2011, ജൂൺ 1, ബുധനാഴ്‌ച

മഴ .........


മഴ അനിര്‍വചനീയമായ അനുഭൂതി നല്‍കുന്ന മാസ്മരിക ശക്തി…

മഴ എന്റെ വാക്കുകളില്‍ ഒതുങ്ങുന്നതല്ല മഴയുടെ സൗന്ദര്യം

എത്ര വര്‍ണിച്ചാലും മതിയാവില്ല മഴയെപ്പറ്റി

ഒറ്റയടി പാത എനിക്ക് സമ്മാനിച്ച ഏകാന്തത .........

ആ സൗന്ദര്യം എന്നെ തേടി വന്നു ......

പുതു മഴയുടെ വശ്യഗന്ധം ........

ഇരുവഷമുള്ള പോതപ്പുല്ലിനോട് കൈ കോര്‍ത്ത്‌ മഴത്തുള്ളികള്‍ നൃത്തമാടുന്നു ..
പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ചിന്നി ചിതറി അത് എവിടെയോ പാടുന്ന കുയിലിനു താളമിടുന്നു.
വരണ്ട മണ്ണിനു കുളിര്‍മയേകുന്നു ...
പുതു നാമ്പുകള്‍ പൊട്ടി മുളയ്ക്കുന്നു...
കരിഞ്ഞ പുല്ലിനു ദാഹജലമാകുന്നു..
പടിഞ്ഞാറന്‍ കാറ്റിനു കൂടുകാരന്‍ ആകുന്നു....
ഏറെ നാള്‍ ഉറങ്ങിനിന്ന മരങ്ങളെ ആടിയുലച്ചു ഉണര്‍ത്തിയെടുക്കുന്നു ...
പ്രകൃതി ഉന്മേഷത്തോടെ മഴയുടെ സംഗീതത്തിനൊപ്പം ചേരുന്നു...


അമ്പലകുളത്തില്‍ മുങ്ങാം കുഴിയിട്ട് കുളിക്കാന്‍ കുട്ടികള്‍ വട്ടം കൂട്ടുന്നു....


അവസാനത്തെ കരികിലയും മണ്ണില്‍ അലിഞ്ഞു ചേരുമ്പോഴും ചില മടിയന്മാര്‍ പുതപ്പിനടിയില്‍ കിടന്നുറങ്ങുന്നു... ചിലര്‍ കുടക്കുള്ളിലും .
മഴയുടെ നനുത്ത കരങ്ങള്‍ നമ്മെ പുണരാന്‍ എത്തുമ്പോള്‍ കറുത്ത കുട കാട്ടി എന്തിനു എതിര്‍പ്പ് ചൊല്ലണം...
ഒരു മൂളി പാട്ടും പാടി ഈ മഴയില്‍ നനഞ്ഞു കുതിരന്‍ എന്ത് രസമാണ്...
മഴത്തുള്ളികള്‍ നമ്മെ സ്പര്‍ശിക്കുമ്പോള്‍ മനസിലെ വിഷമങ്ങള്‍ എല്ലാം ഒലിച്ചു പോകുന്നു..
തിമിര്‍ത്തു പെയ്യുന്ന മഴയെ പഴിച്ചിരിക്കാതെ......

അത് നിനക്ക് വേണ്ടിയാണ് പെയ്യുന്നത്...
നിന്നോട് കൂട്ട് കൂടാന്‍ വന്നതാണ്..

വെറുതെ ഒന്നു നനയൂ ......

അത് അനുഭവിക്കൂ ......
അതില്‍ അലിഞ്ഞു ചേരു...........