2012, ജൂലൈ 25, ബുധനാഴ്‌ച

സ്വപ്നം No .2


ഉമാമഹേശ്വരായ നമ:...
RIT യില്‍ വന്നിട്ട് എനിക്കുണ്ടായ 3 ആഗ്രഹങ്ങള്‍...
ഒന്ന് ഒരിക്കലും നിറവേറ്റാന്‍ ആകാതെ നിലംപരിശായ ആരവം..
രണ്ടാമത്തേത്  അത് ഇന്ന് സഫലമായി..
ഉച്ച തിരിഞ്ഞു recordum ചവച്ചരച്ചു ഇരിക്കുന്ന നേരം...
"Maths nte classil ആരും വരില്ല " ധീര rep Arpitha യുടെ announcement.
"ഒന്നു നടക്കാന്‍ പോയാലോ ???"
പിന്നെന്താ കേട്ട പാതി കേള്‍ക്കാത്ത  പാതി ചാടി ഇറങ്ങി..
ബ്ലോക്കിനു പുറകിലൂടെ പോകുമ്പോള്‍ ഒരു ആശങ്ക ..സത്യത്തില്‍ ഇങ്ങോട്ടാ ...
Arpitha ഉറച്ച സ്വരത്തില്‍ "എന്തായാലും നിനക്ക് എഴുതാന്‍ ഉള്ളത് ഉണ്ടാകും.."അപ്പോള്‍ എഴുതാന്‍ ഉണ്ടാക്കാന്‍ പോവാണോ...മിനിഞ്ഞാന്ന് ചങ്ങനാശ്ശേരി ബസ്‌ പറഞ്ഞതു
 "ബ്ലോഗ്‌ ഒക്കെ കുഴപ്പമില്ല പക്ഷെ പുറകെ പോയാല്‍ അവള്‍ അതും പോസ്റ്റ്‌ ചെയ്തു നാറ്റിക്കും ".അല്ല എന്താ ഇവരുടെ ഒക്കെ വിചാരം ..ഇവരൊക്കെ എന്താണാവോ വിചാരിച്ചിരിക്കുന്നത്..
അതും ഓര്‍ത്തു canteen കടന്നത്‌ അറിഞ്ഞില്ല...മനസ്സില്‍ ഒരു മിന്നായം പോലെ അത് ഓര്‍മ്മ വന്നു..
"ഇനി അവിടേക്കാണോ  !!!!അറിയില്ല "ചോദിച്ചുമില്ല...
എന്റെ സ്വപ്നം No .1ന്റെ മേല്‍ പുതിയ സുന്ദരന്‍ ground മലന്നു കിടക്കുന്നു.
ഓരോ വാക മരച്ചോടുകള്‍ പിന്നിടുമ്പോഴും ആശങ്ക ഏറി  വന്നു .
തുറക്കാത്ത backgate ഉം ഞങ്ങള്‍ക്കായി തുറന്നിരിക്കുന്നു.
അങ്ങനെ RIT യുടെ മതിക്കെട്ടിനു പുറത്തു ചാടി..
Left or Right ...Left ല്‍ ആ മരണവളവു ...അവിടെ തന്നെയുണ്ട്‌..പണ്ടു പണ്ട്
freshers ന്റെ കാലത്ത് ഞങ്ങളുടെ 'JUMJUMALI ' practice നു വേദി ആയതാണ് ആ വളവു ..
റോഡിനപ്പുറം കൂര്‍ക്ക കൃഷി ചെയ്യുന്നു...('കൂര്‍ക്ക മെഴുക്കുവരട്ടി (ഉപ്പേരി ) ഇരുമ്പു ചീനച്ചട്ടിയില്‍ മൊരിയുന്നതു മനസ്സില്‍ വന്നു...വായില്‍ കപ്പല്‍ ഓടിക്കാം..
അവരോടെന്തോ ബഹുമാനം തോന്നി  ')
സുബ്രുവും BP യും ഫോട്ടോ എടുത്തു തകര്‍ക്കുന്നു...
gate കടന്നപ്പോഴേ നോമ്പുകാരിയായ ഫാത്തിക്കും പനിക്കാരിയായ ആര്യക്കും മടുത്തു...
