞ്ഞാൽ  മതി.............



കുത്തിക്കുറിച്ചവർ :അഞ്ജലി and ആര്യ
കടപ്പാട്:cyru ,fathi ,krishna 

2013, ഏപ്രിൽ 24, ബുധനാഴ്‌ച

പേരിടാൻ അറിയില്ല ..


                                    മീനച്ചൂടിൽ കേളി കൊട്ടുണരുന്ന RIT ... ഉച്ച കഴിഞ്ഞ ക്ലാസ്സുകൾ തികച്ചും അസഹ്യം.. അതും വെള്ളിയാഴ്ച കൂടി ആയാൽ പറയേണ്ടതില്ല ..പവർ കട്ടിനു  electrical ബ്ലോക്ക്‌  ആണെന്ന പരിഗണനയൊന്നുമില്ലല്ലോ ..അങ്ങനെ  പുഴുങ്ങാനിട്ട പട്ടുനൂൽ പുഴുക്കൾ മാതിരി ഇരിക്കുന്ന ഒരു DSP ക്ലാസ്സ്‌ ... ഒരു അഞ്ചാൾ നാടകം അരങ്ങേറുന്നു ..പടം ബോറാകയാൽ  attendance എന്ന ടിക്കറ്റിനു വേണ്ടി പേപ്പർ ബോൾ കൊണ്ട് ഏറും ,സൊറ  പറച്ചിലും സൊള്ളലുമായി ഇരിക്കുന്നു.actually human body is a good conductor..but resistance is proportional to temperature.As temperature increases resistance also increases.so the current (signal) decreases..പിന്നെങ്ങനാ തലേൽ കേറുന്നേ!!! .ഇതൊന്നുമറിയാതെ മനോരാജ്യം കണ്ടിരിക്കുന്നവർ വേറെ ...
                                 "അതിൽ ഒരു മനോരാജ്യത്തിൽ  കോരിച്ചൊരിയുന്ന മഴ.. K.K ഉറുമീസ് അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു .സ്കൂൾ വിട്ടാൽ പുള്ളിക്കുടയുമെടുത്തു മഴയത്തിറങ്ങും ...എന്നാൽ  സ്കൂൾ മുറ്റത്തെ ചെളി വെള്ളത്തിനോട് ഉറുമീസിനു എന്നും വഴക്കാണ് . കഴിഞ്ഞ ജൂണ്‍ മാസം white and white ഇട്ടു പോയ ദിവസമാണു അത് ഉറുമീസിനെ മറിച്ചിട്ടത് .surf excel ന്റെ പരസ്യത്തേക്കാൾ കഷ്ടമായി പോയിരുന്നു അന്നു.. അതിൽ പിന്നെ ചെളി വെള്ളത്തിൽ വീഴാതെ ചാടി ചാടി റോഡിൽ എത്തുമ്പോൾ തിരിഞ്ഞു നിന്ന് ഒന്ന് തുപ്പും... അന്നത് കണ്ടു പൊട്ടി ചിരിച്ച മത്തങ്ങ തലയ മുഖം ആ ചെളി വെള്ളത്തിൽ  ഇന്നും തെളിഞ്ഞു കാണാം .. റോഡിൻറെ വശത്തു കൂടി ഒഴുകുന്ന വെള്ളത്തിൽ ശബ്ദം കേൾപ്പിച്ച് നടക്കുന്നതു എന്തു രസമാണ് .. ആ രസത്തോടൊപ്പം യൂണിഫോമിൽ പതിയുന്ന ചെളിയും നല്ല രസമുളവാക്കുന്നതാണ് .. പിന്നെ വീട്ടിലെത്തിയാൽ കിട്ടുന്ന അടിയുടെ രസം.. അപ്പോഴും ഉറുമീസിനു സമാധാനമുണ്ട്.. കഴിഞ്ഞ വല്യവധിക്കു സാറ്റ് കളിച്ചു കച്ചി കൂനയിൽ കയറി ഒളിച്ചതും അവിടുന്നു ദേഹത്തു പൂത അരിച്ചതും ..ചൊറിച്ചിൽ സഹിക്ക വയ്യാഞ്ഞപ്പോൾ അമ്മൂമ്മയുടെ മൈക്രോസ്കോപിക് കണ്ണുകൾ  പൂത അരിച്ചെന്ന സത്യം വെളിപ്പെടുത്തിയതും,,ഉറുമീസിനെ പിടിച്ചു ചെമ്പു പാത്രത്തിലെ വെള്ളത്തിലേക്കു ഇട്ടതും.. പിന്നെയങ്ങോട്ടു പാറമട കുളത്തിലിട്ടു ആനയെ കുളിപ്പിക്കും മാതിരി തൊണ്ടിട്ടു  അമ്മേം അമ്മൂമ്മയും ചിറ്റമ്മയും മാറി മാറി ഉരച്ചു ഉരച്ച്‌ കുളിപ്പിച്ചത് ഓർക്കുമ്പോൾ ഇതൊക്കെ എന്ത്‌ .... "

ഫൂൂൂൂൂൂൂ ...... ഹാവു കറന്റെ വന്നോ .....

ഈ മനോരാജ്യത്തിലെ മഴയ്ക്ക്‌ കാരണം എന്തായിരിന്നിരിക്കാം ..NSS ന്റെ ഫോട്ടോ പ്രദർശനത്തിൽ മനം നിറഞ്ഞു മഴയെ പുണർന്നു  നിൽക്കുന്ന ആ മനുഷ്യനെ കണ്ടാണോ??100 കഷണങ്ങളായ എം ടി യുടെ അസുരവിത്ത്‌ renew ചെയ്യാൻ പോയതാണ് ലൈബ്രറിയിൽ ...ചേച്ചി R എന്ന് കുത്തിയപ്പോൾ തൊട്ടപ്പുറത്തിരിക്കുന്ന mechatronics നെ നോക്കി അസുരവിത്ത്‌ ഒന്ന് അട്ടഹസിച്ചു .. തിരിച്ചിറങ്ങുമ്പോഴായിരുന്നു NSS ന്റെ ഫോട്ടോ  പ്രദർശനം ... പൊരി വെയിലത്ത് നിന്ന് ഒന്നോടിച്ചു കണ്ടു ഫോട്ടോ  മാത്രമല്ല അത് കുത്തി തറച്ചിരിക്കുന്ന തുണിയും ...freshers നു costume തയ്ക്കാൻ വാങ്ങിയ അതെ തുണി ...!!!!!!!!

                      "അങ്ങനെ ആര്യയുടെ മണ്ടത്തരങ്ങളും ഫാത്തിയുടെ ഗോസ്സിപ്പും അഞ്ജലി യുടെ കുറിക്കുകൊള്ളുന്ന  മറുപടിയും പോരാത്തതിന് ഇന്ന് ബെസ്സി യുടെ എന്താ അതിനു പറയുക .. ആ ഒരു ഇതും... mech കോർണർ വരെ എത്തിച്ചു.. എതിരെ serious ആയി എന്തോ സംസാരിച്ചു വരുന്ന 2  decent  പിള്ളേരെ കണ്ടിട്ടോയെന്തോ എല്ലാരും അറിയാതെ ഒന്നു silent പ്രൊഫൈലിൽ വീണു ... പെട്ടെന്നു ഫാത്തിയുടെ LOUd പ്രൊഫൈൽ ഒരു ഇടുത്തീ പോലെ ആക്റ്റീവ് ആയി .."എനിക്കൊരു രഹസ്യം കിട്ടി   !!!!!!!"(വഴിയെ പോകുന്നവരെ സൂക്ഷിക്കൂ ... എതിരെ ഫാത്തി  വരുന്നു... )

                     അങ്ങനെ ബ്ലോക്കിൽ എത്തിയപ്പോൾ ഈ hour  free ആണെന്ന് ആരോ പറഞ്ഞു .. എന്ത് ചെയ്യും..ഒന്നു  ഉലാത്താനിറങ്ങാം ... software ലാബിനു മുന്നില് കൂട്ടിയിട്ടിരിക്കുന്ന ചെരുപ്പുകൾ നോക്കി അങ്ങനെ പടഞ്ഞിരുന്നു...
"നമുക്ക് സാറ്റ് കളിക്കാം ???"
ആദിയല്ലാതെ മറ്റാരു വയ്ക്കും ഇത്ര നല്ല ഒരു ഐഡിയ ... അങ്ങനെ EE ബ്ലോക്കിലെ പല പല തൂണിൽ ഒന്ന് സാറ്റ് കുറ്റിയാക്കി ആദി എണ്ണി  തുടങ്ങി ..
   1,2,3,.... 50
മിതമായ ഒളിത്താവളങ്ങളിൽ എല്ലാരും ഒളിച്ചു .. സാറ്റ് കുറ്റിക്കു പിന്നിലൊളിച്ച എനിക്ക് സാറ്റ് വയ്ക്കാൻ നിഷ്പ്രയാസം കഴിഞ്ഞു... അഞ്ജലി യും  ആര്യ യും എങ്ങനെയൊക്കെയോ ഓടി വന്നു സാറ്റ് വെച്ചു ..
എന്നാൽ അഞ്ചടി ശരീരത്തിലെ അര ഇഞ്ച് മാത്രം കാണാവുന്ന ഫാത്തി കണ്ടു പിടിക്കപ്പെട്ടു ... അങ്ങനെ ബ്ലോക്കിലും സാറ്റ് കളിക്കളമാക്കാം എന്നു മനസിലായി ..."

