2014, ജൂലൈ 1, ചൊവ്വാഴ്ച

ഋതു (നടക്കാതെ പോയ techfest ന്റെ പാവനസ്മരണയ്ക്ക് )


  ഇന്ന് എൻറെയെന്നല്ല ഞങ്ങളുടെയൊക്കെ കോളേജ് ലൈഫിലെ മറക്കാനാകാത്ത ഒരു ദിവസമായിരുന്നു .
ആര്യയുടെ birthday .........
ആവശ്യത്തിനും അനാവശ്യത്തിനും കണ്ണീർ പൊഴിക്കുന്ന അവൾക്കു ഒരു കിടിലൻ സർപ്രൈസ് കൊടുത്തു തുടങ്ങി..birthday ആയ കൊണ്ടോ തലേന്ന് ഉജാലയിൽ കുളിച്ചതു കൊണ്ടോ അവളിന്ന് കുളിച്ചു..{Arya 's Study tip 1 : കുളിക്കാതെ പഠിച്ചാൽ ഓർമ്മ കൂടും ...  ഇത് cyru ന്റെ beauty Tip കൂടിയാണ്...}
കേക്ക് തിന്നു തീരും മുൻപ് ഫാത്തിക്ക് കറങ്ങാൻ പോകണം 
..
ഏറെ നേരത്തെ കുത്തലും വിളികൾക്കും  ശേഷം സഖാവ്  അർപ്പു  പ്രഖ്യാപിച്ചു..പുതിയ CS ബ്ലോക്ക്‌ ..
"ആ....Ready ..പോകാം " പെരുമഴ കണ്ടു തുള്ളി ചാടുന്ന മാക്കാച്ചിയെ പോലെ ഫാത്തി ചാടിയിറങ്ങി...ഇത് കണ്ടു ഞാൻ എന്റെ Default  പുച്ഛം പ്രൊഫൈൽ ആക്ടിവേറ്റ്  ചെയ്തു..
{തലേന്ന് അവൾക്കു 'ബാംഗ്ലൂർ ഡൈയ്സ്' കാണാൻ വരാൻ എന്തൊരു മടിയാരുന്നു..100 ആൾക്കാർ കൂടുന്നിടത്ത് പോകാത്ത മൊഞ്ചത്തി...പത്തു നൂറു ബംഗാളികളുടെ പണിക്കോട്ടയിലേക്ക്...അതിനൊന്നും ഒരു കുഴപ്പോം ഇല്ല...}

                          ആഘോഷത്തിനു മാറ്റ് കൂട്ടാൻ ആളെ കൂട്ടി..ബ്രഹ്മനും പാമ്പും അഭിയും പിന്നെ SRK {ഇത് സുജിത്തിനു  ആരോ ഇട്ടു കേട്ട പേരാണ് ..ഇതെങ്കിലും കണ്ടിട്ട് ആ പ്രോഗ്രാമിനു  ഒരു output  കിട്ടിയാലോ..:P }.
അങ്ങനെ ഞങ്ങൾ സഖാവിന്റെ അകമ്പടിയോടെ  ഓരോ നിലകൾ കയറി..ബംഗാളികളെയൊന്നും സഖാവ് മൈൻഡ് ആക്കിയില്ല..പക്ഷെ ഞങ്ങളെ രൂക്ഷമായി നോക്കുന്ന അവരെ ഞങ്ങളൊക്കെ നോക്കികൊണ്ടിരുന്നു..ഇതൊന്നും കാര്യമാക്കാതെ സഖാവ്  താനിതിന്റെ contractor  ആണെന്ന മട്ടിൽ  പടികൾ കയറിക്കൊണ്ടിരുന്നു..mind ആക്കത്തതിനാലോ എന്തോ മുകളിൽ  നിന്നു ബംഗാളികൾ അറിഞ്ഞോ അറിയാതെയോ cement ഉം വെള്ളവും തളിച്ചു തന്നുകൊണ്ടിരുന്നു..പ്രതിസന്ധികളും പ്രതിഷേധങ്ങളും പുത്തരിയല്ലാത്ത സഖാവ്  പൂർവാധികം  ആവേശത്തോടെ കയറിക്കൊണ്ടിരുന്നു..സഖാവ് ഇത്രയും ധൃതിയിൽ കയറുന്നതു  അഞ്ചാം നിലയിൽ  ചെന്നികൊടി പാറിച്ചു SFI Booked  എന്ന് എഴുതിവയ്ക്കാൻ മറ്റോ ആണോന്നു കൂടി സംശയിക്കേണ്ടി ഇരിക്കുന്നു ! ! ! !