അവര്‍ പിന്മാറി..ഞങ്ങള്‍ വീണ്ടും നടന്നു...ഇത് അങ്ങോട്ടേയ്ക്ക് തന്നെയെന്നു എന്റെ മനസ്സ് പറഞ്ഞു..പിന്നെ കുത്തനെയുള്ള ഒരു കയറ്റം അത് കണ്ടപ്പോള്‍
ഞാന്‍ ചോദിച്ചു."നമ്മള്‍ അങ്ങോട്ട്‌ തന്നെയാണോ??"
Arpitha :"അങ്ങോട്ടെന്നു ഓര്‍ത്തു ഇറങ്ങിയതാണു പക്ഷെ ഇവരൊന്നുമില്ലന്നു  "
കേള്‍ക്കേണ്ട താമസം jincyem വലിച്ചു  ആ കയറ്റം ഒറ്റയോട്ടത്തിനു കയറി...
"ആരില്ലെന്നാ നമുക്ക് പോകാന്നേ ... "
ഞങ്ങളുടെ ഉത്സാഹത്തിനു പിന്താങ്ങായി Alfu m Anjaly um ഓടി വന്നു..
ഉത്സാഹം വകവയ്ക്കാതെ ബാക്കിയുള്ളവര്‍ കുറുക്കു കേറി...അവിടെ നിന്നും ഞങ്ങള്‍ 2 ആയി പിരിഞ്ഞു...4 പേരില്‍ ആര്‍ക്കും വഴി അറിയില്ല..കഷ്ടപ്പെട്ട് കയറിയ കയറ്റം തിരിച്ചിറങ്ങാനും വയ്യ ...Anjalyude ആജ്ഞ  " എന്തായാലും പിന്നോട്ടില്ല..." വേണ്ട പോയേക്കാം 4 the  people ..
അങ്ങനെ ടാറിട്ട റോഡിലൂടെ കുറെ ഞെളിഞ്ഞു നടന്നു...അവര്‍ ഞങ്ങള്‍ക്ക് സമാന്തരമായി ഒരു കാട്ടുവഴിയിലൂടെയും...കുറെ നടന്നു കഴിഞ്ഞപ്പോള്‍ ടാറൊക്കെ തീര്‍ന്നു..അല്ല റോഡേ പാടെ തീര്‍ന്നു..(വിശ്വാസം ഇല്ലേല്‍ ഗൂഗിള്‍ മാപ്പ് നോക്ക് ) ...ഈശ്വരാ പെട്ട് പോയോ..
വീണ്ടും ഞങ്ങളുടെ വഴികാട്ടി Anjaly  ഒരു വഴികണ്ടെത്തി...ഇതിനെല്ലാം തുടക്കമിട്ട rep ന്റെ പൊടി പോലുമില്ല..അവള്‍ ഞങ്ങളെ  ഒരു വഴിക്കാക്കിയിട്ടു പോയി...കണ്ടെത്തിയ വഴി മഴവെള്ളം ഒലിച്ചിറങ്ങുന്ന ഒരു ചാലാണ്..അതിലൂടെ കുറച്ചു നടന്നപ്പോള്‍ അതും തീര്‍ന്നു...അവരെയേം കാണുന്നില്ല.4 ന്റെ കയ്യിലും mobile ഉം ഇല്ല ...
ഇനി എങ്ങോട്ട് ...എത്ര ദൂരം...????



പിന്നെ RIT യില്‍ നിന്ന് കാണാവുന്ന ആ ഒറ്റ മരം ലക്ഷ്യമാക്കി നടന്നു...മഴപെയ്തു കുഴഞ്ഞ മണ്ണ് കാലിടയ്ക്ക് തെന്നുന്നുണ്ട്‌."ലക്ഷ്യമാണ്‌ പ്രധാനം മാര്‍ഗമല്ല.."
അങ്ങനെ കുന്നു കേറി കേറി ഒരുവിധം നിറുകയിലെ കൂടാരത്തിന് മുന്നിലെത്തി ..
ഒന്ന് തിരിഞ്ഞു വന്ന വഴി നോക്കി...
"vaw ...super ...fantastic... "അക്കരെന്നു വന്ന സായിപ്പു കടല് കണ്ട പോലെ ഞങ്ങള്‍ RIT നോക്കി നിന്നു..
