2012, ജൂലൈ 25, ബുധനാഴ്‌ച

സ്വപ്നം No .2


ഉമാമഹേശ്വരായ നമ:...
RIT യില്‍ വന്നിട്ട് എനിക്കുണ്ടായ 3 ആഗ്രഹങ്ങള്‍...
ഒന്ന് ഒരിക്കലും നിറവേറ്റാന്‍ ആകാതെ നിലംപരിശായ ആരവം..
രണ്ടാമത്തേത്  അത് ഇന്ന് സഫലമായി..
ഉച്ച തിരിഞ്ഞു recordum ചവച്ചരച്ചു ഇരിക്കുന്ന നേരം...
"Maths nte classil ആരും വരില്ല " ധീര rep Arpitha യുടെ announcement.
"ഒന്നു നടക്കാന്‍ പോയാലോ ???"
പിന്നെന്താ കേട്ട പാതി കേള്‍ക്കാത്ത  പാതി ചാടി ഇറങ്ങി..
ബ്ലോക്കിനു പുറകിലൂടെ പോകുമ്പോള്‍ ഒരു ആശങ്ക ..സത്യത്തില്‍ ഇങ്ങോട്ടാ ...
Arpitha ഉറച്ച സ്വരത്തില്‍ "എന്തായാലും നിനക്ക് എഴുതാന്‍ ഉള്ളത് ഉണ്ടാകും.."അപ്പോള്‍ എഴുതാന്‍ ഉണ്ടാക്കാന്‍ പോവാണോ...മിനിഞ്ഞാന്ന് ചങ്ങനാശ്ശേരി ബസ്‌ പറഞ്ഞതു
 "ബ്ലോഗ്‌ ഒക്കെ കുഴപ്പമില്ല പക്ഷെ പുറകെ പോയാല്‍ അവള്‍ അതും പോസ്റ്റ്‌ ചെയ്തു നാറ്റിക്കും ".അല്ല എന്താ ഇവരുടെ ഒക്കെ വിചാരം ..ഇവരൊക്കെ എന്താണാവോ വിചാരിച്ചിരിക്കുന്നത്..
അതും ഓര്‍ത്തു canteen കടന്നത്‌ അറിഞ്ഞില്ല...മനസ്സില്‍ ഒരു മിന്നായം പോലെ അത് ഓര്‍മ്മ വന്നു..
"ഇനി അവിടേക്കാണോ  !!!!അറിയില്ല "ചോദിച്ചുമില്ല...
എന്റെ സ്വപ്നം No .1ന്റെ മേല്‍ പുതിയ സുന്ദരന്‍ ground മലന്നു കിടക്കുന്നു.
ഓരോ വാക മരച്ചോടുകള്‍ പിന്നിടുമ്പോഴും ആശങ്ക ഏറി  വന്നു .
തുറക്കാത്ത backgate ഉം ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു.
അങ്ങനെ RIT യുടെ മതിക്കെട്ടിനു പുറത്തു ചാടി..
Left or Right ...Left ല്‍ ആ മരണവളവു ...അവിടെ തന്നെയുണ്ട്‌..പണ്ടു പണ്ട്
freshers ന്റെ കാലത്ത് ഞങ്ങളുടെ 'JUMJUMALI ' practice നു വേദി ആയതാണ് ആ വളവു ..
റോഡിനപ്പുറം കൂര്‍ക്ക കൃഷി ചെയ്യുന്നു...('കൂര്‍ക്ക മെഴുക്കുവരട്ടി (ഉപ്പേരി ) ഇരുമ്പു ചീനച്ചട്ടിയില്‍ മൊരിയുന്നതു മനസ്സില്‍ വന്നു...വായില്‍ കപ്പല്‍ ഓടിക്കാം..