                        അങ്ങനെ അവസാനം അഞ്ചാം നിലയിൽ ...അതി മനോഹരമായ കാഴ്ച ....ആദ്യം കണ്ണിൽ  പതിയുന്നത് 'പതി'യാണ്...ടെലിഫോണ്‍ ടവറുകൾ നിറഞ്ഞ ചെറു കുന്നുകൾക്കിടയിൽ 'പതി'യങ്ങനെ തലയുയർത്തി  നില്ക്കുന്നു.ആകാശത്തു കറുത്തിരുണ്ട മേഘങ്ങൾ കുന്നിനെ തൊട്ടുരുമി നില്ക്കുന്നു.അടുത്ത കാറ്റിലെങ്കിലും ഭൂമിയെ പുൽകാനുള്ള മോഹവുമായി  അവ വെമ്പൽ കൊള്ളുന്നു..ഇല പൊഴിഞ്ഞു നില്ക്കുന്ന ആ മരം അതാണ്‌ 'പതി'യെ വേറിട്ട്‌ നിർത്തുന്നത് . ആ മരത്തിനു എന്തോ വിരഹ കഥ പറയാൻ ഉള്ളത് പോലെ തോന്നാറുണ്ട്..'പതി' കാണുമ്പോൾ ഒരു ചിരി വിടർന്ന  ചുണ്ടുകളും ആ മരം ആ മുഖത്തെ ഒഴുകി വീഴുന്ന കണ്ണുനീരുമായി  തോന്നും..പതിയിൽ നിന്ന് RIT  കാണുന്നതും RIT  യിൽ നിന് പതി കാണുന്നതും രണ്ടു വ്യത്യസ്ത അനുഭവമാണ്...


                                 അവിടെ നിന്നും അടുത്തതായി തൊട്ടടുത്തുള്ള Ghost House ന്റെ മുന്നിലൂടെയായി യാത്ര .ഏറെ നാൾ അകലെ നിന്ന് അത്ഭുതത്തോടെയും തെല്ലു ആശങ്കയോടെയും മാത്രം കണ്ട ghost house ..പുതിയ ബ്ലോക്ക്‌ അതിന്റെ നിഗൂഡതയെ തല്ലിക്കെടുത്തുന്നതായി എനിക്ക് തോന്നി.......RIT  യുടെ പ്രേതകഥകളിലെ ഭാർഗവി നിലയമാണല്ലോ   ഈ ഗോസ്റ്റ് ഹൗസ്  ......എല്ലാ പ്രേത കഥകളിലെയും പോലെ ഇവിടെയുമുണ്ട് ഒരു  വിശാലമായ കിണർ.പണ്ട് മാറാന ഹോസ്റ്റൽ ന്റെ  അരികിലെ ആ കിണറ്റിലേക്ക് രണ്ടു ആത്മാക്കൾ ഊറിയിട്ടിറങ്ങുന്നത് കണ്ടത്രെ ഞങ്ങളുടെ ബ്രാഞ്ചിലെ  തന്നെ ചേട്ടന്മാരെ....ഫസ്റ്റ് ഇയർ ഞങ്ങളെ കിടു കിടാ വിറപ്പിച്ച അവർ തുള്ളൽ പനി വന്നു രണ്ടു ദിവസം കിടപ്പാരുന്നു പോലും...

                         എന്തായാലും ഇനി വരുന്ന പിള്ളേരിൽ പ്രത്യേകിച്ചു നിഗൂഡതയോ ഭയമോ ഉണ്ടാക്കാൻ ഗോസ്റ്റ് ഹൗസിനു കഴിയുമെന്നു തോന്നുന്നില്ല..ഇന്നതൊരു ഗസ്റ്റ് ഹൗസ്‌ മാതിരി തോന്നി...എങ്കിലും.......ഹോ ..ആദ്യമായി പേനയൊന്നു വഴുതി..കടലാസിൽ മഷി പുരണ്ടിരിക്കുന്നു..സമയം 12.12 am .....നിഗൂഡത എന്തായാലും ഞാൻ കാലത്തിനു വിടുന്നു...