"RIT യുടെ റബ്ബര്‍ കാടുകളുടെ ഭംഗി കാണണമെങ്കില്‍ ഇവിടെ വരണം..." Alfunte പ്രസ്ഥാവന ..
"കാന്റീന്‍ നോക്കൂ ഒരു എലി പെട്ടിയോളമേ ഉള്ളു." Anjalyude കണ്ടുപിടിത്തം...
jincy ക്കെന്താ ഒന്നും പറയാനില്ലേ..ദേ പറഞ്ഞു.."നേരത്തെ വരേണ്ടിയിരുന്നു..."
ഇനി എന്റെ ഊഴം ...അത് ഞാന്‍ പ്രകടിപ്പിച്ചതു എങ്ങനാന്നു നിനക്കറിയില്ലേ jincy ???
അപ്പോഴാണ്‌ ഞങ്ങള്‍ ശ്രദ്ധിച്ചത് സുബ്രു കൈത  കാടിനുള്ളില്‍ കേറി എന്തരോ click ചെയ്യുന്നു..
അവള്‍ക്കിതൊന്നും ഇഷ്ടായില്ലേ..ഞങ്ങള്‍ വീണ്ടും മുന്നിലേക്ക്‌ നോക്കി...
അപ്പോള്‍ പിന്നില്‍ നിന്ന് ഒരലര്‍ച്ച..."എടി നിങ്ങള്‍ ഇത് കണ്ടോ ...RIT  എന്ത് സൂപ്പര്‍ ആന്നു നോക്ക്..." hmmm സുബ്രു...
"മ്രാaaaaa "
"ആന ഇറങ്ങിയോ ??"Anjalykku ഒരു അങ്കലാപ്പ് ..
"ആനയല്ല അത് പശുവാ " സുബ്രു..
"മ്രാആആആ... മ്രാആആആആ "
"ഇവിടെ കുറെ പശുക്കള്‍ ഉണ്ടെന്നു തോന്നുന്നു..." സുബ്രു..
"അതെ ഒരു പശുവിനു തന്നെ ഒന്നിലധികം തവണ കരയാം  ..." Anjaly തിരിച്ചടിച്ചു...
ഹോ ചളി മഴ ...
ഇനിയാണ് യാത്ര...
ചില നിഗൂഡതകള്‍ നിറഞ്ഞ ഒരു പതി ഇവിടുണ്ടെന്ന് അറിയാം അതെവിടാണ്..
ഒന്ന് വന്ന അനുഭവത്തില്‍ ദിവ്യ ചൂണ്ടിയ മരത്തെ ലക്ഷ്യമാക്കി വീണ്ടും നടന്നു...
അവിടെ കയ്യാല കെട്ടുന്ന പണിക്കാര്‍ ഞങ്ങളെ രൂക്ഷമായി നോക്കി..എനിക്കവരിലും ചില നിഗൂഡത feel ചെയ്തു...ആ കയ്യാലക്കപ്പുറമാണ്  കാവ്...
ഞാനും jincym കയ്യാല ചാടി...അപ്പോള്‍ ഒരു പിന്‍വിളി .....
"മോളെ അങ്ങോട്ടു പോവേണ്ട..."
തിരിഞ്ഞു നോക്കി ഞാനും Jincyum മാത്രം കെട്ടിനു ഇപ്പുറത്തു...
നെറ്റിയില്‍ ചുവന്ന വട്ട പൊട്ടും കാതില്‍ കടുക്കന്‍ കമ്മലുമിട്ട ഒരു കറുത്ത ചേച്ചി...
ശിംശിക വൃക്ഷ ചുവട്ടില്‍ സീതയ്ക്ക് കാവലായി നിന്ന ത്രിജടയെ എനിക്കോര്‍മ്മ വന്നു...
എല്ലാരും ഒരു step പിന്നോട്ടു വെച്ചു ..."എന്താ ചേച്ചി..."
"അവിടെ കുറെ പ്രശ്നങ്ങള്‍ ഉള്ളതാ...സാധാരണ ആരും അങ്ങോട്ട്‌ പോകാറില്ല..മലദൈവമല്ലേ...
നിങ്ങള്‍ക്കറിയാല്ലോ...ഉഗ്ര ശക്തിയാണ്..പോകേണ്ട ഇവിടെ നിന്ന് കണ്ടാല്‍ മതി..."
jincy എന്നേം ഇട്ടേച്ചു മതില്‍ ചാടി പിന്നിലേക്ക്‌..."dii പോവല്ലേ..നമുക്കൊന്നു പോകാം..."