അവരോടെന്തോ ബഹുമാനം തോന്നി  ')
സുബ്രുവും BP യും ഫോട്ടോ എടുത്തു തകര്‍ക്കുന്നു...
gate കടന്നപ്പോഴേ നോമ്പുകാരിയായ ഫാത്തിക്കും പനിക്കാരിയായ ആര്യക്കും മടുത്തു...
അവര്‍ പിന്മാറി..ഞങ്ങള്‍ വീണ്ടും നടന്നു...ഇത് അങ്ങോട്ടേയ്ക്ക് തന്നെയെന്നു എന്റെ മനസ്സ് പറഞ്ഞു..പിന്നെ കുത്തനെയുള്ള ഒരു കയറ്റം അത് കണ്ടപ്പോള്‍
ഞാന്‍ ചോദിച്ചു."നമ്മള്‍ അങ്ങോട്ട്‌ തന്നെയാണോ??"
Arpitha :"അങ്ങോട്ടെന്നു ഓര്‍ത്തു ഇറങ്ങിയതാണു പക്ഷെ ഇവരൊന്നുമില്ലന്നു  "
കേള്‍ക്കേണ്ട താമസം jincyem വലിച്ചു  ആ കയറ്റം ഒറ്റയോട്ടത്തിനു കയറി...
"ആരില്ലെന്നാ നമുക്ക് പോകാന്നേ ... "
ഞങ്ങളുടെ ഉത്സാഹത്തിനു പിന്താങ്ങായി Alfu m Anjaly um ഓടി വന്നു..
ഉത്സാഹം വകവയ്ക്കാതെ ബാക്കിയുള്ളവര്‍ കുറുക്കു കേറി...അവിടെ നിന്നും ഞങ്ങള്‍ 2 ആയി പിരിഞ്ഞു...4 പേരില്‍ ആര്‍ക്കും വഴി അറിയില്ല..കഷ്ടപ്പെട്ട് കയറിയ കയറ്റം തിരിച്ചിറങ്ങാനും വയ്യ ...Anjalyude ആജ്ഞ  " എന്തായാലും പിന്നോട്ടില്ല..." വേണ്ട പോയേക്കാം 4 the  people ..
അങ്ങനെ ടാറിട്ട റോഡിലൂടെ കുറെ ഞെളിഞ്ഞു നടന്നു...അവര്‍ ഞങ്ങള്‍ക്ക് സമാന്തരമായി ഒരു കാട്ടുവഴിയിലൂടെയും...കുറെ നടന്നു കഴിഞ്ഞപ്പോള്‍ ടാറൊക്കെ തീര്‍ന്നു..അല്ല റോഡേ പാടെ തീര്‍ന്നു..(വിശ്വാസം ഇല്ലേല്‍ ഗൂഗിള്‍ മാപ്പ് നോക്ക് ) ...ഈശ്വരാ പെട്ട് പോയോ..
വീണ്ടും ഞങ്ങളുടെ വഴികാട്ടി Anjaly  ഒരു വഴികണ്ടെത്തി...ഇതിനെല്ലാം തുടക്കമിട്ട rep ന്റെ പൊടി പോലുമില്ല..അവള്‍ ഞങ്ങളെ  ഒരു വഴിക്കാക്കിയിട്ടു പോയി...കണ്ടെത്തിയ വഴി മഴവെള്ളം ഒലിച്ചിറങ്ങുന്ന ഒരു ചാലാണ്..അതിലൂടെ കുറച്ചു നടന്നപ്പോള്‍ അതും തീര്‍ന്നു...അവരെയേം കാണുന്നില്ല.4 ന്റെ കയ്യിലും mobile ഉം ഇല്ല ...
ഇനി എങ്ങോട്ട് ...എത്ര ദൂരം...????



