2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഒരു ഇലക്ഷന്‍ മറുപുറം

{{ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ക്ക് ഏതെങ്കിലുമൊരു പാര്‍ട്ടിയുമായോ  വ്യക്തികളുമായോ ബന്ധമുള്ളതല്ല.}}

കാലവര്‍ഷത്തില്‍ എത്ര കുളിച്ചിട്ടും വെളുക്കാതെ കിടക്കുന്ന റോഡുകളെ നല്ല വെളു  വെളുത്ത ചായം പൂശി വെളുപ്പിച്ചെടുക്കുന്നു  ഈ election കാലം.ഒരക്ഷരത്തിനു അടിപിടി കൂട്ടി മേല്പ്പോട്ടും  കീഴ്പോട്ടും അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം എഴുതി ചിലര്‍ ഭംഗി കൂട്ടുമ്പോള്‍ 'common' അക്ഷരം ഇല്ലാത്തവര്‍ റോഡില്‍ നെടു നീളത്തില്‍ എഴുതി സംതൃപ്തിയടയുന്നു.അങ്ങനെ എല്ലാം ഏറ്റുവാങ്ങിയ RIT യുടെ സുന്ദരി റോഡുകള്‍ ദീനാമ്മയെ പോലെ ഇളിച്ചു കാട്ടുന്നു...
കാടും പടലും പിടിച്ചു പാമ്പും കേറി കിടന്നിരുന്ന ചുമരുകളെയെല്ലാം election നെ  വരവേല്‍ക്കാന്‍ പേക്കോലം കെട്ടിക്കുന്നു..{"ആഹഹാ ഇതൊരു മതിലാരുന്നോ???"}
(ഇതൊക്കെ വൃത്തിയാക്കി തന്ന ദേശീയ തൊഴിലുറപ്പു പദ്ധതിക്കാരെ ഒന്ന് സ്മരിച്ചാല്‍ കൊള്ളാം !!!)

ഇത്തവണ എഴുത്ത് കുത്തുകള്‍ ചിത്ര രൂപത്തിലും ആയിരിക്കുന്നു....{ഏതോ എഞ്ചിനീയറുടെ   തല }
ഭൂഗോളത്തില്‍ ആലേഖനം ചെയ്ത പേര് കാണാതെ "see .. this is africa ,this is america ...and this is antartica...but..........where is our india!!!!!!!!!!!"എന്നു  പറയുന്ന എഞ്ചിനീയര്‍ മാരും നമുക്കിടയില്‍ ഉണ്ടെന്നു പാവം നട്ട പാതിരാകലാകാരന്‍  അറിയുന്നില്ലല്ലോ! 

അതിവേഗം ടയറുകള്‍ കേറ്റി ഞെക്കി കൊന്നു പായുമ്പോഴും  ഷൂസുകള്‍ നീട്ടി മുഖത്താഞ്ഞടിക്കുമ്പോഴും ഓര്‍ക്കുന്നില്ല election കാലത്ത് "book"  ചെയ്തിട്ടാലും കിട്ടാത്ത കറുത്ത മുത്താണ് റോഡുകളെന്നു .....
ഇനിയെഴുതി പരുവമാക്കാന്‍  ബാക്കിയുള്ളത് റബ്ബര്‍ തോട്ടത്തിലൂടെയുള്ള മനോഹരമായ പുത്തന്‍ ചവിട്ടു പടികളാണ് ...ഒരു പാര്‍ട്ടിയിലും ഇല്ലാത്ത പാവങ്ങള്‍ക്കായി അതെങ്കിലും ബാക്കി വയ്ക്കുമോ എന്തോ!!!!!!!!!!!!!!!!!!!!!!!




ചിത്രം കടപ്പാട് : ശ്രീജു