"പിന്നെ പോവാടോ ഇങ്ങു പോരൂ ..." jincy യുടെ ദയനീയമായ മറുപടി...
സുബ്രു ഇപ്പോഴും RIT യുടെ ഭംഗി ആസ്വദിച്ചു തീര്‍ന്നിട്ടില്ല....എന്റെ സംശയം...
"എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയാന്‍ കാരണം..."
ചേച്ചി തുടര്‍ന്നു ..."വന്നു കയറിയ സര്‍പ്പമാണ് ഇവിടെ...അതിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌ ആ കാണുന്ന കരിവീട്ടിയുടെ വേരിനിടയിലും..."(സര്‍പ്പം എന്നു കേള്‍ക്കുമ്പോ സ്ഥിരം മനസ്സില്‍ വരുന്ന 'അനന്തഭദ്ര'ത്തിലെ കുഞ്ഞൂട്ടനെ ഓര്‍മ വന്നു...")
ദേഹ ശുദ്ധിയില്ലാതെ കാവില്‍ പ്രവേശിച്ചു  പണി വാങ്ങിച്ച പരമുവിന്റെ കഥ വിവരിച്ചു..
കപ്പേം കരി മീനും ഒപ്പം പട്ടേം  അടിച്ചു പരമു വെള്ളം കുടിക്കാന്‍ എത്തിയതാണ് കാവില്‍...കിണറ്റില്‍ തൊട്ടിയിട്ടു  തൊട്ടി പൊന്തി വന്നപ്പോള്‍ നിറയെ സര്‍പ്പങ്ങള്‍....
തൊട്ടി കിണറ്റിലിട്ടു പരമു ഓടിയ ഓട്ടം നിന്നത് പങ്ങടയിലാണ്...
പിന്നെയും ഉണ്ട്...അന്യ ദേശത്ത് നിന്ന് കാവില്‍ തൊഴാന്‍ വന്ന ചിലര്‍...സര്‍പ്പത്തിനൊഴിച്ചു ബാക്കി എല്ലാവര്‍ക്കും  കാണിക്കയിട്ടു ..തിരിഞ്ഞു നടന്നപ്പോള്‍ സര്‍പ്പം ചൂളമടിച്ചത്രേ...
തിരിഞ്ഞു നോക്കി മുന്നോട്ടു  നീങ്ങിയപ്പോ ദാ  പോകുന്നു...പിന്നെ ഒരു നിലവിളി മാത്രം...
ചേച്ചി ഒന്ന് നിശ്വസിച്ചു...
"തികഞ്ഞ വിശ്വാസവും ശുദ്ധിയുമില്ലാതെ പോയാല്‍ ശരിയാവില്ല..."
ഞാന്‍ പതിയിലേക്ക് നോക്കി ..."പക്ഷെ എനിക്ക് 1 പോണമെന്നുണ്ട് ചേച്ചി..."
അവസാനം എന്റെ വാശിക്ക് വഴങ്ങി..."കുളിച്ചതൊക്കെ അല്ലേ .മീനൊന്നും കൂട്ടിയില്ലല്ലോ..ചെരുപ്പ് ഇവിടെ ഊരിയിട്ടേച്ചും പൊയ്ക്കോ... പുറത്ത് നിന്നാ മതിട്ടോ ..."
"ആരേലും വരുന്നോ...."ഞാന്‍ ഓരോത്തരുടെയും മുഖത്ത് നോക്കി...Alfuntem jincydem മുഖത്ത് No എന്ന് എഴുതി ഒട്ടിച്ചിരിക്കുന്നു ..ഞാന്‍ ചെരുപ്പൂരി കാവിലേക്കു നടന്നു...
മതില്‍ ചാടിയപ്പോള്‍ ഉണ്ടായിരുന്ന ജിജ്ഞാസ അല്ലായിരുന്നു അപ്പോള്‍...തികഞ്ഞ വിശ്വാസം...
പേടി തോന്നിയില്ല..കാരണം വിശ്വാസം അതല്ലേ എല്ലാം...