                                            അവിടെ നിന്നും യാത്ര തുടർന്ന് RIT യുടെ വേണ്ടപ്പോൾ വെള്ളം തരാത്ത വാട്ടർ ടാങ്കും പിന്നിട്ടു.പിന്നെ യാത്ര ഒന്ന് മന്ദീഭവിച്ചു.. അഭി ഒരു മരത്തിൽ വട്ടം പിടിച്ചു.പാമ്പ് അല്പം തലയുയർത്തി നിന്നു..ബ്രഹ്മന്  പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.ഈ മാറ്റങ്ങൾക്ക് കാരണം അഭി പറയും.."എന്റെ സുജിത്തേ ...എനിക്കിപ്പോ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റുന്നില്ല..ഈ ഹോസ്റ്റൽ അല്ലാതെ..." റബ്ബർ  തോട്ടത്തിന്റെ താഴെ ladies ഹോസ്റ്റലിന്റെ ഇത് വരെ കാണാത്ത മനോഹര ദൃശ്യം {ഈ നായര് ചെക്കന്റെ വികാരം TJ പകർത്തിയിരുന്നെങ്കിൽ നിവിൻ  പോളി പോലും മുട്ടുകുത്തിയേനെ.}അവിടെ ഏറെ നേരം നിർത്താൻ ബ്രഹ്മന്റെ മനസാക്ഷി(അസൂയ ) അനുവദിച്ചില്ല.



               പിന്നെ ഏതോ കുത്തുകല്ലുകൾ ഒക്കെ ചാടി റോഡിൽ എത്തി.ലൈബ്രറിയുടെ മുന്നി  RIT യുടെ 'കാനായി കുഞ്ഞിരാമനും' സഖിയും നിൽപ്പുണ്ടായിരുന്നു.സഖാക്കൾ കുശലം പറഞ്ഞു യാത്ര തുടർന്നു .

                            കഫ്റ്റെരിയിൽ ഇലക്ട്രോണിക്സിലെ ചെക്കന്മാരിരുന്നു കട്ടൻചായയും പരിപ്പുവടയും തട്ടുന്നു.ഇടം കണ്ണിട്ടു ആരോക്കെയുണ്ടെന്നു ഒന്ന് നോക്കി.PCB ചെയ്യാൻ പഠിപ്പിച്ച ചെക്കനെ കണ്ണിൽപ്പെട്ട പാടെ ഞങ്ങളീ കോളേജിലെ പിള്ളേരല്ലേ എന്ന ഭാവേന തടിതപ്പി ....

                                         പഞ്ചാരമുക്ക് ശൂന്യമാരുന്നു.എന്നാൽ താഴെ കൽപടവിൽ പണ്ട് പഞ്ചാരമുക്കിൽ പ്രിയതമയ്ക്കൊപ്പം സൊള്ളിയ ഓർമ്മകൾ അയവിറക്കി {കുറ്റം പറഞ്ഞ്} രണ്ടു നിരാശ കാമുകന്മാർ ഇരിപ്പുണ്ടായിരുന്നു.എല്ലാം തീർന്നപ്പോൾ എല്ലാ കൊല്ലത്തെയും പോലെ  അവളുമാര് ഗുഡ് ബൈ പറഞ്ഞു പോയതാകാം...ആദ്യമായി RIT യിൽ വരുമ്പോൾ ഈ പടികൾ ഇല്ല..വെറും വഴിച്ചാല് മാത്രം.അവിടെയിരുന്നു ഒരു സ്നാപ് ."ക്യാമറമാൻ സഖാവ് ശ്രീനാഥിനൊപ്പം പഞ്ചാരമുക്കിൽ നിന്നും  ഇലക്ട്രിക്കൽസ്   "..
    
                                         പിന്നീടു മരിയാസിൽ വെച്ച് ആര്യയുടെ കഴുത്തറുക്കാത്ത തീറ്റ .Maximize ഫുഡ്‌..Minimize കോസ്റ്റ് ..Optimization പഠിച്ചത് ഉപകാരമായി.നുവും ദിവ്യയും ആ തീറ്റയ്ക്ക് കൂടി.

                             തിരിച്ചു വരും വഴി പഞ്ചാര മുക്കിനു താഴെ ആദിയും സംഘവും ആരെയോ കാത്ത് ഇരിപ്പുണ്ടായിരുന്നു. തലേന്ന് തങ്ങളെ പറ്റിച്ചു ഫിലിമിനു പോയ "പഞ്ചപാവം" അഭിയെ പിടിക്കാൻ...ആദി Truedo യ്ക്ക് കൊട്ടേഷൻ കൊടുത്തു.Truedo അഭിയെ തന്റെ സ്വയസിദ്ധമായ പച്ച 'മലയാളത്തിൽ ' തന്നെ എല്ലാം പറഞ്ഞു മനസിലാക്കി ..