ൂൂoooo .................
ഹൊ വീണ്ടും പോയോ ....

output കിട്ടാത്ത ലാബുകളിൽ വിഷുവിനോടനുബന്ധിച്ചു ഞങ്ങൾ ഒരുക്കിയ പ്രത്യേക electrical പൂത്തിരി നയനാനന്ദകരമായിരുന്നു ... "ഈ ലാബ്‌ എക്സമിനു എന്റെ അന്ത്യം " എന്ന ആരോമൽ ആങ്ങളയുടെ പ്രഖ്യാപനവും അന്ന് തന്നെ ആയിരുന്നു ... മുടി പുട്ട് അപ്പ്‌ ചെയ്തില്ലെങ്കിൽ മുടിയിൽ components കുടുങ്ങും എന്ന മഹാ മണ്ടത്തരം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. അതിനു പോക്കറ്റ്‌ ഉള്ള ഒരു ഉടുപ്പ് മതിയെന്ന്, ചിലരുടെ വീട്ടിൽ ലാബ്‌ തുടങ്ങുമ്പോൾ മനസിലാകും ....

ഈ ആലോചനകൾ നീളുമ്പോൾ ജിൻസി എന്റെ തോളിൽ ചാരി ഉറങ്ങിയിരുന്നു ... ഞാൻ പതിയെ ആ കുഞ്ഞു തല തടവി കൊടുത്തു ... ഞങ്ങളിൽ നിന്ന് ഒരു ലൈറ്റ്  ray സാറിന്റെ കണ്ണു കളിൽ പതിച്ചു .. ഒരു വല്ലാത്ത ചിരിയിൽ എല്ലാം ഒതുക്കി സർ  "Numbers pls..."
"1,2.4..9,10....16...29...37....72"

അങ്ങനെ ഒരു ദിവസത്തെ കൂടി യാത്ര കോളേജ് ബസിനു മുന്നിലെ വർത്തമാന കൂട്ടത്തോടെ അവസാനിക്കുമ്പോൾ നടന്നു നീങ്ങിയ വഴികളിലും ക്ലാസ്സ്‌ മുറികളിലും വെറുതെ ഇരുന്ന കൽപ്പടവുകളിലും ഈ സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ അപ്പോഴും പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു ...



