RIT യിലെ 2 മത്തെ ഓണാഘോഷം ...
ആഘോഷങ്ങള്‍ക്ക് വിലക്ക് കല്‍പ്പിച്ച ഓണാ'ഘോഷം' ...എന്നിട്ടോ???
പൂക്കളം തീര്‍ത്തു കേമന്മാരായ സിവിലന്മാര്‍ പയറു പായസം ചവച്ചു ആഘോഷിച്ചു..
മലയാളത്തനിമയില്‍ മനം കവരും വേഷം ധരിച്ചെത്തിയ EC ക്കാരുടെ അഴകാര്‍ന്ന അടപ്രഥമന്‍ ആഘോഷം ...
സ്വന്തമായി 'കൂര'യില്ലഞ്ഞിട്ടു കൂടി CS കാരുടെ ഒരുമ അവരെ Electricals നു മേലും പാലടപ്രഥമന്‍ ഊട്ടി..... ഓണപ്പാട്ടുകളുമായി ആശംസ നേരാന്‍ വന്ന മലയാളി മാന്യന്മാരെ അസൂയയില്‍ അണപൊട്ടിയ കൂവല്‍ പ്രവാഹവുമായി എതിരേറ്റു Electricals..
ഉരുളക്കുപ്പേരി കണക്കു ഇടിച്ചു പിഴിഞ്ഞ് പായസത്തില്‍ കൊതിയൂറും മറുപടി നല്‍കി അവര്‍ വിടവാങ്ങി...
രാവിലത്തെ ലാബും ക്ലാസും സഹിച്ച പാവം Electricalukarudeകാരുടെ വിലാപം 'സിലസിലാ' ആയി വേലിയേറ്റം തുടങ്ങി.
എല്ലാത്തിനും ഒടുവില്‍ വളിച്ച ചമ്മന്തിയില്‍ പുളിച്ച മോരൊഴിച്ചു തന്നു അദ്ധ്യാപക സമൂഹം...അഭിനന്ദനം ....വേലി ചാടാത്ത ബ്രാഞ്ച് ആയതിനു...
അപ്പോഴും ഒരു സംശയം ബാക്കിയായി...
"മചൂ ഈ കടും പായസത്തിനു അല്പം കരി ചൊവയില്ലേ ?????!!!!!!!!! "
ഈ അവിയല്‍ മേളങ്ങള്‍ ഒന്നുമറിയാതെ നവാഗതരെ സ്വാഗതം ചെയ്യാന്‍ നിന്ന ചിലര്‍ അവര്‍ കുടിച്ച പച്ച മോരിലെ ഉപ്പറിഞ്ഞു കാണുമോ എന്തോ???