വീണ്ടും ഒരു പിന്‍വിളി...."അഞ്ജലി..."അത് ഒരു നല്ല വിളി ആയിരുന്നു.."ഞാനും ഉണ്ട്.."സുബ്രു ആണ്..ഞങ്ങള്‍ നടന്നു..ബ്രഹ്മരക്ഷസ്സ്...ഗണപതി....വിഘ്നേശ്വരന് ഞാന്‍ മൂന്നു ഏത്തമിട്ടു ..
പിന്നെ ഭദ്രകാളി...അവസാനം കാവിലെ മുഖ്യപ്രതിഷ്ഠയായ പതിയിലെ ഉമാമഹേശ്വരന്റെ മുന്നില്‍..ചെറിയൊരു ശിവലിംഗവും ശൂലവും മാത്രം.കൈകൂപ്പി കണ്ണടച്ചു എകാഗ്രമായ് പഞ്ചാക്ഷരി ശ്ലോകം ഉച്ചരിച്ചു....


"നാഗേന്ദ്ര ഹാരായ ത്രിലോചനായ ഭസ്മാങ്കരാകായ മഹേശ്വരായ 
................................................................................................
...............................................................................................
ദിവ്യായ ദേവായ ദിഗംബരായ തസ്മൈ യകാരായ നമശിവായ:"


കണ്ണ് തുറന്നു ആ ശിവലിംഗത്തില്‍ ഒരിക്കല്‍ കൂടി നോക്കി..."ഞാനിവിടെ വന്നത് തെറ്റാണെങ്കില്‍ പൊറുക്കണമേ.."കാണിക്കയിടാന്‍ ഒന്നുമില്ലാഞ്ഞതിനാലാവാം  കുഞ്ഞൂട്ടന്‍ ചൂളമടിച്ചില്ല ....
തിരിഞ്ഞു നടന്നപ്പോള്‍ ഒരു ആത്മനിര്‍വൃതി...ആദ്യമായി  ഒരു free hour നന്നായി വിനിയോഗിച്ചതിന്റെ ....തിരികെയുള്ള യാത്ര ദുര്‍ഘടമായിരുന്നു..മനസ്സില്‍ പല പല ചിന്തകള്‍..
പുന്നമേരി കോട്ട പോലെ ഒരു സ്ഥലം അതും ഇത്രേം അടുത്ത്...അത് തമ്മില്‍ എന്തേലും ബന്ധമുണ്ടോ??
RIT യില്‍ വന്നു പഠിച്ചു ഇവിടെ വരാതെ  വെറുതെ ബി.ടെകും കെട്ടിപിടിച്ചു പോയവര്‍ക്കും ഇനി പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഇതൊരു നഷ്ടമല്ലേ.??
RIT എന്ന അക്ഷരമുറ്റത്തിനു കാവലാള്‍ ഈ കുഞ്ഞൂട്ടനാണോ???
മനസ്സിലെ ചോദ്യങ്ങള്‍ക്ക് full stop ഇട്ടു  കൊണ്ട് കാലൊന്നു തെന്നി...കൈകുത്തി വീണു...ചെറുതായി ചോര പൊടിഞ്ഞു...
ഇതെന്റെ കാണിക്ക....





2012, ജൂലൈ 19, വ്യാഴാഴ്‌ച

അവന്റെ ഒരു ഇളി...



S4 നു അന്ത്യ കൂദാശ നല്‍കുന്ന    electronic lab exam ..  
വിദ്യാഭ്യാസ ബന്ദ്  ആയിട്ടു കൂടി ആ ചടങ്ങിനു  മുടക്കമുണ്ടായില്ല .വെറും 14 experiments അതില്‍ നിന്നും ഉണ്ടാക്കുന്ന പതിനാലായിരം questions ...

  അതാണ്‌ EC LAB   ...ശരിക്കും ഒരു make up man ന്റെ ജോലി..ഒരു സുന്ദരന്‍ wave നെ അടിച്ചു പരത്തി വലിച്ചു നീട്ടി maximum വൃത്തികേടാക്കുക ..
ചില ഭാഗ്യവാന്മാരെ തേടി 'characteristics' കള്‍ വരും..ചെയ്യിച്ച same questions ..
കുറെ multimeter ഇട്ടു പയറ്റണമെങ്കിലും output ന്റെ കാര്യത്തില്‍ പേടി വേണ്ട..