2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

ട്രാന്‍സ്ഫോർമറിനെ പ്രണയിച്ച പെണ്‍കുട്ടികള്‍



13 Amp rating auto transformeril 26 amp വരെ കേറ്റി വിട്ട് scott connection നടത്തി(തലനാരിഴയ്ക്ക് കത്താതെ രക്ഷപ്പെട്ടു  ) transformerine കീഴടക്കിയ ഒരു machine lab ദിവസം ..  രണ്ടു ദിവസം മുന്‍പ് ട്രാന്‍സ്ഫോര്‍മര്‍ തറവാട്ടിലേക്ക് അയച്ച കത്തിന് മറുപടി എത്തി...നേരില്‍ കാണാന്‍ അനുമതി...കിട്ടുണ്ണിക്ക് ലോട്ടറി അടിച്ചതാണോ എന്ന് ഒന്ന് സംശയിച്ചു...അല്ല ഇത് പൊട്ടികള്‍ക്ക് അടിച്ച ലോട്ടറി ആണ്..
ആ മറുപടി ഒരു ഞെട്ടല്‍ ആരുന്നു...പിന്നെ അത് ഒരു vibration ആയി ഹൃദയത്തില്‍ അടങ്ങി...
കേട്ട പാതി കേള്‍ക്കാത്ത പാതി കെട്ടും ഭാണ്ഡവും എടുത്തു ഇറങ്ങി തിരിച്ചു..ഭാരകൂടുതല്‍ കാരണം ബാഗ്‌ നെടുംകുഴിയില്‍ ഒരു കടയില്‍ വെച്ച് ഞാനും ജിന്‍സിയും ഞങ്ങടെ സ്നേഹനിധികളായ അദ്ധ്യാപകരോട് യാത്ര പറയാന്‍ ചെന്നു(കേള്‍ക്കേണ്ട ചീത്ത എല്ലാം ശിരസ്സാവഹിച്ചു ).. 
ബസ്‌ കേറാന്‍ നെടുംകുഴിയില്‍ എത്തിയപ്പോള്‍ ബാഗ്‌ വെച്ച കട അടച്ചിരിക്കുന്നു...പണി പാളിയോ...കടയ്ക്കു ചുറ്റും രണ്ടു മൂന്നു വലം വെച്ചു...ഒരു ഈച്ച പോലുമില്ല..
പിന്നെ ഓട്ടോ ചേട്ടന്മാരുടെ സഹായത്താല്‍ ownerude വീട് കണ്ടെത്തി കട തുറപ്പിച്ചു ....സാധനമെടുത്തു.. കോട്ടയത്തിനു വണ്ടി കയറി...അവിടുന്ന് ഒരു ഒന്നാന്തരം KSRTC യില്‍ യാത്ര തിരിച്ചു...കൂത്താട്ടുകുളം വളവു തിരിഞ്ഞപ്പോള്‍ ജിന്‍സിയുടെ ഫോണ്‍ kuchu kuchu  hota hei പാടി ...വല്യമ്മച്ചിക്കു serious ആണ് വേഗം പെരുമ്പാവൂര്‍ ഇറങ്ങാന്‍ order ... ഒരു confusionu ഒടുവില്‍ tap change ചെയ്തു  ഒരു solution  കണ്ടെത്തി..ഇറങ്ങാന്‍ തീരുമാനമായി...അങ്ങനെ പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ വെച്ചു ജിന്‍സിയോട് tata പറഞ്ഞു ....അവിടുന്നു share ഇട്ടു വാങ്ങിയ വനിതയിലെ ആസിഫിന്റെ വിവാഹ കഥയുടെ ചവര്‍പ്പ് നുണഞ്ഞു  അങ്കമാലി ബസ്‌ സ്റ്റാന്‍ഡില്‍ എത്തി...പൊട്ടിപൊളിഞ്ഞ അവിഞ്ഞ കോട്ടയം ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും ഒരു ചന്തമുള്ള KSRTC സ്റ്റാന്‍ഡില്‍ ...എന്തൊരു വിരോധാഭാസം...അവിടുന്നു കെട്ടും ഭാണ്ഡവുമായി എങ്ങോട്ടോ നടന്നു...
"CARNIVAL ....ആഹാ പുതിയ പടമൊക്കെ ആണല്ലോ..."Anjaly C യുടെ  കണ്ടെത്തല്‍...
"അതേയ് ഇത് നമ്മുടെ യവനിക അല്ല ...കാശു കൊടുക്കണം..."
  ശേഷം  ഓട്ടോ റിക്ഷയില്‍ കയറി ഫാത്തിയുടെ കേള്‍ക്കാത്ത മന്ത്രത്തിന്‍ മറവില്‍,ചോദിച്ചു  ചോദിച്ചു   ഒരു വിധം ഹോസ്റ്റല്‍ കണ്ടെത്തി... 
പല മൂലയിലായി ചിതറി കിടന്നിരുന്ന കട്ടിലുകള്‍ അടുപ്പിച്ചിട്ട് ഞങ്ങള്‍ ഒരു ഗോസ്സിപ്പ് രാത്രിക്ക് മണിയറ ഒരുക്കി...ഞങ്ങള്‍ മാത്രമല്ല ഇവിടുള്ളതെന്നു ബോധ്യപ്പെടുത്താന്‍ ഒരു ഒന്നു ഒന്നര മണിയായപ്പോ  അപ്പുറത്തെ റൂമിലെ ചേച്ചിയുടെ ക്ഷമ നെല്ലിപലക ചാടി ശകാരമായി  ഞങ്ങടെ അടുത്തെത്തി...
  പിറ്റേന്ന് വെളുപ്പാംകാലത്ത്‌ ഒരു കൈയ്യില്‍ ഷൂസും തൂക്കി ആരോ കാട്ടി തന്ന വഴിയെ ഒരു ഓട്ടോ റിക്ഷ ലക്ഷ്യമാക്കി നടന്നു...
5 പേരെയും കുത്തികേറ്റിഓട്ടോ റിക്ഷ start ചെയ്തു.."TELK ...."  ....main gate നു   മുന്നില്‍ ഞങ്ങളേം കാത്തു മാമ്പ്രക്കാരന്‍ വാച്ച്മാനെയും ചുറ്റി പറ്റി മുഖത്തൊരു കള്ള ചിരിയുമായി ഒരുത്തി നില്‍പ്പുണ്ടാരുന്നു..സാക്ഷാല്‍ ജിന്‍സി...
അവളെയും കൂട്ടി ഉള്ളിലേക്ക് ഞങ്ങള്‍ നടന്നു...RIT യില്‍ എന്ന പോലെ... പക്ഷെ ആ നടത്തം ഏറെ നീണ്ടില്ല..പിന്നില്‍ നിന്ന് ഒരു വിളി.
"എങ്ങോട്ടാ മക്കളെ..."
അടുത്ത സെക്യൂരിറ്റി ...നടന്നു നടന്നു checking ഉള്ള ഗേറ്റ് കടന്നത്‌ അറിഞ്ഞില്ല...
"അല്ല ചേട്ടാ ഞങ്ങള്‍ ഈ ട്രെയിനിങ്ങിനു ............"
"ആ ട്രെയിനിംഗ് ഒക്കെ ഇതിനു പുറത്തു...9 കഴിഞ്ഞു ഇങ്ങോട്ട് കേറിയാല്‍ മതി... "പിന്നെ ഒരിക്കലും identify ചെയ്യാന്‍ ആകാത്ത RIT യുടെ മാത്രം ID card ഉം തൂക്കി വെളിയില്‍ നില്‍പ്പായി..ആദ്യം തന്നെ പിഴച്ചതിന്റെ നാണക്കേട്‌ മാറ്റാന്‍ എല്ലാവരും ഏറെ ബദ്ധപ്പെട്ടു ...പിന്നെ TELk ന്റെ മുന്നില്‍ കാക്കകള്‍ നാശമാക്കിയ മുതലയുടെ പടവും പിടിച്ചു നിന്നു...    9 നു ശേഷം securitye ഒന്ന് ഇളിച്ചു കാണിച്ചു ഓഫീസിലേക്ക് പോയി..ശേഷം ഞങ്ങള്‍ക്ക് നിര്‍ദേശിച്ച വിചിത്രമായ   drees കോഡ് ...ചുരിദാര്‍ + shoes ധരിച്ച്...transformerinte കോട്ടയിലേക്ക് ഒരു ബുക്കും പേനയും മാത്രമായി കടന്നു..പ്ലാന്റിനുള്ളിലേക്ക്  വയ്ക്കുന്ന ഓരോ ചുവടുകളും ഓരോ അത്ഭുതമാണ് സമ്മാനിച്ചത്‌...മുകളിലൂടെ 100 ടണ്‍ വരെ പൊക്കാന്‍ കെല്‍പ്പുള്ള ക്രെയിനുകള്‍ ഞങ്ങളെ welcome  ചെയ്തു ...
text ബുക്കില്‍ കണ്ടു മറന്ന 2 * 3  cm ^2  മാത്രം വലിപ്പമുള്ള ട്രാന്‍സ്ഫോര്‍മര്‍ ഒരു പടുപണ്ടാരം പോലെ ഉയര്‍ന്നു നില്‍ക്കുന്നു ...
main assembly  യില്‍ ചെന്നിരുന്നു...ദഹിക്കാത്ത കുറെ ഫയലുകളും ....അത്ഭുത കാഴ്ചകള്‍ കണ്ടു മടുത്തപ്പോള്‍ ഞങ്ങള്‍ "കുവാ കുവാ " കളിയ്ക്കാന്‍ തുടങ്ങി...ബിനുവിലെ IPS ഓഫീസര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച സമയം...കളിയുടെ അന്ത്യത്തില്‍...തികച്ചും അനുയോജ്യകരമായ വിധി വന്നു...പെരുംകള്ളി ജിന്‍സിയും രാജാവ് അഞ്ജലി C യും...
ശേഷം 11 .30  ക്ക് ഒരു പൊടി മീശക്കാരന്റെ Explanation ല്‍   തൃപ്തരായി ഇറങ്ങി..അവിടുന്ന് ആദിക്ക് "രാഹു"കാലം ആരംഭിച്ചിരിക്കുന്നു...
TELk യിലെ 5   രൂപക്കുള്ള നല്ല vegetarian ഊണിന്റെ സ്വാദ് ...മേശ തുടയ്ക്കുന്നവനും officers നും ഒരേ uniform .. വൈകിട്ട് 5 നുള്ള അലാറം കേട്ടപ്പോള്‍ വിശപ്പിന്റെ  വിളി തുടങ്ങി.. ഹോസ്റ്റലില്‍ ചെന്ന് 
റേഡിയോ mango 91 .9  ....നാട്ടിലെങ്ങും പാട്ടായി....
കേട്ടിരുന്നപ്പോള്‍ ആദിയുടെ ഫോണ്‍ "വേല്‍ വേല്‍ വേല്‍...... " പാടി തുടങ്ങി...ജിന്‍സിയുടെ ഫോണിനു   "kuchu kuchu hota hei  " ചില അധ്യാപകരുടെ സ്മരണക്കായി ഡസ്ക് ഫോണ്‍ റിംഗ് ടോണ്‍  .....
