2011, ജനുവരി 20, വ്യാഴാഴ്‌ച

മധുരിക്കും കഷായം




RIT യുടെ വടക്ക് കിഴക്കേ അതിര്‍ത്തിയില്‍ ഒരു ചെറു പൊക്ക പുറത്തു അത്യന്തം പ്രൗഢി canteenilekku നോക്കിയിരിക്കുന്നകെട്ടിടമാണ് RIT യുടെ mechanical workshop .........

RIT യിലെ സൂപ്പര്‍ duper ജാഡ എന്നീ വിശേഷണങ്ങള്‍ ഉള്ള mech workshopil എന്താ സംഭവിക്കുന്നതെന്ന് ഒന്ന് നോക്കിയാലോ ...

""കുട്ടികളുടെ കുറവും കാണും
തടിയുടെ വളവും കാണും""

ഇതാണ് മരപ്പണി ശാല

തീരാതെ കിടക്കുന്ന വര്‍ക്ക്‌ കളുടെ ഒരു മനോഹര ശാല ആണിത്...(ഇത് പ്രത്യേകിച്ചും girls ന്റെ കാര്യമാണ് കേട്ടോ... )
തടി plane ചെയ്യുന്നതിനുള്ള ഒരു എളുപ്പ മാര്‍ഗം....ഇതും വനിതാ സുഹൃത്തുക്കള്‍ക്ക് വേണ്ടി ട്രേഡ് മാന്‍ നല്‍കിയ വിലമതിക്കുന്ന trick ...
""തടി plane ചെയ്യുമ്പോള്‍ തടി കഷണത്തെ ഒരു അയല ആയി മനസ്സില്‍ സങ്കല്‍പ്പിക്കുക .....
metal jack plane കത്തി ആണ്...
മീന്‍ വെട്ടുമ്പോള്‍ നമ്മള്‍ ആദ്യം force കൊടുക്കും കാരണം തല അറത്തു മാറ്റേണ്ടതാണ്...
അതിനു ശേഷം പതിയെ ഫോഴ്സ് കുറച്ചു പിന്നിലേക്ക്‌..."""
ചുരുക്കത്തില്‍ മരപ്പണി പഠിക്കാന്‍ വേണ്ട അടിസ്ഥാന യോഗ്യത മീന്‍ വെട്ടലില്‍ MA ......

ഇനി workshopലെ ഒരു ദിവസത്തിന്റെ വിവരണം ആവാം...

അന്നു ഒരു വ്യാഴാഴ്ച ആയിരുന്നു....നേരം പരപരാ വെളുത്തിട്ടു കുറേയായി....സൂര്യൻ ആകാശത്തു വല്യ ഗമയിൽ നില്ക്കുന്നു...അപ്പൊഴതാ ഒരു കാർമേഘം....
ഡും ഡും ഡും...
രാജാധി രാജൻ mech workshopin അധിപതി ,കടുമുടു ചൂടൻ കിടു കിടു വീരൻ അന്യന്‍ സർ എഴുന്നള്ളുന്നേന്‍ .........{ഷട്ടര്‍ തുറക്കുന്ന ശബ്ദം..}
പതിയെ പതിയെ ഓരോരുത്തരുടെം അടുത്ത്....
പെട്ടന്ന് ഒരു ചുറ്റിക എടുക്കുന്നു....ഒരു സഹപാഠിയോട് വാച്ചു ഊരാന്‍ ആജ്ഞാപിക്കുന്നു...മേശമേല്‍ വയ്ക്കാന്‍ പറയുന്നു....
എല്ലാവരും സ്തബ്ധരായി നിന്നു..ചുറ്റിക മേലെ പൊങ്ങി...ഒറ്റാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ​‍ാ അടി....
നിര്‍ഭാഗ്യവശാല്‍ അടി തെറ്റി ...പിന്നെ ഒന്ന് ഒന്നര ചീത്ത ശ്രീ
യാരുന്നു....
അതിലും ഭേദം അടിയാരുന്നു എന്ന് തോന്നുന്നു...പൊട്ടിയാല്‍ ഒരു വാച്ച് അല്ലെ...ഇത് ചെവിക്കല്ലും മനുഷന്റെ ഇമേജ് ബലൂണും അല്ലെ തകര്‍ന്നു തരിപ്പണമാകുന്നെ (ഇതൊക്കെ ആദ്യത്തെ തോന്നലുകള്‍ മാത്രം..പിന്നെ ആന എത്ര ആറാട്ട്‌ കണ്ടിരിക്കുന്നു..)....

