2010, ജൂലൈ 25, ഞായറാഴ്‌ച

മൂന്നാം വട്ടം.....
മൂന്നാം വട്ടം കലാലയത്തിലേക്ക് തനിച്ചാണ് പോയത്...അഡ്മിഷന്‍ നു വേണ്ടി ...മുന്‍പിലെ വലിയ കവാടത്തിനു മുന്നില്‍ ചെങ്കോട്ടയിലേക്കു സ്വാഗതം എന്ന് ചെന്ച്ചുവപ്പില്‍ എഴുതി വെച്ചിരിക്കുന്നു.അത് എന്നില്‍ തലേന്ന് സഖാവ് രായപ്പന്‍ പ്രകടിപ്പിച്ച പ്രതിഷേധ പ്രസംഗത്തിലെ വരികള്‍ ഓര്‍മിപ്പിച്ചു...റബ്ബര്‍ കാടിന് നടുവിലൂടെ ഉള്ള ടാറിട്ട റോഡിലൂടെ ഞാന്‍ ഏകയായി നടന്നു നീങ്ങി...ഇടയ്ക്കിടയ്ക്ക് ചില സീനിയര്‍ സഹോദരന്മാരെ കനുന്നുന്ടരുന്നു...അകലെ നിന്ന് മാത്രം വീക്ഷിച്ച ശേഷം തല കുനിച്ചു നമ്മുടെ മന്യതക്ക് കളങ്കം വരുത്താതെ നടന്നു.പിന്നെ ചില ചെത്ത്‌ പയ്യന്മാരെന്നു സ്വയം ഉദ്ഘോഷിച്ചു ബൈക്കില്‍ റോന്തു ചുറ്റുന്ന സഹോദര സീനിയര്‍മാരും അവിടെയുന്ടരുന്നു.
വഴിയില്‍ എന്നെ overtake ചെയാന്‍ ശ്രമിച്ച ഒരു കുടുംബത്തെ ഞാന്‍ പരിചയപ്പെട്ടു.ആയ കുമരകം കാരെ അത്ര പിടിക്കകയാല്‍ ഞാന്‍ അവരെ പാതി വഴിയില്‍ ഉപേക്ഷിച്ചു Civil ബ്ലോക്ക്‌ ന്റെ C വളവു കയറി മെയിന്‍ ബില്‍ഡിംഗ്‌ചെന്നെത്തി .അവിടെ നവാഗതരെ ആനയിക്കാന്‍ ധാരാളം സഖാക്കള്‍ അണിചേര്‍ന്നിരുന്നു .
അകത്തേക്ക് കയറിയപ്പോള്‍ എന്നെ ആനയിക്കാന്‍ ഒരു സീനിയര്‍ സഹോദരന്‍ എന്റെ മുന്നിലുന്ടരുന്നു...പടികള്‍ ഓരോന്നായി കയറുമ്പോള്‍ ഓരോരോ ചോദ്യങ്ങളും ഞാന്‍ നേരിട്ട് കൊണ്ടിരുന്നു."ഗോപി സര്‍ ന്റെ മോളല്ലേ ??"....അതെ എന്ന് അത്ഭുത സ്വരത്തില്‍ ഞാന്‍ ഉണര്‍ത്തിച്ചു.... "എന്നെ അറിയുമോ " എന്നാ നെക്സ്റ്റ് ചോദ്യം അല്പം ആശങ്കയുനര്തിച്ചു.അറിയില്ലെങ്കിലും തടി കേടാകാതിരിക്കാന്‍ "എവിടെയോ കണ്ടിട്ടുള്ള പോലെ "എന്നാ മറുപടിയില്‍ തൃപ്തി പ്പെടുത്തി.എന്റെ തന്നെ നാട്ടുകാരന്‍ ആന്നെന്നു പറഞ്ഞപ്പോഴാണ് സീനിയര്‍ ശ്രീജുവിന്റെ {തല്‍കാലം CID ശ്രീജു എന്നാ പേര് ബഹിഷ്കരിചിരികുന്നു }ചാറ്റുകള്‍ ഞാന്‍ സ്മരിച്ചത്‌..അപ്പോള്‍ ഇതാണ് നാട്ടുകാരന്‍ സീനിയര്‍ ....എന്നെ എത്തിക്കെണ്ടാടിത് എത്തിച്ചു നാട്ടുകാരന്‍ സീനിയര്‍ അപ്രത്യക്ഷനായി...
ആ ഹാളില്‍ ഞാന്‍ ഒഴികെ മറ്റെല്ലാരും paraentsum യാണ് എത്തിയത് ..ഞാനും ഒരു സഫെടിക്ക് വേണ്ടി പിതാശ്രീക്ക് ഒരു സീറ്റ്‌ പിടിച്ചിട്ടു ഇരിപ്പായി...അവിടെയിരുന്നു സ്ഥിരം പണി തുടങ്ങി...കളക്ഷന്‍ അത്ര പോരായിരുന്നു..എന്റെ പുറകില്‍ ഇരിക്കുന്നത് ഗുജറാത്തില്‍ പഠിച്ചു വളര്‍ന്ന ഏതോ ഒരു ചെക്കനന്നു ഞാന്‍ എന്റെ ഘ്രാണ ശേഷി കൊണ്ട് കണ്ടെത്തി... ഫോം ഒക്കെ ഫില്‍ ചെയ്തപ്പോഴേക്കും എന്റെ മഹാനായ പിതാശ്രീ എത്തിച്ചേര്‍ന്നു...എന്നേം കൊണ്ട് കോണ്‍ഫറന്‍സ് ഹാളിലേക്ക് പോയി.അങ്ങനെ 18 മത്തെ ഞാന്‍ ഒന്നാമതായി അഡ്മിഷന്‍ എടുത്തു...ഒരു ഫാന്‍സി നമ്പര്‍ 7770 ....ഹെഹെഹെ...
നെക്സ്റ്റ് പിത്സ്രീയുടെ സുഹൃത്തിന്റെ പുത്രനെ പരിചയപ്പെട്ടു...എനിക്ക് നാമവിസ്മരണ രോഗമുണ്ടയ്കായാല്‍ പേര് ഇത് വരെ മറന്നു കിടക്കുകയാണ്....
തിരിച്ചു ഫീസ്‌ അടച്ച സ്ഥലത്തും ആ പേര് വീണ്ടോം ഉയര്‍ന്നു കേട്ടു...നാട്ടുകാരന്‍ സീനിയര്‍ ന്റെ...ആള് ഇത്ര famouso ???