അഞ്ജലിക്ക് ...പിറ്റേന്ന് രാവിലെ സ്ഥിരം ഓട്ടോ റിക്ഷ ആറുപേരെ കുത്തി കേറ്റി സ്റ്റാര്‍ട്ട്‌ ചെയ്തു..."ചേട്ടാ TELK  "
ടാറിട്ട telkinte റോഡിലൂടെ ഫോട്ടോയും എടുത്തു നടന്നു..കടപുഴകിയ മരത്തിലിരുന്നു നന്നായി ഒന്ന് പോസ് ചെയ്തതാണ്...ദാ കിടക്കുന്നു താഴെ...കാണേണ്ടവര്‍ എല്ലാം കണ്ടു...പിന്നെ ഞങ്ങള്‍  ഈ നാട്ടുകാരല്ലേ എന്ന ഭാവത്തില്‍ പൊടി തട്ടി പോന്നു...securitye പുച്ഛിച്ചു  രണ്ടാം നാളും അകത്തു കേറി...
ചെന്നപ്പോഴേ സ്ഥിരം ഫയലുകള്‍...ഓരോ ദിവസവും അതിനു കട്ടി കൂടി വരുന്നു... അത് കടിച്ചു പൊട്ടിക്കാന്‍ മെനക്കെടാതെ സ്ഥിരം കളിയിലേക്ക്...അന്ന് അന്താക്ഷരി ആയിരുന്നു...പാട്ടുകാരന്‍ സുമന്തിന്റെയും പഴയ പാട്ടിന്‍ റേഡിയോ  തുറന്നു ആര്യയുടെയും ഉജ്ജ്വല പ്രകടനം...ഭ,ബ,ട,ക്ഷ,ത്ര,ജ്ഞ,ഋ വെച്ചൊക്കെ പണി തരാന്‍ ഇരിക്കുന്ന ആദിയും  അഞ്ജലിയും..ഹിന്ദി പാട്ട് പാടാന്‍ പറ്റാത്ത വിഷമത്തില്‍ ഇരിക്കുന്ന ഫാത്തി...കൂടെ ഞാനും...പിന്നീട് ട്രാന്‍സ്ഫോര്‍മര്‍ ന്റെ നട്ടെല്ലായ core നെ കുറിച്ചറിയാന്‍ നടന്നു.......അന്ന് ഉച്ചയൂണിന്റെ hang ഓവറില്‍ ഫയലില്‍ തലവെച്ചു ഒന്ന് മയങ്ങിയതാണ്...ഐശ്വര്യം തുളുമ്പുന്ന മുഖവുമായ് ഒരു നമ്പൂരിച്ചന്‍ സര്‍  പ്രത്യക്ഷപെട്ടു..."കുട്ടികളെ ഇത് വര്‍ക്ക്‌ പ്ലസ് ആണ് ഇവിടെ കിടന്നു ഉറങ്ങാന്‍ പറ്റില്ല...വരൂ.."എത്ര മധുര സ്വരം.. അദ്ദേഹം ഞങ്ങളെ ട്രാന്‍സ്ഫോര്‍മര്‍ ന്റെ  നാഡീവ്യൂഹമായ   coil നെ പരിചയപ്പെടുത്തി.....TELK ലെ ഒരേ ഒരു AC റൂമിലെ ഒന്നര കോടി വിലയുള്ള vertical winding machinum നോക്കി ഇരിപ്പായി...ഒരു അഞ്ചാ  പൊക്കം വരുന്ന windingilekku press board കൊണ്ടുള്ള insulation അടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന കുറെ പേര്‍...പ്രസ്‌ ബോര്‍ഡ്‌ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്നാ അവസ്ഥയില്‍ എത്തിയപ്പോള്‍ അവരെ സഹായിക്കാന്‍ മുകളിലൂടെ ഓടുന്ന ക്രയിന്‍ ഒരു അഞ്ചു ടണ്‍ weight മായി വന്നു...പിന്നെ അടിച്ചു അടിച്ചു ഒരു വിധം ഇറക്കി കൊടുത്തു ...ആ 5 ടണ്‍ weight raililoode വെളിയില്‍ ഇറക്കിയപ്പോള്‍ കൂടെ ഞങ്ങളും ഇറങ്ങി...ഷട്ടര്‍ അടച്ചു...എന്തോ വല്യ കാര്യം ചെയ്ത അഹങ്കാരത്തില്‍ കിടക്കുന്നു അത്..."ഇത് നമ്മള്‍ തള്ളിയാല്‍ പോകുമോ..." എന്റെ സംശയം..."യേ  ഇല്ല വേണേല്‍ ഒന്ന് try ചെയ്യാം.."എല്ലാരും കൂടി ഒന്നാഞ്ഞു തള്ളി...ദാ പോകുന്നു shutterum പൊളിച്ചു AC റൂം തകര്‍ക്കാന്‍......എങ്ങനെയോ പിടിച്ചു നിര്‍ത്തി ...അപ്പോഴേക്കും കൂടെ ഉണ്ടാരുന്ന സുമന്തിനെ കാണ്മാനില്ല...weight അനങ്ങിയപ്പോഴേ സുമന്ത് സ്ഥലം വിട്ടിരുന്നു..പിന്നെ അവിടെ നിന്നില്ല...
രണ്ടാം ദിവസം സമാപിച്ചു എന്നു ബോധ്യപെടുത്തി അഞ്ചിനുള്ള അലാറം മുഴങ്ങി..റെഡ് ലൈറ്റ് തെളിഞ്ഞ പാളത്തിലൂടെ അങ്കമാലി റെയില്‍വേ station ലേക്ക്    നടക്കുമ്പോള്‍ ആര്യയുടെ വെപ്രാളം.."എന്റെടീ  റെഡ് സിഗ്നല്‍ ആണ്...ട്രെയിന്‍ ഇപ്പൊ വരും..ഞാന്‍ വരില്ല...പോകല്ലേടീ  പോകല്ലേടി...ദാ ട്രെയിന്‍ ന്റെ ഒച്ച കേക്കുന്നില്ലേ...."
"എടീ  ഗ്രീന്‍ ആണ്  ട്രെയിന്‍ വരാനുള്ള സിഗ്നല്‍..."ആദിയുടെ സമാധാനം പറച്ചില്‍..
"അല്ല ട്രെയിന്‍ ഇപ്പൊ വരും ഞാന്‍ വരില്ല...ട്രെയിന്‍ എങ്ങാനും തട്ടിയാല്‍ നിനക്കെന്താ എന്റെ വീട്ടുകാര്‍ക്കാ നഷ്ടം..." ആര്യ വിട്ടു കൊടുത്തില്ല..
അവസാനം രണ്ടു പേര്‍ കൈയ്യില്‍പിടിച്ചു ഒരു വിധം പ്ലാറ്റ്ഫോമില്‍  കയറ്റി...next ഒരു ലെവല്‍ ക്രോസിംഗ്...
"ഡി അവിടേം റെഡ് ലൈറ്റ് ഞാന്‍ വരില്ല..."പിന്നെ പത്തിരുന്നൂറു പടികള്‍ കയറി മറ്റൊരു വഴിയിലൂടെ യാത്രയായി...actually ഏതാ right റെഡ് or ഗ്രീന്‍ ???????telk ലെ അവസാന ദിവസം...OLTC സര്‍ ന്റെ വാക്കുകള്‍ എന്റെ *U @ RIT  യെ ഓര്‍മപ്പെടുത്തി...OLTC യും machine shop ഉം നമ്മുടെ mech worshop ലേക്ക് കൊണ്ടു പോയി...
telk ലെ കൊടും വെയിലിനെ ചെറുക്കാന്‍  ചുരിദാറിന്റെ ഷാള്‍ കൊണ്ട് തലമറച്ചു നടന്നപ്പോള്‍ ഒരു ചേട്ടന് doubt ഇതെന്താ തട്ടത്തിന്‍ മറയത്തോ...ആ ഉരുകുന്ന ചൂടില്‍ ഞാന്‍ തിരിച്ചറിഞ്ഞു...AC റൂമില്‍ കമ്പ്യൂട്ടറും കുത്തി  ചാറ്റും ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അറിയുന്നുണ്ടോ അവരുടെ സിസ്റ്റം ഓണ്‍ ആക്കാന്‍ കാരണം തന്നെ ഇവിടുത്തെ മനുഷരുടെ വിയര്‍പ്പിന്റെ ഫലമായാണെന്ന്....
ആ ഉച്ചവെയിലില്‍ ട്രാന്‍സ്ഫോര്‍മര്‍ ന്റെ ബോഡി നിര്‍മ്മിക്കുന്ന ഷോപിലൂടെ ഫാത്തിയുമൊത്തു    ഞങ്ങള്‍ നടന്നു...
telk ല്‍ മാത്രം കണ്ടു വരുന്ന ഒരു പ്രത്യേക തരം ചൂട് കാറ്റ് ഫാത്തിയുടെ തട്ടത്തിലും മുടിയിലും തട്ടി തടഞ്ഞു പോകുന്നുണ്ടാരുന്നു..ഇരുട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് welding arc ന്റെ വെളിച്ചത്തിലേയ്ക്കു വരുമ്പോള്‍ പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു...അന്ന് ആ main assembly ഷോപ്പില്‍ വെച്ച് ഫാത്തി ഉറപ്പിച്ചു മറ്റൊരുത്തിക്കും ഞാന്‍ ഈ ട്രാന്‍സ്ഫോര്‍മര്‍ നെ   വിട്ടു കൊടിക്കില്ലാന്നു .
"അനു രാഗത്തിന്‍ വേളയില്‍ ....."
ട്രാന്‍സ്ഫോര്‍മര്‍ നെ   കണ്ട നിര്‍വൃതിയില്‍  telk ല്‍ നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഓര്‍ക്കാന്‍ ഒരു പിടി നല്ല ഓര്‍മകളും ക്രെയിന്‍ ചേട്ടന് കൊടുക്കാന്‍ ബാക്കി വെച്ച ഒരു tata  യും ബാക്കി ....തിരിച്ചിറങ്ങുമ്പോള്‍ telk ലെ  ഓരോ ട്രാന്‍സ്ഫോര്‍മര്‍ നും  എന്തോ പറയാന്‍ ഉള്ള പോലെ... plant നു വെളിയില്‍ എത്തിയപ്പോള്‍ പ്രിയ security ചേട്ടന്‍ ഒരു പരിഭവത്തില്‍.."ഇനി കണ്ടാല്‍ നമ്മളെയൊക്കെ അറിയുമോ എന്തോ..."  മറുപടി ഒരു ചിരിയില്‍ ഒതുക്കി...വേണാടിനു വീട്ടിലേക്കു...
വീണ്ടും പഴയ പടി ഒരു power electronics ക്ലാസ്സില്‍ ..ഉറക്കത്തിലേക്കു വീഴാന്‍ തയ്യാറെടുത്തു irikkumbol..
ഫാത്തിയുടെ പതുങ്ങിയ സ്വരം "di ഞാന്‍ ഇപ്പോഴും telkila ...."
"അനുരാഗത്തിന്‍ വേളയില്‍ വരവായ് 
വന്നൊരു സന്ധ്യയില്‍ മനമേ 
നീ പാടൂ പ്രേമാര്‍ദ്രം........."