അടുത്ത ഊഴം ഞങ്ങടെ ഇട്ടാല്‍ പൊട്ടും അപ്പുവിനാരുന്നു..കുറെ ചോദ്യ സരങ്ങള്‍ രാജന്‍ എയ്തു വിട്ടു ...
ഇതെന്താ ???അതെന്താ ???മറ്റെതെന്താ...??? യില്‍ തുടങ്ങി...
ഇതെന്താ ഇങ്ങനെ???അതെന്താ അങ്ങനെ ???
ബെഞ്ച്‌ വൈസ് ന്റെ ബ്ലേഡ് എന്താ ഇവിടെ പിടിപ്പിചെക്കുന്നെ???
അതിന്റെ ഇടക്കുള്ള screw ന്റെ പേരെന്താ ???
ഒരു പോലുള്ള കുറെ ഉളികള്‍ കാണിച്ചിട്ട് ഇവ തമ്മിലുള്ള വ്യത്യാസം എന്ത് ??
ഇങ്ങനെ ലിസ്റ്റ് നീണ്ടു പോകുന്നു...
ഇട്ടാല്‍ പൊട്ടും അപ്പു കിടന്നു വട്ടം കറങ്ങി...അവസാനം metal jack plane വെച്ച് കീഴടങ്ങി

അടുത്ത ഊഴം എന്റെയാരുന്നു..ഞാനെന്റെ maximum ശക്തിയെടുത്ത്‌ പണി തുടര്‍ന്നു...എന്നെ ആകെ കൂടി അന്യന്‍ ഒന്ന് നോക്കി..എന്നിട്ട് ഒരു ചോദ്യം
"തന്റെ മുടിയൊക്കെ എന്താ ഇങ്ങനെ പറന്നു കിടക്കുന്നെ""
ഞാന്‍ പരുങ്ങി..ഇങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല...പിന്നെ മുടി സംരക്ഷണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ "ധാത്രി" തുറന്നു തന്നു..
പിന്നെ ചീത്ത ശ്രീ പറയാന്‍ മറന്നില്ലട്ടോ.

എന്റെ നാട്ടുകാരന്‍ അനിയന് വിഘ്നങ്ങള്‍ തീര്‍ക്കാന്‍ കയ്യില്‍ കെട്ടിയ ചരടാണ്‌ വിനയായത്...

തീര്‍ന്നില്ലട്ടോ...ഇനി record നും ഉണ്ട് ഒരു കഥ പറയാന്‍...
handsaw 45° ചരിവ് ,,,blade നു ആനുപാതികമായ ഉളിപ്പിടി {ആ ആനുപാതം rough ലും ഫെയര്‍ ലും ഓരോന്നാരിക്കും ..} യും
സര്‍ ന്റെ സ്ഥിരം തിരുത്തികുറിക്കലുകളാണു ..
എന്തൊക്കെ ചെയ്താലും ഒന്ന് റെഡ് കളര്‍ കേറ്റി മിനുസപ്പെടുത്തുന്ന പടമാണ് "C" Clamp ...
മണിപ്പുരികള്‍ തകര്‍ക്കുന്ന carpentry യില്‍ ഞങ്ങള്‍ പാവം ചില മലയാളി വനിതകള്‍ വെള്ളം കുടിക്കുന്നു...

എത്ര ചെയ്താലും എങ്ങനെ ചെയ്താലും എലി കരണ്ട കപ്പ കഷണം പോലെ ഇരിക്കുന്ന work ല്‍
"ഞങ്ങള്‍ കുട്ടികളുടെ കുറവു മാത്രമെയുള്ളൊ!!!
തടിയുടെ വളവും കാണില്ലേ!!!!!....... "
.