അങ്ങനെ 'ഭാഗ്യവാനായ' എന്നെ തേടി എത്തിയത് 'നിര്‍ഭാഗ്യവാനായ' ഒരു 'chara ' ആയിരുന്നു. 
ഇതു വരെ ചെയ്തിട്ടില്ലാത്ത ഒരു circuit ..question വീണ്ടും  വീണ്ടും ഞാന്‍ വായിച്ചു..
ഒറ്റ അക്ഷരം മതി ഒരു question മാറാന്‍ എന്ന് മനസ്സിലായി  ...
ഞാന്‍ ചുറ്റും കണ്ണോടിച്ചു ...എല്ലാരും എന്തൊക്കെയോ കുത്തി കുറിക്കുന്നു..
വീണ്ടും questionil... നോക്കി തിരിഞ്ഞു നോക്കി...internal ന്റെ പൊടി പോലും ഇല്ല ..
എന്തായാലും വന്നു വരക്കാം...ഒരു വര വരച്ചു...വീണ്ടും നോക്കി.എല്ലാരും തിരക്കിലാണ്....
വീണ്ടും മറ്റൊരു കുഞ്ഞു  വര വരച്ചു.വീണ്ടും നോക്കി രക്ഷയില്ല ..ഒന്നു  കൂടി വരച്ചു ..ഒരു battery source  രൂപം കൊണ്ട്..
എത്ര കൊടുക്കാം..?? ഒരു 15 ?? വേണ്ട  30 മതി...
വീണ്ടും കണ്ണോടിച്ചു..ആരും നോക്കുന്നില്ല..പിന്നെ 2 കുത്തി   വരച്ചു..
 2 resistor  രൂപം പ്രാപിച്ചു..ഒട്ടും കുറക്കേണ്ട 1K ഇരിക്കട്ടെ..
പിന്നെ എന്തൊക്കെയോ വരച്ചു ഒരു circuit ഉണ്ടാക്കി..
അത്ര വൃത്തി ഇല്ലാത്ത ഒരു sample graphum ..proceed കിട്ടാതെ ഒരു കൂട്ടം കുട്ടികള്‍ വട്ടം കൂടി നില്‍ക്കുന്നു  ..
എന്നെ പോലെ അല്ലാതെ ഒരു നല്ല 'chara ' കിട്ടിയ അഞ്ജലിയേയും 
വേറെന്തോ cuttingum shapingum  കിട്ടിയ അപ്പുനെയും external ഇട്ടു വട്ടു തട്ടുന്നു..
ഞാന്‍ circuit ലേക്ക് ദയനീയമായി ഒന്ന് നോക്കി..
resistor എന്നെ ഇളിച്ചു കാണിക്കുന്നു...transistor എന്നെ നോക്കി കൊഞ്ഞനം  കുത്തുന്നു..
ഞാന്‍ പതിയെ പറഞ്ഞു 'അതേയ് അധികം നിഗളിക്കേണ്ട  ഇപ്പൊ നിങ്ങക്ക്  വെട്ടും കുത്തും കിട്ടനുള്ളതാ  ...'
എന്റെ ഊഴമെത്തി പറയാന്‍ മനസ്സില്‍ ഒന്നേയുള്ളൂ..'മിസ്സ്‌ ആദ്യമായാണിത് .......' പക്ഷെ ഒന്നും പറയേണ്ടി വന്നില്ല..
ഞാന്‍ ഒന്ന് കണ്ണടച്ച് തുറന്നപ്പോള്‍ side ല്‍ proceed ..ഒന്ന് കൂടി ഞാന്‍ ആ proceed ല്‍ നോക്കി...circuit ലേക്കും.
.വീണ്ടും resistor ഇളിക്കുന്നു...(കിട്ടാന്‍ പോണില്ല മോനെ )
കിട്ടാവുന്ന സാധനങ്ങളും maximum multimeters ഉം തട്ടമിട്ട ചേച്ചീടെ  കൈയ്യിന്നു  ഒപ്പിചു..2 dc  source ഇരിക്കുന്ന 
deskil പോയിരുന്നു proceed കിട്ടിയതിന്റെ ഞെട്ടല്‍ 1 മാറ്റി..ഇരുവശത്തും  നോക്കി...അപ്പോള്‍ തൊട്ടപ്പുറത്ത് Measurement lab ല്‍ 
ഞങ്ങളുടെ group ല്‍ ആയതിന്റെ പേരില്‍ പലവട്ടം get out ആക്കപെട്ട കൊലമോന്‍.അവന്‍ ഒരു കഷണം wave തൊണ്ടയില്‍ കുരുങ്ങി ഇരിക്കുന്നു..