കടപ്പാട്:ARYA G,ANJALY C,ADHI,JINSY,FATHI...

2012, ജൂലൈ 25, ബുധനാഴ്‌ച

സ്വപ്നം No .2


ഉമാമഹേശ്വരായ നമ:...
RIT യില്‍ വന്നിട്ട് എനിക്കുണ്ടായ 3 ആഗ്രഹങ്ങള്‍...
ഒന്ന് ഒരിക്കലും നിറവേറ്റാന്‍ ആകാതെ നിലംപരിശായ ആരവം..
രണ്ടാമത്തേത്  അത് ഇന്ന് സഫലമായി..
ഉച്ച തിരിഞ്ഞു recordum ചവച്ചരച്ചു ഇരിക്കുന്ന നേരം...
"Maths nte classil ആരും വരില്ല " ധീര rep Arpitha യുടെ announcement.
"ഒന്നു നടക്കാന്‍ പോയാലോ ???"
പിന്നെന്താ കേട്ട പാതി കേള്‍ക്കാത്ത  പാതി ചാടി ഇറങ്ങി..
ബ്ലോക്കിനു പുറകിലൂടെ പോകുമ്പോള്‍ ഒരു ആശങ്ക ..സത്യത്തില്‍ ഇങ്ങോട്ടാ ...
Arpitha ഉറച്ച സ്വരത്തില്‍ "എന്തായാലും നിനക്ക് എഴുതാന്‍ ഉള്ളത് ഉണ്ടാകും.."അപ്പോള്‍ എഴുതാന്‍ ഉണ്ടാക്കാന്‍ പോവാണോ...മിനിഞ്ഞാന്ന് ചങ്ങനാശ്ശേരി ബസ്‌ പറഞ്ഞതു
 "ബ്ലോഗ്‌ ഒക്കെ കുഴപ്പമില്ല പക്ഷെ പുറകെ പോയാല്‍ അവള്‍ അതും പോസ്റ്റ്‌ ചെയ്തു നാറ്റിക്കും ".അല്ല എന്താ ഇവരുടെ ഒക്കെ വിചാരം ..ഇവരൊക്കെ എന്താണാവോ വിചാരിച്ചിരിക്കുന്നത്..
അതും ഓര്‍ത്തു canteen കടന്നത്‌ അറിഞ്ഞില്ല...മനസ്സില്‍ ഒരു മിന്നായം പോലെ അത് ഓര്‍മ്മ വന്നു..
"ഇനി അവിടേക്കാണോ  !!!!അറിയില്ല "ചോദിച്ചുമില്ല...
എന്റെ സ്വപ്നം No .1ന്റെ മേല്‍ പുതിയ സുന്ദരന്‍ ground മലന്നു കിടക്കുന്നു.
ഓരോ വാക മരച്ചോടുകള്‍ പിന്നിടുമ്പോഴും ആശങ്ക ഏറി  വന്നു .
തുറക്കാത്ത backgate ഉം ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു.
അങ്ങനെ RIT യുടെ മതിക്കെട്ടിനു പുറത്തു ചാടി..
Left or Right ...Left ല്‍ ആ മരണവളവു ...അവിടെ തന്നെയുണ്ട്‌..പണ്ടു പണ്ട്
freshers ന്റെ കാലത്ത് ഞങ്ങളുടെ 'JUMJUMALI ' practice നു വേദി ആയതാണ് ആ വളവു ..
റോഡിനപ്പുറം കൂര്‍ക്ക കൃഷി ചെയ്യുന്നു...('കൂര്‍ക്ക മെഴുക്കുവരട്ടി (ഉപ്പേരി ) ഇരുമ്പു ചീനച്ചട്ടിയില്‍ മൊരിയുന്നതു മനസ്സില്‍ വന്നു...വായില്‍ കപ്പല്‍ ഓടിക്കാം..
അവരോടെന്തോ ബഹുമാനം തോന്നി  ')
സുബ്രുവും BP യും ഫോട്ടോ എടുത്തു തകര്‍ക്കുന്നു...
gate കടന്നപ്പോഴേ നോമ്പുകാരിയായ ഫാത്തിക്കും പനിക്കാരിയായ ആര്യക്കും മടുത്തു...
അവര്‍ പിന്മാറി..ഞങ്ങള്‍ വീണ്ടും നടന്നു...ഇത് അങ്ങോട്ടേയ്ക്ക് തന്നെയെന്നു എന്റെ മനസ്സ് പറഞ്ഞു..പിന്നെ കുത്തനെയുള്ള ഒരു കയറ്റം അത് കണ്ടപ്പോള്‍
ഞാന്‍ ചോദിച്ചു."നമ്മള്‍ അങ്ങോട്ട്‌ തന്നെയാണോ??"
Arpitha :"അങ്ങോട്ടെന്നു ഓര്‍ത്തു ഇറങ്ങിയതാണു പക്ഷെ ഇവരൊന്നുമില്ലന്നു  "
കേള്‍ക്കേണ്ട താമസം jincyem വലിച്ചു  ആ കയറ്റം ഒറ്റയോട്ടത്തിനു കയറി...
"ആരില്ലെന്നാ നമുക്ക് പോകാന്നേ ... "
ഞങ്ങളുടെ ഉത്സാഹത്തിനു പിന്താങ്ങായി Alfu m Anjaly um ഓടി വന്നു..
ഉത്സാഹം വകവയ്ക്കാതെ ബാക്കിയുള്ളവര്‍ കുറുക്കു കേറി...അവിടെ നിന്നും ഞങ്ങള്‍ 2 ആയി പിരിഞ്ഞു...4 പേരില്‍ ആര്‍ക്കും വഴി അറിയില്ല..കഷ്ടപ്പെട്ട് കയറിയ കയറ്റം തിരിച്ചിറങ്ങാനും വയ്യ ...Anjalyude ആജ്ഞ  " എന്തായാലും പിന്നോട്ടില്ല..." വേണ്ട പോയേക്കാം 4 the  people ..
അങ്ങനെ ടാറിട്ട റോഡിലൂടെ കുറെ ഞെളിഞ്ഞു നടന്നു...അവര്‍ ഞങ്ങള്‍ക്ക് സമാന്തരമായി ഒരു കാട്ടുവഴിയിലൂടെയും...കുറെ നടന്നു കഴിഞ്ഞപ്പോള്‍ ടാറൊക്കെ തീര്‍ന്നു..അല്ല റോഡേ പാടെ തീര്‍ന്നു..(വിശ്വാസം ഇല്ലേല്‍ ഗൂഗിള്‍ മാപ്പ് നോക്ക് ) ...ഈശ്വരാ പെട്ട് പോയോ..
വീണ്ടും ഞങ്ങളുടെ വഴികാട്ടി Anjaly  ഒരു വഴികണ്ടെത്തി...ഇതിനെല്ലാം തുടക്കമിട്ട rep ന്റെ പൊടി പോലുമില്ല..അവള്‍ ഞങ്ങളെ  ഒരു വഴിക്കാക്കിയിട്ടു പോയി...കണ്ടെത്തിയ വഴി മഴവെള്ളം ഒലിച്ചിറങ്ങുന്ന ഒരു ചാലാണ്..അതിലൂടെ കുറച്ചു നടന്നപ്പോള്‍ അതും തീര്‍ന്നു...അവരെയേം കാണുന്നില്ല.4 ന്റെ കയ്യിലും mobile ഉം ഇല്ല ...
ഇനി എങ്ങോട്ട് ...എത്ര ദൂരം...????