പിന്നെ PTA അംഗങ്ങളുടെ ഘോര ഘോര ഉപധെശങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയപ്പോള്‍ 2 വര്‍ഷം എന്റെ സീനിയര്‍ പദവി അലങ്കരിച്ച ഒരു സീനിയര്‍ സഹോദരി ആ പദവി എക്ഷ്ടെന്ദ ചെയ്തു കിട്ടാനായി കാത്തു നില്‍പ്പുന്ടരുന്നു.{എന്ത് പറയാനാ സില്ലി ഫാന്‍സ്‌ }സഹോദരി തന്റെ കുറെ സുഹൃത്തുക്കളെ പരിചയപ്പെടുത്തി...അതിലൊരു സീനിയര്‍ സഹോദരന്റെ un സഹിക്ക able ചളികള്‍ക്കും വലിപ്പുകള്‍ക്കും ചിരിച്ചു കൊടുക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നു..."വീണ്ടോം മിണ്ടണം " എന്നാ ആജ്ഞ യുടെ പുറത്തു വിട്ടയച്ചു.സഖാക്കളുടെ ചോദ്യം ചെയലിനും ശേഷം ഞാന്‍ കലാലയത്തിന്റെ റോഡിറങ്ങി...

ഇനിയും ൪ കൊല്ലം കേറേണ്ട കയറെങ്ങലേം ഇറക്കങ്ങലേം ഓര്‍ത്തു കൊണ്ട്.........