എനിക്കോ കിട്ടില്ല..കിട്ടുന്നവനെങ്കിലും  ആവട്ടെ എന്നോര്‍ത്ത് പറയാവുന്ന പോലൊക്കെ പറഞ്ഞു കൊടുത്തു..അവന്‍ proceed വാങ്ങാന്‍ നീങ്ങി..
ഞാന്‍ bread board il  തൊട്ടു തൊഴുതു "എന്റെ കൃഷ്ണ ഗുരുവായൂരപ്പാ  ...പര്‍ശനിക്കടവ്  മുത്തപ്പാ..." എന്ന് വിളിച്ചു  transistor ഉറപ്പിച്ചു..
ഒരു വിധം circuit complete ചെയ്തു supply കൊടുത്തു....ദേ വന്നു ദാ പോയി  ..
പിന്നെ തികഞ്ഞ ശൂന്യത..ഒന്നും അനങ്ങുന്നില്ല...ഞാന്‍ തലയ്ക്കു കൈ കൊടുത്തു കുറെ നേരം നിന്നു...resistor ഇളി കൂട്ടി..
കുറെ നേരം അങ്ങനെ നിന്ന്...multimeter  അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റി..no രക്ഷ ..
എല്ലാരും എന്തൊക്കെയോ ചെയ്യുന്നു...എന്തൊക്കെയോ CRO യില്‍ കിട്ടുന്നു..internal miss അരികിലൂടെ പോയപ്പോള്‍ ഞാനെന്റെ ദയനീയ അവസ്ഥ വിവരിച്ചു..
മിസ്സ്‌ ന്റെ വചനം.."ആദ്യം പറയാരുന്നില്ലേ.(ഓഹോ അങ്ങനെ ആണല്ലേ ).External അറിയാതെ ഇട്ടതാ...proceed ഇല്ലേ അപ്പോള്‍ ശരിയാ ചെയ്തോളുന്നെ.."
എന്തോ ചെയ്യാനാ!!!.മിസ്സ്‌ ഉം നോക്കി ഇനി എന്ത് ചെയ്യാന്‍...അപ്പോഴേക്കും അപ്പുനും അല്‍ഫുനും  കൊലക്കുമെല്ലാം output ആയി...
"മിസ്സ്‌ ഞാന്‍ അടുത്ത വര്‍ഷം 1 കൂടി വരേണ്ടി വരുമോ.."
"ഏയ്‌ ......"
ആ നീട്ടിയുള്ള ഏയ്‌ ല്‍ ഒരു പ്രചോദനം..
വീണ്ടും ഞാന്‍ circuit ലേക്ക് പ്രതീക്ഷയോടെ നോക്കി...അപ്പോഴും ആ resistor ഇളിക്കുന്നു...
പിന്നെ 1um ആലോചിച്ചില്ല ആ resistor അങ്ങ് വലിച്ചു പറിച്ചു കളഞ്ഞു...പിന്നെ മൊട്ടയിട്ടു നില്‍ക്കുന്ന വിവരദോഷികളായ  multimeterukalum ...
..എന്നിട്ട് കുറെ പഴഞ്ചന്‍ voltmeter  um ammeter  um കൊണ്ട് വെച്ച് supply കൊടുത്തു.
എന്തൊക്കെയോ കിട്ടുന്നു. പതിയെ അത് full output ആയി പരിണമിച്ചു..
പിന്നെ ഒരു graph ഉണ്ടാക്കി...അത്യാവശ്യം ഒപ്പിക്കല്‍ ഒക്കെ ചെയ്തപ്പോള്‍ result ഉം ആയി...
അങ്ങനെ external ന്റെ അടുത്ത് സമര്‍പ്പിച്ചു...ചെയ്യിക്കാത്ത experiment ചെയ്തു എന്ന ഒരു പരിഗണന ആ സ്വരത്തില്‍ ഞാന്‍ കേട്ടു..
പിന്നെയെന്തോ വേണം...