പിന്നെ RIT യില്‍ നിന്ന് കാണാവുന്ന ആ ഒറ്റ മരം ലക്ഷ്യമാക്കി നടന്നു...മഴപെയ്തു കുഴഞ്ഞ മണ്ണ് കാലിടയ്ക്ക് തെന്നുന്നുണ്ട്‌."ലക്ഷ്യമാണ്‌ പ്രധാനം മാര്‍ഗമല്ല.."
അങ്ങനെ കുന്നു കേറി കേറി ഒരുവിധം നിറുകയിലെ കൂടാരത്തിന് മുന്നിലെത്തി ..
ഒന്ന് തിരിഞ്ഞു വന്ന വഴി നോക്കി...
"vaw ...super ...fantastic... "അക്കരെന്നു വന്ന സായിപ്പു കടല് കണ്ട പോലെ ഞങ്ങള്‍ RIT നോക്കി നിന്നു..
"RIT യുടെ റബ്ബര്‍ കാടുകളുടെ ഭംഗി കാണണമെങ്കില്‍ ഇവിടെ വരണം..." Alfunte പ്രസ്ഥാവന ..
"കാന്റീന്‍ നോക്കൂ ഒരു എലി പെട്ടിയോളമേ ഉള്ളു." Anjalyude കണ്ടുപിടിത്തം...
jincy ക്കെന്താ ഒന്നും പറയാനില്ലേ..ദേ പറഞ്ഞു.."നേരത്തെ വരേണ്ടിയിരുന്നു..."
ഇനി എന്റെ ഊഴം ...അത് ഞാന്‍ പ്രകടിപ്പിച്ചതു എങ്ങനാന്നു നിനക്കറിയില്ലേ jincy ???
അപ്പോഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത് സുബ്രു കൈത  കാടിനുള്ളില്‍ കേറി എന്തരോ click ചെയ്യുന്നു..
അവള്‍ക്കിതൊന്നും ഇഷ്ടായില്ലേ..ഞങ്ങള്‍ വീണ്ടും മുന്നിലേക്ക്‌ നോക്കി...
അപ്പോള്‍ പിന്നില്‍ നിന്ന് ഒരലര്‍ച്ച..."എടി നിങ്ങള്‍ ഇത് കണ്ടോ ...RIT  എന്ത് സൂപ്പര്‍ ആന്നു നോക്ക്..." hmmm സുബ്രു...
"മ്രാaaaaa "
"ആന ഇറങ്ങിയോ ??"Anjalykku ഒരു അങ്കലാപ്പ് ..
"ആനയല്ല അത് പശുവാ " സുബ്രു..
"മ്രാആആആ... മ്രാആആആആ "
"ഇവിടെ കുറെ പശുക്കള്‍ ഉണ്ടെന്നു തോന്നുന്നു..." സുബ്രു..
"അതെ ഒരു പശുവിനു തന്നെ ഒന്നിലധികം തവണ കരയാം  ..." Anjaly തിരിച്ചടിച്ചു...
ഹോ ചളി മഴ ...
ഇനിയാണ് യാത്ര...
ചില നിഗൂഡതകള്‍ നിറഞ്ഞ ഒരു പതി ഇവിടുണ്ടെന്ന് അറിയാം അതെവിടാണ്..
ഒന്ന് വന്ന അനുഭവത്തില്‍ ദിവ്യ ചൂണ്ടിയ മരത്തെ ലക്ഷ്യമാക്കി വീണ്ടും നടന്നു...
അവിടെ കയ്യാല കെട്ടുന്ന പണിക്കാര്‍ ഞങ്ങളെ രൂക്ഷമായി നോക്കി..എനിക്കവരിലും ചില നിഗൂഡത feel ചെയ്തു...ആ കയ്യാലക്കപ്പുറമാണ്  കാവ്...
ഞാനും jincym കയ്യാല ചാടി...അപ്പോള്‍ ഒരു പിന്‍വിളി .....
"മോളെ അങ്ങോട്ടു പോവേണ്ട..."
തിരിഞ്ഞു നോക്കി ഞാനും Jincyum മാത്രം കെട്ടിനു ഇപ്പുറത്തു...
നെറ്റിയില്‍ ചുവന്ന വട്ട പൊട്ടും കാതില്‍ കടുക്കന്‍ കമ്മലുമിട്ട ഒരു കറുത്ത ചേച്ചി...
ശിംശിക വൃക്ഷ ചുവട്ടില്‍ സീതയ്ക്ക് കാവലായി നിന്ന ത്രിജടയെ എനിക്കോര്‍മ്മ വന്നു...
എല്ലാരും ഒരു step പിന്നോട്ടു വെച്ചു ..."എന്താ ചേച്ചി..."
"അവിടെ കുറെ പ്രശ്നങ്ങള്‍ ഉള്ളതാ...സാധാരണ ആരും അങ്ങോട്ട്‌ പോകാറില്ല..മലദൈവമല്ലേ...
നിങ്ങള്‍ക്കറിയാല്ലോ...ഉഗ്ര ശക്തിയാണ്..പോകേണ്ട ഇവിടെ നിന്ന് കണ്ടാല്‍ മതി..."
jincy എന്നേം ഇട്ടേച്ചു മതില്‍ ചാടി പിന്നിലേക്ക്‌..."dii പോവല്ലേ..നമുക്കൊന്നു പോകാം..."
"പിന്നെ പോവാടോ ഇങ്ങു പോരൂ ..." jincy യുടെ ദയനീയമായ മറുപടി...
സുബ്രു ഇപ്പോഴും RIT യുടെ ഭംഗി ആസ്വദിച്ചു തീര്‍ന്നിട്ടില്ല....എന്റെ സംശയം...
"എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയാന്‍ കാരണം..."
ചേച്ചി തുടര്‍ന്നു ..."വന്നു കയറിയ സര്‍പ്പമാണ് ഇവിടെ...അതിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആ കാണുന്ന കരിവീട്ടിയുടെ വേരിനിടയിലും..."(സര്‍പ്പം എന്നു കേള്‍ക്കുമ്പോ സ്ഥിരം മനസ്സില്‍ വരുന്ന 'അനന്തഭദ്ര'ത്തിലെ കുഞ്ഞൂട്ടനെ ഓര്‍മ വന്നു...")
ദേഹ ശുദ്ധിയില്ലാതെ കാവില്‍ പ്രവേശിച്ചു  പണി വാങ്ങിച്ച പരമുവിന്റെ കഥ വിവരിച്ചു..
കപ്പേം കരി മീനും ഒപ്പം പട്ടേം  അടിച്ചു പരമു വെള്ളം കുടിക്കാന്‍ എത്തിയതാണ് കാവില്‍...കിണറ്റില്‍ തൊട്ടിയിട്ടു  തൊട്ടി പൊന്തി വന്നപ്പോള്‍ നിറയെ സര്‍പ്പങ്ങള്‍....
തൊട്ടി കിണറ്റിലിട്ടു പരമു ഓടിയ ഓട്ടം നിന്നത് പങ്ങടയിലാണ്...
പിന്നെയും ഉണ്ട്...അന്യ ദേശത്ത് നിന്ന് കാവില്‍ തൊഴാന്‍ വന്ന ചിലര്‍...സര്‍പ്പത്തിനൊഴിച്ചു ബാക്കി എല്ലാവര്‍ക്കും  കാണിക്കയിട്ടു ..തിരിഞ്ഞു നടന്നപ്പോള്‍ സര്‍പ്പം ചൂളമടിച്ചത്രേ...
തിരിഞ്ഞു നോക്കി മുന്നോട്ടു  നീങ്ങിയപ്പോ ദാ  പോകുന്നു...പിന്നെ ഒരു നിലവിളി മാത്രം...
ചേച്ചി ഒന്ന് നിശ്വസിച്ചു...
"തികഞ്ഞ വിശ്വാസവും ശുദ്ധിയുമില്ലാതെ പോയാല്‍ ശരിയാവില്ല..."
ഞാന്‍ പതിയിലേക്ക് നോക്കി ..."പക്ഷെ എനിക്ക് 1 പോണമെന്നുണ്ട് ചേച്ചി..."
അവസാനം എന്റെ വാശിക്ക് വഴങ്ങി..."കുളിച്ചതൊക്കെ അല്ലേ .മീനൊന്നും കൂട്ടിയില്ലല്ലോ..ചെരുപ്പ് ഇവിടെ ഊരിയിട്ടേച്ചും പൊയ്ക്കോ... പുറത്ത് നിന്നാ മതിട്ടോ ..."
"ആരേലും വരുന്നോ...."ഞാന്‍ ഓരോത്തരുടെയും മുഖത്ത് നോക്കി...Alfuntem jincydem മുഖത്ത് No എന്ന് എഴുതി ഒട്ടിച്ചിരിക്കുന്നു ..ഞാന്‍ ചെരുപ്പൂരി കാവിലേക്കു നടന്നു...
മതില്‍ ചാടിയപ്പോള്‍ ഉണ്ടായിരുന്ന ജിജ്ഞാസ അല്ലായിരുന്നു അപ്പോള്‍...തികഞ്ഞ വിശ്വാസം...
പേടി തോന്നിയില്ല..കാരണം വിശ്വാസം അതല്ലേ എല്ലാം...
വീണ്ടും ഒരു പിന്‍വിളി...."അഞ്ജലി..."അത് ഒരു നല്ല വിളി ആയിരുന്നു.."ഞാനും ഉണ്ട്.."സുബ്രു ആണ്..ഞങ്ങള്‍ നടന്നു..ബ്രഹ്മരക്ഷസ്സ്...ഗണപതി....വിഘ്നേശ്വരന് ഞാന്‍ മൂന്നു ഏത്തമിട്ടു ..
പിന്നെ ഭദ്രകാളി...അവസാനം കാവിലെ മുഖ്യപ്രതിഷ്ഠയായ പതിയിലെ ഉമാമഹേശ്വരന്റെ മുന്നില്‍..ചെറിയൊരു ശിവലിംഗവും ശൂലവും മാത്രം.കൈകൂപ്പി കണ്ണടച്ചു എകാഗ്രമായ് പഞ്ചാക്ഷരി ശ്ലോകം ഉച്ചരിച്ചു....


"നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാങ്കരാകായ മഹേശ്വരായ 
................................................................................................
...............................................................................................
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമശിവായ:"


കണ്ണ് തുറന്നു ആ ശിവലിംഗത്തില്‍ ഒരിക്കല്‍ കൂടി നോക്കി..."ഞാനിവിടെ വന്നത് തെറ്റാണെങ്കില്‍ പൊറുക്കണമേ.."കാണിക്കയിടാന്‍ ഒന്നുമില്ലാഞ്ഞതിനാലാവാം  കുഞ്ഞൂട്ടന്‍ ചൂളമടിച്ചില്ല ....
തിരിഞ്ഞു നടന്നപ്പോള്‍ ഒരു ആത്മനിര്‍വൃതി...ആദ്യമായി  ഒരു free hour നന്നായി വിനിയോഗിച്ചതിന്റെ ....തിരികെയുള്ള യാത്ര ദുര്‍ഘടമായിരുന്നു..മനസ്സില്‍ പല പല ചിന്തകള്‍..
പുന്നമേരി കോട്ട പോലെ ഒരു സ്ഥലം അതും ഇത്രേം അടുത്ത്...അത് തമ്മില്‍ എന്തേലും ബന്ധമുണ്ടോ??
RIT യില്‍ വന്നു പഠിച്ചു ഇവിടെ വരാതെ  വെറുതെ ബി.ടെകും കെട്ടിപിടിച്ചു പോയവര്‍ക്കും ഇനി പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇതൊരു നഷ്ടമല്ലേ.??
RIT എന്ന അക്ഷരമുറ്റത്തിനു കാവലാള്‍ ഈ കുഞ്ഞൂട്ടനാണോ???
മനസ്സിലെ ചോദ്യങ്ങള്‍ക്ക് full stop ഇട്ടു  കൊണ്ട് കാലൊന്നു തെന്നി...കൈകുത്തി വീണു...ചെറുതായി ചോര പൊടിഞ്ഞു...
ഇതെന്റെ കാണിക്ക....





2012, ജൂലൈ 19, വ്യാഴാഴ്‌ച

അവന്റെ ഒരു ഇളി...



S4 നു അന്ത്യ കൂദാശ നല്‍കുന്ന    electronic lab exam ..  
വിദ്യാഭ്യാസ ബന്ദ്  ആയിട്ടു കൂടി ആ ചടങ്ങിനു  മുടക്കമുണ്ടായില്ല .വെറും 14 experiments അതില്‍ നിന്നും ഉണ്ടാക്കുന്ന പതിനാലായിരം questions ...

  അതാണ്‌ EC LAB   ...ശരിക്കും ഒരു make up man ന്റെ ജോലി..ഒരു സുന്ദരന്‍ wave നെ അടിച്ചു പരത്തി വലിച്ചു നീട്ടി maximum വൃത്തികേടാക്കുക ..
ചില ഭാഗ്യവാന്മാരെ തേടി 'characteristics' കള്‍ വരും..ചെയ്യിച്ച same questions ..
കുറെ multimeter ഇട്ടു പയറ്റണമെങ്കിലും output ന്റെ കാര്യത്തില്‍ പേടി വേണ്ട..
അങ്ങനെ 'ഭാഗ്യവാനായ' എന്നെ തേടി എത്തിയത് 'നിര്‍ഭാഗ്യവാനായ' ഒരു 'chara ' ആയിരുന്നു. 
ഇതു വരെ ചെയ്തിട്ടില്ലാത്ത ഒരു circuit ..question വീണ്ടും  വീണ്ടും ഞാന്‍ വായിച്ചു..
ഒറ്റ അക്ഷരം മതി ഒരു question മാറാന്‍ എന്ന് മനസ്സിലായി  ...
ഞാന്‍ ചുറ്റും കണ്ണോടിച്ചു ...എല്ലാരും എന്തൊക്കെയോ കുത്തി കുറിക്കുന്നു..
വീണ്ടും questionil... നോക്കി തിരിഞ്ഞു നോക്കി...internal ന്റെ പൊടി പോലും ഇല്ല ..
എന്തായാലും വന്നു വരക്കാം...ഒരു വര വരച്ചു...വീണ്ടും നോക്കി.എല്ലാരും തിരക്കിലാണ്....
വീണ്ടും മറ്റൊരു കുഞ്ഞു  വര വരച്ചു.വീണ്ടും നോക്കി രക്ഷയില്ല ..ഒന്നു  കൂടി വരച്ചു ..ഒരു battery source  രൂപം കൊണ്ട്..
എത്ര കൊടുക്കാം..?? ഒരു 15 ?? വേണ്ട  30 മതി...
വീണ്ടും കണ്ണോടിച്ചു..ആരും നോക്കുന്നില്ല..പിന്നെ 2 കുത്തി   വരച്ചു..
 2 resistor  രൂപം പ്രാപിച്ചു..ഒട്ടും കുറക്കേണ്ട 1K ഇരിക്കട്ടെ..
പിന്നെ എന്തൊക്കെയോ വരച്ചു ഒരു circuit ഉണ്ടാക്കി..
അത്ര വൃത്തി ഇല്ലാത്ത ഒരു sample graphum ..proceed കിട്ടാതെ ഒരു കൂട്ടം കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നു  ..
എന്നെ പോലെ അല്ലാതെ ഒരു നല്ല 'chara ' കിട്ടിയ അഞ്ജലിയേയും 
വേറെന്തോ cuttingum shapingum  കിട്ടിയ അപ്പുനെയും external ഇട്ടു വട്ടു തട്ടുന്നു..
ഞാന്‍ circuit ലേക്ക് ദയനീയമായി ഒന്ന് നോക്കി..
resistor എന്നെ ഇളിച്ചു കാണിക്കുന്നു...transistor എന്നെ നോക്കി കൊഞ്ഞനം  കുത്തുന്നു..
ഞാന്‍ പതിയെ പറഞ്ഞു 'അതേയ് അധികം നിഗളിക്കേണ്ട  ഇപ്പൊ നിങ്ങക്ക്  വെട്ടും കുത്തും കിട്ടനുള്ളതാ  ...'
എന്റെ ഊഴമെത്തി പറയാന്‍ മനസ്സില്‍ ഒന്നേയുള്ളൂ..'മിസ്സ്‌ ആദ്യമായാണിത് .......' പക്ഷെ ഒന്നും പറയേണ്ടി വന്നില്ല..
ഞാന്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ side ല്‍ proceed ..ഒന്ന് കൂടി ഞാന്‍ ആ proceed ല്‍ നോക്കി...circuit ലേക്കും.
.വീണ്ടും resistor ഇളിക്കുന്നു...(കിട്ടാന്‍ പോണില്ല മോനെ )
കിട്ടാവുന്ന സാധനങ്ങളും maximum multimeters ഉം തട്ടമിട്ട ചേച്ചീടെ  കൈയ്യിന്നു  ഒപ്പിചു..2 dc  source ഇരിക്കുന്ന 
deskil പോയിരുന്നു proceed കിട്ടിയതിന്റെ ഞെട്ടല്‍ 1 മാറ്റി..ഇരുവശത്തും  നോക്കി...അപ്പോള്‍ തൊട്ടപ്പുറത്ത് Measurement lab ല്‍ 
ഞങ്ങളുടെ group ല്‍ ആയതിന്റെ പേരില്‍ പലവട്ടം get out ആക്കപെട്ട കൊലമോന്‍.അവന്‍ ഒരു കഷണം wave തൊണ്ടയില്‍ കുരുങ്ങി ഇരിക്കുന്നു..
എനിക്കോ കിട്ടില്ല..കിട്ടുന്നവനെങ്കിലും  ആവട്ടെ എന്നോര്‍ത്ത് പറയാവുന്ന പോലൊക്കെ പറഞ്ഞു കൊടുത്തു..അവന്‍ proceed വാങ്ങാന്‍ നീങ്ങി..
ഞാന്‍ bread board il  തൊട്ടു തൊഴുതു "എന്റെ കൃഷ്ണ ഗുരുവായൂരപ്പാ  ...പര്‍ശനിക്കടവ്  മുത്തപ്പാ..." എന്ന് വിളിച്ചു  transistor ഉറപ്പിച്ചു..
ഒരു വിധം circuit complete ചെയ്തു supply കൊടുത്തു....ദേ വന്നു ദാ പോയി  ..
പിന്നെ തികഞ്ഞ ശൂന്യത..ഒന്നും അനങ്ങുന്നില്ല...ഞാന്‍ തലയ്ക്കു കൈ കൊടുത്തു കുറെ നേരം നിന്നു...resistor ഇളി കൂട്ടി..
കുറെ നേരം അങ്ങനെ നിന്ന്...multimeter  അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റി..no രക്ഷ ..
എല്ലാരും എന്തൊക്കെയോ ചെയ്യുന്നു...എന്തൊക്കെയോ CRO യില്‍ കിട്ടുന്നു..internal miss അരികിലൂടെ പോയപ്പോള്‍ ഞാനെന്റെ ദയനീയ അവസ്ഥ വിവരിച്ചു..
മിസ്സ്‌ ന്റെ വചനം.."ആദ്യം പറയാരുന്നില്ലേ.(ഓഹോ അങ്ങനെ ആണല്ലേ ).External അറിയാതെ ഇട്ടതാ...proceed ഇല്ലേ അപ്പോള്‍ ശരിയാ ചെയ്തോളുന്നെ.."
എന്തോ ചെയ്യാനാ!!!.മിസ്സ്‌ ഉം നോക്കി ഇനി എന്ത് ചെയ്യാന്‍...അപ്പോഴേക്കും അപ്പുനും അല്‍ഫുനും  കൊലക്കുമെല്ലാം output ആയി...
"മിസ്സ്‌ ഞാന്‍ അടുത്ത വര്‍ഷം 1 കൂടി വരേണ്ടി വരുമോ.."
"ഏയ്‌ ......"
ആ നീട്ടിയുള്ള ഏയ്‌ ല്‍ ഒരു പ്രചോദനം..
വീണ്ടും ഞാന്‍ circuit ലേക്ക് പ്രതീക്ഷയോടെ നോക്കി...അപ്പോഴും ആ resistor ഇളിക്കുന്നു...
പിന്നെ 1um ആലോചിച്ചില്ല ആ resistor അങ്ങ് വലിച്ചു പറിച്ചു കളഞ്ഞു...പിന്നെ മൊട്ടയിട്ടു നില്‍ക്കുന്ന വിവരദോഷികളായ  multimeterukalum ...
..എന്നിട്ട് കുറെ പഴഞ്ചന്‍ voltmeter  um ammeter  um കൊണ്ട് വെച്ച് supply കൊടുത്തു.
എന്തൊക്കെയോ കിട്ടുന്നു. പതിയെ അത് full output ആയി പരിണമിച്ചു..
പിന്നെ ഒരു graph ഉണ്ടാക്കി...അത്യാവശ്യം ഒപ്പിക്കല്‍ ഒക്കെ ചെയ്തപ്പോള്‍ result ഉം ആയി...
അങ്ങനെ external ന്റെ അടുത്ത് സമര്‍പ്പിച്ചു...ചെയ്യിക്കാത്ത experiment ചെയ്തു എന്ന ഒരു പരിഗണന ആ സ്വരത്തില്‍ ഞാന്‍ കേട്ടു..
പിന്നെയെന്തോ വേണം...