പിന്നെ RIT യില്‍ നിന്ന് കാണാവുന്ന ആ ഒറ്റ മരം ലക്ഷ്യമാക്കി നടന്നു...മഴപെയ്തു കുഴഞ്ഞ മണ്ണ് കാലിടയ്ക്ക് തെന്നുന്നുണ്ട്‌."ലക്ഷ്യമാണ്‌ പ്രധാനം മാര്‍ഗമല്ല.."
അങ്ങനെ കുന്നു കേറി കേറി ഒരുവിധം നിറുകയിലെ കൂടാരത്തിന് മുന്നിലെത്തി ..
ഒന്ന് തിരിഞ്ഞു വന്ന വഴി നോക്കി...
"vaw ...super ...fantastic... "അക്കരെന്നു വന്ന സായിപ്പു കടല് കണ്ട പോലെ ഞങ്ങള്‍ RIT നോക്കി നിന്നു..
"RIT യുടെ റബ്ബര്‍ കാടുകളുടെ ഭംഗി കാണണമെങ്കില്‍ ഇവിടെ വരണം..." Alfunte പ്രസ്ഥാവന ..
"കാന്റീന്‍ നോക്കൂ ഒരു എലി പെട്ടിയോളമേ ഉള്ളു." Anjalyude കണ്ടുപിടിത്തം...
jincy ക്കെന്താ ഒന്നും പറയാനില്ലേ..ദേ പറഞ്ഞു.."നേരത്തെ വരേണ്ടിയിരുന്നു..."
ഇനി എന്റെ ഊഴം ...അത് ഞാന്‍ പ്രകടിപ്പിച്ചതു എങ്ങനാന്നു നിനക്കറിയില്ലേ jincy ???
അപ്പോഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത് സുബ്രു കൈത  കാടിനുള്ളില്‍ കേറി എന്തരോ click ചെയ്യുന്നു..
അവള്‍ക്കിതൊന്നും ഇഷ്ടായില്ലേ..ഞങ്ങള്‍ വീണ്ടും മുന്നിലേക്ക്‌ നോക്കി...
അപ്പോള്‍ പിന്നില്‍ നിന്ന് ഒരലര്‍ച്ച..."എടി നിങ്ങള്‍ ഇത് കണ്ടോ ...RIT  എന്ത് സൂപ്പര്‍ ആന്നു നോക്ക്..." hmmm സുബ്രു...
"മ്രാaaaaa "
"ആന ഇറങ്ങിയോ ??"Anjalykku ഒരു അങ്കലാപ്പ് ..
"ആനയല്ല അത് പശുവാ " സുബ്രു..
"മ്രാആആആ... മ്രാആആആആ "
"ഇവിടെ കുറെ പശുക്കള്‍ ഉണ്ടെന്നു തോന്നുന്നു..." സുബ്രു..
"അതെ ഒരു പശുവിനു തന്നെ ഒന്നിലധികം തവണ കരയാം  ..." Anjaly തിരിച്ചടിച്ചു...
ഹോ ചളി മഴ ...
ഇനിയാണ് യാത്ര...
ചില നിഗൂഡതകള്‍ നിറഞ്ഞ ഒരു പതി ഇവിടുണ്ടെന്ന് അറിയാം അതെവിടാണ്..
ഒന്ന് വന്ന അനുഭവത്തില്‍ ദിവ്യ ചൂണ്ടിയ മരത്തെ ലക്ഷ്യമാക്കി വീണ്ടും നടന്നു...
അവിടെ കയ്യാല കെട്ടുന്ന പണിക്കാര്‍ ഞങ്ങളെ രൂക്ഷമായി നോക്കി..എനിക്കവരിലും ചില നിഗൂഡത feel ചെയ്തു...ആ കയ്യാലക്കപ്പുറമാണ്  കാവ്...
ഞാനും jincym കയ്യാല ചാടി...അപ്പോള്‍ ഒരു പിന്‍വിളി .....
"മോളെ അങ്ങോട്ടു പോവേണ്ട..."
തിരിഞ്ഞു നോക്കി ഞാനും Jincyum മാത്രം കെട്ടിനു ഇപ്പുറത്തു...
നെറ്റിയില്‍ ചുവന്ന വട്ട പൊട്ടും കാതില്‍ കടുക്കന്‍ കമ്മലുമിട്ട ഒരു കറുത്ത ചേച്ചി...
ശിംശിക വൃക്ഷ ചുവട്ടില്‍ സീതയ്ക്ക് കാവലായി നിന്ന ത്രിജടയെ എനിക്കോര്‍മ്മ വന്നു...
എല്ലാരും ഒരു step പിന്നോട്ടു വെച്ചു ..."എന്താ ചേച്ചി..."
"അവിടെ കുറെ പ്രശ്നങ്ങള്‍ ഉള്ളതാ...സാധാരണ ആരും അങ്ങോട്ട്‌ പോകാറില്ല..മലദൈവമല്ലേ...
നിങ്ങള്‍ക്കറിയാല്ലോ...ഉഗ്ര ശക്തിയാണ്..പോകേണ്ട ഇവിടെ നിന്ന് കണ്ടാല്‍ മതി..."
