2012, ഫെബ്രുവരി 15, ബുധനാഴ്‌ച

ഹരിശ്രീ ഒരു രൂപായ നമഃ

4thsem ലെ ആദ്യത്തെ strike ..അതും o /p  കിട്ടാത്ത CRO ചാത്തന്റെ വിഹാര കേന്ദ്രമായ  Electronics lab ന്റെ ദിവസം ..
ആദ്യം strike വിളിച്ചതും ഞങ്ങടെ ക്ലാസ്സില്‍ ..ആ ത്രില്ലില്‍ ബാഗും പൊക്കി ചാടിയിറങ്ങിയോടി ..
ചവറു പോലെ ബസ്‌ ഉണ്ടെങ്കിലും കാത്തു നിന്നാല്‍ പാമ്പാടിക്ക് ബസ്‌ കിട്ടാറില്ല..വന്നാലും നിര്‍ത്താറില്ല..
ഹാ ആ കാത്തിരിപ്പിന് ബ്രേക്കിട്ടു കൊണ്ട് "ഹരിശ്രീ " ഹാജരായി ...
എല്ലാ സീറ്റും fill ആയിരുന്നു.കുറെ പേര്‍ നില്‍ക്കുന്നുമുണ്ട് ...ഞാനും ഒരു കമ്പിയില്‍ തൂങ്ങി നില്‍പ്പായി...
കാക്കിയിടാത്ത ഒരു കണ്ടക്ടര്‍ ചേട്ടന്‍ വന്നു ടിക്കറ്റ്‌ ചോദിച്ചു..
തെല്ലും സഭാകമ്പമന്യേ ഞാന്‍ കൊടുത്തു.'deal sign ' വെച്ച ഒരു പുത്തന്‍ ഒരു രൂപ..
അപ്പോള്‍ ചേട്ടന് ST കാര്‍ഡ്‌ കാണണം..(hm .പെമ്പിള്ളേരുടെ പേരും അഡ്രസ്സും അറിയാനുള്ള നമ്പര്‍...)
എടുത്തു കൊടുത്തു നന്നായി laminate ചെയ്ത കാര്‍ഡ്‌..സൂക്ഷ്മ പരിശോധനക്കൊടുവില്‍  വിധിയുടെ പകര്‍പ്പ് ഒരു 5 രൂപ  ടിക്കറ്റ്‌ ആയി എന്റെ നേര്‍ക്ക്‌ നീട്ടിക്കൊണ്ടു ഒരു പ്രസ്താവന ഇറക്കി  ...
"ഇത് നടക്കില്ല ഇവിടെ ആ എഞ്ചിനീയറിംഗ് കോളേജില്‍ അല്ലെ.. ആ  5 രൂപ എടുത്തോ.. "
ഞാന്‍ മാന്യമായ സ്വരത്തില്‍ "ചേട്ടാ ഈ കാര്‍ഡ്‌ ഉപയോഗിച്ച് 2 യാത്ര ചെയ്യാം..താഴെ എഴുതിയിരിക്കുന്നത് വായിച്ചു നോക്കൂ ..."
ചേട്ടന് അമര്‍ഷം ഇരച്ചു കയറി.."അതൊന്നും എനിക്കറിയേണ്ട  രാവിലെ തന്നെ ST തരാന്‍ പറ്റില്ല എന്താ കോളേജിലെ വേറെ ആരുമില്ലേ വണ്ടിയില്‍ കേറാന്‍ "
വീണ്ടും മാന്യമായ എന്റെ സ്വരം ..."ചേട്ടാ ഇന്ന് strika ഓരോ ബ്ലോക്കിലും strike വിളിച്ചു വരേണ്ട..എന്റെ ക്ലാസ്സില്‍ 72 പേരുണ്ട് 
അവരെയെല്ലാം  വാടാ വാടി...നമുക്ക് ഹരിശ്രീ ക്ക് പോകാമെന്ന് പറഞ്ഞു വിളിച്ചു കേറ്റാന്‍ പറ്റുമോ??    "
ചേട്ടന് രോക്ഷം അണപൊട്ടി.."എനിക്കൊന്നും കേള്‍ക്കേണ്ട കൊച്ചു 5 രൂപ ഇങ്ങു താ " എന്നും പറഞ്ഞു കീറിയ ടിക്കറ്റ്‌ നീട്ടി...
ഇനി രക്ഷയില്ല ...