2012, ഏപ്രിൽ 7, ശനിയാഴ്‌ച

Assignment...



Your 1st Assignment...."Write short note on xxx,yyy,zzz*,........."
അങ്ങനെ ഒരു 5 subject  ...ഹെയ് short note ...simple അല്ലെ  ... Assignment ചട്ടങ്ങള്‍ ലംഘിക്കാതെ "തലേന്ന്" രാത്രി  ഞാന്‍ എഴുതാനിരുന്നു...
മടിയന്മാര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ border ഇട്ട glamour പേപ്പറിന് മുന്നില്‍...
31/2ഭാരമുള്ള പുസ്തകം CFL വെട്ടത്തില്‍ ഐശ്വര്യപൂര്‍വ്വം  തുറന്നപ്പോഴേ ഒരു കാറ്റടിച്ചു...
കറന്റ്‌ പോയി ....(വേനല്‍ മഴ...) 'തളരില്ല ഞാന്‍' ...മെഴുകുതിരി എനിക്ക് ഒരു ഉറക്കം തൂങ്ങി വെളിച്ചം തന്നു...Appendix നോക്കി topic  നു വേണ്ടി പരതുമ്പോള്‍ മെഴുകുതിരി കോട്ടവായ ഇട്ടു തുടങ്ങി...
താരാട്ട് പാട്ട് പാടാന്‍ കൊതുകുകളും...തലോടി ഉറക്കാന്‍ മുപ്ലികളും മത്സരിച്ചു...നാശം...
"ഒരു  assignment എഴുതാന്‍ തുടങ്ങുമ്പോള്‍ വരും ശല്യങ്ങള്‍... " എന്റെ ആത്മഗതം കേട്ടിട്ടെന്നോണം മുപ്ലികള്‍ CO* യുടെ text നു മുകളില്‍ കേറി DISCO തുടങ്ങി....
'no ...no .. ..തളരരുത്...' ham 1st topic നുള്ളത് കിട്ടിപ്പോയി ...ഒന്ന്...രണ്ടു...മൂന്നു...നാല്...ഈശ്വരാ ...
ഒരു topic നു 4 പേജ് ..അടുത്ത topic ലേക്ക്   അല്പം പ്രതീക്ഷയോടെ മറിച്ചു നോക്കി..
.ഒന്ന്...രണ്ടു...മൂന്നു...നാല്...അഞ്ചു ...ആറ്...ഏഴു....ഇനി എണ്ണാന്‍ വയ്യ .
ഒരു നിമിഷം ഷോക്കേറ്റ  electrical engineere  പോലെ ഞാന്‍ ഇരുന്നു ... ...
'no ...no .. .. തളര്‍ത്തരുതേ ...'
ഇതെന്തു വെള്ളരിക്കപട്ടണമോ ...4 text book പേജ് അതേ പടി copy ചെയ്താല്‍ 1 ക്ക് കുറഞ്ഞത്‌ 2 1/2 പേജ് കണക്കു 10 പേജ് ...(അതാണ് total samples !!! (maths ... ))
.ചുരുക്കണം....മെഷീന്‍ തിയറി പഠിച്ച  എഞ്ചിനീയര്‍  generator  കണ്ടപ്പോള്‍ no ലോഡില്‍ start ചെയ്ത പോലെ 4 പേജുംമനസ്സിരുത്തി വായിച്ചു 2 പേജിലേക്ക് അടിച്ചു പരത്തി വറത്ത്‌ ready ആക്കി...
അപ്പോഴേക്കും കണ്ണുകള്‍ പാതി അടഞ്ഞു തുടങ്ങി...പിന്നെയുള്ള topic ഒക്കെ full load condition ല്‍   ഓരോ paragraphil നിന്നും "അത്തറ പുത്തറ തവളാച്ചി ....."വെച്ച് 
ഓരോ sentence എടുത്തു ഒരു വിധം ഒപ്പിച്ചു assignment എന്ന് മുഴുപ്പത്തില്‍  
നാമകരണം ചെയ്തു... 
ബോധം പോയ CFL ലേക്ക് നോക്കി  ഒരു നെടുവീര്‍പ്പിട്ടു.
പിറ്റേന്ന് ക്ലാസില്‍ ചെന്നപ്പോഴാണ് ആ വഞ്ചനാകരമായ  സത്യം ഞാന്‍ അറിയുന്നത്...എല്ലാര്‍ക്കും 30  ഉം 40 um   പേജുകള്‍ ...ഓരോ ബെഞ്ചിലുമിരുന്നു തടിച്ചികളായ assignment കള്‍ എന്നെ നോക്കി ഇളിച്ചു കാണിച്ചു കൊണ്ടിരുന്നു ...1st hour എങ്ങനെ page കൂട്ടാം എന്ന ആലോചനയായി ...2nd hour ഫാത്തിയുടെ   idea യില്‍ രണ്ടു കുഞ്ഞു figure ഞാന്‍ enlarge ചെയ്തെടുത്തു.പിന്നെ ഒരു പേജിന്റെ പകുതിം എഴുതി...9 +3 =11  ...മതി മതി മനസ്സ് മടുത്തു...stapler കുത്തിക്കേറ്റി പരിപാടിക്ക് പരിസമാപ്തി കുറിച്ചു..
കട്ടി നോക്കി മാര്‍ക്കിടാന്‍ കാത്തിരിക്കുന്ന professor ടെ റൂമിലേക്ക്‌ തടിച്ചി assignment കളുടെ  കൂട്ടത്തില്‍  ബെറി ബെറി  പിടിച്ച  ചെക്കനെ പോലെ എന്റെ assignmentum  യാത്രയായി..തികച്ചും നിസ്സഹായനായി ....


വിഷയം കടപ്പാട് :sreeju 
note:xxx,yyy,zzz*-eg.
CO*-Computer Organisation