jincy എന്നേം ഇട്ടേച്ചു മതില്‍ ചാടി പിന്നിലേക്ക്‌..."dii പോവല്ലേ..നമുക്കൊന്നു പോകാം..."
"പിന്നെ പോവാടോ ഇങ്ങു പോരൂ ..." jincy യുടെ ദയനീയമായ മറുപടി...
സുബ്രു ഇപ്പോഴും RIT യുടെ ഭംഗി ആസ്വദിച്ചു തീര്‍ന്നിട്ടില്ല....എന്റെ സംശയം...
"എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയാന്‍ കാരണം..."
ചേച്ചി തുടര്‍ന്നു ..."വന്നു കയറിയ സര്‍പ്പമാണ് ഇവിടെ...അതിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആ കാണുന്ന കരിവീട്ടിയുടെ വേരിനിടയിലും..."(സര്‍പ്പം എന്നു കേള്‍ക്കുമ്പോ സ്ഥിരം മനസ്സില്‍ വരുന്ന 'അനന്തഭദ്ര'ത്തിലെ കുഞ്ഞൂട്ടനെ ഓര്‍മ വന്നു...")
ദേഹ ശുദ്ധിയില്ലാതെ കാവില്‍ പ്രവേശിച്ചു  പണി വാങ്ങിച്ച പരമുവിന്റെ കഥ വിവരിച്ചു..
കപ്പേം കരി മീനും ഒപ്പം പട്ടേം  അടിച്ചു പരമു വെള്ളം കുടിക്കാന്‍ എത്തിയതാണ് കാവില്‍...കിണറ്റില്‍ തൊട്ടിയിട്ടു  തൊട്ടി പൊന്തി വന്നപ്പോള്‍ നിറയെ സര്‍പ്പങ്ങള്‍....
തൊട്ടി കിണറ്റിലിട്ടു പരമു ഓടിയ ഓട്ടം നിന്നത് പങ്ങടയിലാണ്...
പിന്നെയും ഉണ്ട്...അന്യ ദേശത്ത് നിന്ന് കാവില്‍ തൊഴാന്‍ വന്ന ചിലര്‍...സര്‍പ്പത്തിനൊഴിച്ചു ബാക്കി എല്ലാവര്‍ക്കും  കാണിക്കയിട്ടു ..തിരിഞ്ഞു നടന്നപ്പോള്‍ സര്‍പ്പം ചൂളമടിച്ചത്രേ...
തിരിഞ്ഞു നോക്കി മുന്നോട്ടു  നീങ്ങിയപ്പോ ദാ  പോകുന്നു...പിന്നെ ഒരു നിലവിളി മാത്രം...
ചേച്ചി ഒന്ന് നിശ്വസിച്ചു...
"തികഞ്ഞ വിശ്വാസവും ശുദ്ധിയുമില്ലാതെ പോയാല്‍ ശരിയാവില്ല..."
ഞാന്‍ പതിയിലേക്ക് നോക്കി ..."പക്ഷെ എനിക്ക് 1 പോണമെന്നുണ്ട് ചേച്ചി..."
അവസാനം എന്റെ വാശിക്ക് വഴങ്ങി..."കുളിച്ചതൊക്കെ അല്ലേ .മീനൊന്നും കൂട്ടിയില്ലല്ലോ..ചെരുപ്പ് ഇവിടെ ഊരിയിട്ടേച്ചും പൊയ്ക്കോ... പുറത്ത് നിന്നാ മതിട്ടോ ..."
"ആരേലും വരുന്നോ...."ഞാന്‍ ഓരോത്തരുടെയും മുഖത്ത് നോക്കി...Alfuntem jincydem മുഖത്ത് No എന്ന് എഴുതി ഒട്ടിച്ചിരിക്കുന്നു ..ഞാന്‍ ചെരുപ്പൂരി കാവിലേക്കു നടന്നു...
മതില്‍ ചാടിയപ്പോള്‍ ഉണ്ടായിരുന്ന ജിജ്ഞാസ അല്ലായിരുന്നു അപ്പോള്‍...തികഞ്ഞ വിശ്വാസം...
പേടി തോന്നിയില്ല..കാരണം വിശ്വാസം അതല്ലേ എല്ലാം...
വീണ്ടും ഒരു പിന്‍വിളി...."അഞ്ജലി..."അത് ഒരു നല്ല വിളി ആയിരുന്നു.."ഞാനും ഉണ്ട്.."സുബ്രു ആണ്..ഞങ്ങള്‍ നടന്നു..ബ്രഹ്മരക്ഷസ്സ്...ഗണപതി....വിഘ്നേശ്വരന് ഞാന്‍ മൂന്നു ഏത്തമിട്ടു ..
പിന്നെ ഭദ്രകാളി...അവസാനം കാവിലെ മുഖ്യപ്രതിഷ്ഠയായ പതിയിലെ ഉമാമഹേശ്വരന്റെ മുന്നില്‍..ചെറിയൊരു ശിവലിംഗവും ശൂലവും മാത്രം.കൈകൂപ്പി കണ്ണടച്ചു എകാഗ്രമായ് പഞ്ചാക്ഷരി ശ്ലോകം ഉച്ചരിച്ചു....


"നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാങ്കരാകായ മഹേശ്വരായ 
................................................................................................
...............................................................................................
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമശിവായ:"


കണ്ണ് തുറന്നു ആ ശിവലിംഗത്തില്‍ ഒരിക്കല്‍ കൂടി നോക്കി..."ഞാനിവിടെ വന്നത് തെറ്റാണെങ്കില്‍ പൊറുക്കണമേ.."കാണിക്കയിടാന്‍ ഒന്നുമില്ലാഞ്ഞതിനാലാവാം  കുഞ്ഞൂട്ടന്‍ ചൂളമടിച്ചില്ല ....
തിരിഞ്ഞു നടന്നപ്പോള്‍ ഒരു ആത്മനിര്‍വൃതി...ആദ്യമായി  ഒരു free hour നന്നായി വിനിയോഗിച്ചതിന്റെ ....തിരികെയുള്ള യാത്ര ദുര്‍ഘടമായിരുന്നു..മനസ്സില്‍ പല പല ചിന്തകള്‍..
പുന്നമേരി കോട്ട പോലെ ഒരു സ്ഥലം അതും ഇത്രേം അടുത്ത്...അത് തമ്മില്‍ എന്തേലും ബന്ധമുണ്ടോ??
RIT യില്‍ വന്നു പഠിച്ചു ഇവിടെ വരാതെ  വെറുതെ ബി.ടെകും കെട്ടിപിടിച്ചു പോയവര്‍ക്കും ഇനി പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇതൊരു നഷ്ടമല്ലേ.??
RIT എന്ന അക്ഷരമുറ്റത്തിനു കാവലാള്‍ ഈ കുഞ്ഞൂട്ടനാണോ???
മനസ്സിലെ ചോദ്യങ്ങള്‍ക്ക് full stop ഇട്ടു  കൊണ്ട് കാലൊന്നു തെന്നി...കൈകുത്തി വീണു...ചെറുതായി ചോര പൊടിഞ്ഞു...
ഇതെന്റെ കാണിക്ക....





10 അഭിപ്രായങ്ങൾ:

  1. kollam.. :D
    kazhinja 2 postukalil miss cheytha oru ezhutthinte style ippo veendum kandu..
    pinne as usual prayogangale kurichonnum njan varnikkan minakkedunnilla...:D
    pinne veendum oru postil ente oru cheriya contribution (oru cheriya line) kandathil santhosham :D :D (ethaann manassilaayikkanumallo.. ;) )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. aaha.. bakki bhagavum orumichitto... ??
      avasana bhagam nalla bhangi aayittund.. oru feel...
      ini pokumpo enthayalum kaavil koodi onn ponam.. pathi enn paranjappo njan munp kand parichayicha mattil onne pratheekshichullu..but ninte vivaranam vaayichappol onn poyikkanam enn thonnunnu... :)

      ഇല്ലാതാക്കൂ
  2. Anjali,
    Nannaayittundu. all the very best. Iniyum nalla nalla postukal prateekshikkunnu...

    മറുപടിഇല്ലാതാക്കൂ