എന്റെയുള്ളിലെ അവകാശബോധമുള്ള ഇന്ത്യന്‍ 'പൗരത്തി '  സട കുടഞ്ഞുണര്‍ന്നു 
"ചേട്ടന് എന്റെ കൈയ്യിന്നു 5 രൂപ വാങ്ങിയേ മതിയാവു എന്നുണ്ടെങ്കില്‍ വണ്ടി നേരെ പോലീസ്  സ്റ്റേഷനിലേക്ക്   പോകട്ടെ..അവിടുന്ന് പറഞ്ഞാല്‍ ഞാന്‍ കാശു തരാം .
.പക്ഷെ ഓര്‍ത്തോ uniform പോലും ഇല്ലാതെ ടിക്കറ്റ്‌ തരാന്‍ നിന്നതുള്‍പ്പെടെ ചേട്ടന്റെ കൈയ്യിന്നു minimum 2൦൦൦ രൂപ പോക്കാ..എനിക്കൊരു ധൃതിയും ഇല്ല വണ്ടി പോലീസ്  സ്റ്റേഷനിലേക്ക്  വിട്ടോ  .." 
ഇത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചപ്പോഴേക്കും ബസിലെ യാത്രക്കാരുടെ കണ്ണുകള്‍ എന്നെ വളഞ്ഞു...കണ്ടക്ടര്‍ പതിയെ പിന്‍വലിഞ്ഞു 
ഛെ ഇത്തിരി over ആയോ ??വേണ്ടിയിരുന്നില്ലല്ലേ??നാണം കേട്ടോ??ഇങ്ങനെ പത്തിരുപതു ചോദ്യം 'പൗരത്തി ' മനസ്സില്‍ ചോദിച്ചുകൊണ്ട്, പാമ്പാടി സ്റ്റാന്‍ഡില്‍ ഇറങ്ങി..
waiting ഷെഡില്‍ ഒന്നിരുന്നു ...ദാ വരുന്നു ഒരു പറ്റം (3 ,4   പേര്‍ ) കുട്ടികള്‍ ...വന്നപാടെ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തന്നു പറഞ്ഞു തുടങ്ങി..
"ചേച്ചി ചെയ്തത് ഒരു നല്ല കാര്യമാണ് .(എന്റമ്മോ ആരുന്നോ !!!).ഇത് ഇവരുടെ സ്ഥിരം പരിപാടിയാ..ഞങ്ങക്കും കാര്‍ഡ്‌ ഉണ്ട് പക്ഷെ ST തന്നില്ല ..(കഷ്ടം !!)
ആരെങ്കിലും പ്രതികരിക്കാന്‍ ഉണ്ടായല്ലോ..thanks ചേച്ചി താങ്ക്സ് ഇനിയും കാണാം .. "
ഹായ്യൂ അപ്പൊ അങ്ങനെയാണല്ലേ .. എന്നാ ഇവര്‍ക്കും ഇരിക്കട്ടെ ഫ്രീ ആയി ഒരു ഉപദേശം "നമ്മള്‍ പ്രതികരിക്കാത്ത   കൊണ്ടാ ഇവന്മാര്‍ ഇങ്ങനെ പെരുമാറുന്നെ.. നമ്മള്‍ പ്രതിരിക്കണം കുട്ടികളെ "
അപ്പോള്‍ ഞാന്‍ ചെയ്തത് അത്ര തെമ്മാടിത്തരം ഒന്നുമല്ലല്ലേ എന്ന സമാധാനത്തില്‍ മീനടം  TNS  ല്‍ കയറി..കാക്കിയിട്ട   കണ്ടക്ടറുടെ  നേര്‍ക്ക്‌ ഒരു പഴഞ്ചന്‍ ക്ലാവ് പിടിച്ച ഒരു രൂപ നീട്ടി ...പുഞ്ചിരി നിറഞ്ഞ മുഖത്തോടെ ഒരു ചോദ്യം "എന്താ മോളെ ഇന്ന് ക്ലാസ്സില്ലേ ?"
"ഇല്ല ചേട്ടാ ഇന്ന് strikeaa"

{അങ്ങനെ എന്റെ കൈയ്യില്‍ അവശേഷിച്ചിരുന്ന അവസാന ഒരു രൂപ ആ ചേട്ടന്  കൊടുത്തു.}