2011, മേയ് 23, തിങ്കളാഴ്‌ച

അത്ഭുത ഡിസൈനെര്‍



പുറം ഇളം മഞ്ഞ നിറത്തിലും അകം തൂവെള്ള നിറത്തിലും രസ്യനായി പണ്ടെങ്ങാണ്ട് പെയിന്റ് ചെയ്ത RIT യുടെ ബ്ലോക്കുകള്‍ !!!!.........
ഒരേ നിറം കണ്ടു മുഷിഞ്ഞ പിള്ളേര്‍ക്ക് ഒരു change നായി മാര്‍ച്ച്‌ ,ഏപ്രില്‍ മാസമാകുമ്പോള്‍ അത്യപൂര്‍വമായ ഒരു പ്രതിഭാസം ഇവിടെ നടക്കുന്നു ..
വെളുവെളുത്ത ചുമരുകള്‍ (ചുമ്മാ...അതൊക്കെ എന്നെ പിള്ളേര്‍ ഫുട്ബോള്‍ ഗ്രൗണ്ട് ആക്കി മാറ്റി ) എല്ലാം തന്നെ കറുത്ത പൊട്ടുകള്‍ കൊണ്ട് നിറയും.
തെല്ലു കാലത്തിനു ശേഷം ആ പൊട്ടുകള്‍ താനേ മാഞ്ഞു പോകുന്നു,,,RIT ക്ക് മാത്രം അവകാശപ്പെടാവുന്ന ഒരു അത്ഭുത പെയിന്റിംഗ് രീതി കൊണ്ടാണിത് .
ഇതുവരെ placement ഒന്നും കിട്ടാതെ RIT യില്‍ സേവനം അനുഷ്ഠിക്കുന്ന ആ ഡിസൈനര്‍ RIT യുടെ സന്തതി തന്നെ .....
EC യില്‍ pnp transistor ന്റെയും, C S ല്‍ CPP യില്‍ എഴുതിയ പ്രോഗ്രമിന്റെയും, സിവിലില്‍ റോഡ്‌ പണിയാന്‍ കൂട്ടിയിട്ടിരിക്കുന്ന മിറ്റെല്‍ ന്റെയും
mech ല്‍ ഗ്രീസ് പറ്റിയ വണ്ടിയുടെയും ,electricalil powercut ല്‍ ആയ കേരളത്തിന്റെയും ചിത്രം വരച്ചു കാട്ടുന്നു ഈ മഹാ പ്രതിഭ...
ആ മഹാനായ painter മറ്റാരുമല്ല ...
റബ്ബര്‍ തോട്ടങ്ങളില്‍ പിറന്നു കഷ്ടപാടിന്റെ കരിപുരണ്ട RIT യെ അലങ്കരിക്കാന്‍ ചേക്കേറുന്ന RIT യുടെ സ്വന്തം
മുപ്ലി*.....
RIT യുടെ ജൈവവൈവിധ്യത്തിന്റെ ഒരു നേര്‍കാഴ്ച .........

*മുപ്ലി :-റബ്ബര്‍ മരങ്ങള്‍ ഉള്ളിടത്ത് കാണുന്ന ഒരുതരം കറുത്ത വണ്ട്‌...
photo കടപ്പാട് :pranadh