                                 അങ്ങനെ ആ ദിവസം അവസാനിച്ചു. ഏറെ സന്തോഷത്തോടെ ഒരു പറ്റം നല്ല ഓർമ്മകളായി .ഇങ്ങനെ ഒരു ദിവസം ഇനിയും ഉണ്ടായേക്കാം എന്നാൽ അന്ന് background സ്കോർ ചെയ്യാൻ RIT യും ഈ റബ്ബർ മരങ്ങളും ഉണ്ടാകില്ലല്ലോ..നിറയെ റബ്ബർ  മരങ്ങൾ  മാത്രമാണെങ്കിലും ഓരോ വഴിയിലും അവ ചാഞ്ഞും ചരിഞ്ഞും തീർക്കുന്ന ഭംഗി ഒന്നിനൊന്നു വ്യത്യസ്തമാണ്.ആധുനിക സൗന്ദര്യ സങ്കൽപ്പത്തിന്റെ പിതാമഹാൻ പാമ്പ്  പാടിയ പോലെ..
"ഈ ലോകത്ത് ഏറ്റവും ഭംഗിയുള്ളത് റബ്ബർ മരമാണ് ...റബ്ബർ  മരം മാത്രം........"
{ഇത് MRF നോടുള്ള കൂറ് കൊണ്ട് പാടിയതാണോ എന്തോ....}
                                   

             കോളേജിൽ ഈ നാലു വർഷം ഓരോരുത്തരും സ്നേഹിച്ചത് പലതിനെയാണ്.ചിലർ തന്റെ ക്ലാസ്സിനെ, ചിലർ  ഒരു കൂട്ടം സുഹൃത്തുക്കളെ, മറ്റു ചിലര് ഹോസ്റ്റലിനെയും റൂമെട്സിനെയും, ചിലർ  തനിക്കായി മാത്രം  കിട്ടിയ നിസ്വാർത്ഥ പ്രണയത്തെ, ഇനിയും ചിലർ  NSS കുടുംബത്തിനെ, സ്നേഹനിധികളായ അദ്ധ്യാപകരെ ,സീനിയേർസിനെ , ലാബ്‌ എക്സമിനു അകമഴിഞ്ഞ് സഹായിച്ച ലാബ്‌ അസ്സിസ്റ്റൻസിനെ, പിന്നെ ചിലർ തന്റെ യുവത്വത്തിന് ചോരത്തിളപ്പേകിയ രാഷ്ട്രീയ ചിന്താഗതിയെ......ഇഷ്ടങ്ങൾ ഇങ്ങനെ പലതാണ്.എന്നാൽ ഇവയെല്ലാം നമുക്ക് സമ്മാനിച്ചത്‌ RIT യാണ് . ഇനിയും    കാണും 1000 ൽ ഒരാളെങ്കിലും 'I hate RIT ' എന്ന് പറഞ്ഞു പെട്ടിയെടുക്കുന്നത് .അവരോടു ഒന്നേ പറയാനുള്ളൂ ഇനിയും സമയം  വൈകിയിട്ടില്ല , നിങ്ങൾക്കും കാണും തിരിച്ചറിയാതെ പോയ നല്ല ഓർമ്മകൾ   .ഒന്നു  rewind ചെയ്തു നോക്കൂ.......



                   അങ്ങനെ നാല് ഋതു ഭേദങ്ങൾ ഈ വഴികളിലൂടെ ...ചെറു തളിരിലകൾ വിരിഞ്ഞു.....കാറ്റിൽ ആടിയുലഞ്ഞു..ഞെട്ടറ്റ്, കാറ്റിനൊപ്പം കളിപറഞ്ഞു ,പൊട്ടിച്ചിരിച്ചു, ഈ വീഥികളിലെ ഓരോ സൗഹൃദത്തിനും മേലെ  പെയ്തിറങ്ങി....അതിജീവിച്ചവ പൂത്ത്,  കായ് വന്നു....... അവസാനം കരിയിലകൾ കാറ്റിൽ കൊഴിയും വരെ........ RIT യിലെ വാകമരങ്ങളും റബ്ബർ മരങ്ങളുമെല്ലാം അതിനു വശംവതരായിക്കൊണ്ടിരുന്നു. ഇന്ന് ആ വാക പൂക്കൾ പൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. 

                ഇനിയും ഋതുക്കൾ മാറി വന്നു പോകും. പുതിയ നാമ്പുകൾ മുളയ്ക്കുന്നതും അവ പൂക്കുന്നതും പൊഴിയുന്നതും കാണാൻ  RIT യിൽ ഞാനുണ്ടാകില്ല.എന്നാൽ എത്ര ഋതുക്കൾ മാറി വന്നാലും RIT ഇനി എന്നും എന്നിലുണ്ടാകും....
എഴുതിയാൽ തീരാത്തത്ര , എന്റെ തൂലികത്തുമ്പിലൊതുക്കാൻ കഴിയാത്തത്ര ഒരായിരം നല്ല ഓർമകളുമായി .....................

                                           ഇതാണ് എന്റെ RIT ........................




                                              .................ശുഭം.................

2 അഭിപ്രായങ്ങൾ: