2013, ഏപ്രിൽ 24, ബുധനാഴ്‌ച

പേരിടാൻ അറിയില്ല ..


                                    മീനച്ചൂടിൽ കേളി കൊട്ടുണരുന്ന RIT ... ഉച്ച കഴിഞ്ഞ ക്ലാസ്സുകൾ തികച്ചും അസഹ്യം.. അതും വെള്ളിയാഴ്ച കൂടി ആയാൽ പറയേണ്ടതില്ല ..പവർ കട്ടിനു  electrical ബ്ലോക്ക്‌  ആണെന്ന പരിഗണനയൊന്നുമില്ലല്ലോ ..അങ്ങനെ  പുഴുങ്ങാനിട്ട പട്ടുനൂൽ പുഴുക്കൾ മാതിരി ഇരിക്കുന്ന ഒരു DSP ക്ലാസ്സ്‌ ... ഒരു അഞ്ചാൾ നാടകം അരങ്ങേറുന്നു ..പടം ബോറാകയാൽ  attendance എന്ന ടിക്കറ്റിനു വേണ്ടി പേപ്പർ ബോൾ കൊണ്ട് ഏറും ,സൊറ  പറച്ചിലും സൊള്ളലുമായി ഇരിക്കുന്നു.actually human body is a good conductor..but resistance is proportional to temperature.As temperature increases resistance also increases.so the current (signal) decreases..പിന്നെങ്ങനാ തലേൽ കേറുന്നേ!!! .ഇതൊന്നുമറിയാതെ മനോരാജ്യം കണ്ടിരിക്കുന്നവർ വേറെ ...
                                 "അതിൽ ഒരു മനോരാജ്യത്തിൽ  കോരിച്ചൊരിയുന്ന മഴ.. K.K ഉറുമീസ് അന്ന് മൂന്നാം ക്ലാസ്സിൽ പഠിക്കുന്നു .സ്കൂൾ വിട്ടാൽ പുള്ളിക്കുടയുമെടുത്തു മഴയത്തിറങ്ങും ...എന്നാൽ  സ്കൂൾ മുറ്റത്തെ ചെളി വെള്ളത്തിനോട് ഉറുമീസിനു എന്നും വഴക്കാണ് . കഴിഞ്ഞ ജൂണ്‍ മാസം white and white ഇട്ടു പോയ ദിവസമാണു അത് ഉറുമീസിനെ മറിച്ചിട്ടത് .surf excel ന്റെ പരസ്യത്തേക്കാൾ കഷ്ടമായി പോയിരുന്നു അന്നു.. അതിൽ പിന്നെ ചെളി വെള്ളത്തിൽ വീഴാതെ ചാടി ചാടി റോഡിൽ എത്തുമ്പോൾ തിരിഞ്ഞു നിന്ന് ഒന്ന് തുപ്പും... അന്നത് കണ്ടു പൊട്ടി ചിരിച്ച മത്തങ്ങ തലയ മുഖം ആ ചെളി വെള്ളത്തിൽ  ഇന്നും തെളിഞ്ഞു കാണാം .. റോഡിൻറെ വശത്തു കൂടി ഒഴുകുന്ന വെള്ളത്തിൽ ശബ്ദം കേൾപ്പിച്ച് നടക്കുന്നതു എന്തു രസമാണ് .. ആ രസത്തോടൊപ്പം യൂണിഫോമിൽ പതിയുന്ന ചെളിയും നല്ല രസമുളവാക്കുന്നതാണ് .. പിന്നെ വീട്ടിലെത്തിയാൽ കിട്ടുന്ന അടിയുടെ രസം.. അപ്പോഴും ഉറുമീസിനു സമാധാനമുണ്ട്.. കഴിഞ്ഞ വല്യവധിക്കു സാറ്റ് കളിച്ചു കച്ചി കൂനയിൽ കയറി ഒളിച്ചതും അവിടുന്നു ദേഹത്തു പൂത അരിച്ചതും ..ചൊറിച്ചിൽ സഹിക്ക വയ്യാഞ്ഞപ്പോൾ അമ്മൂമ്മയുടെ മൈക്രോസ്കോപിക് കണ്ണുകൾ  പൂത അരിച്ചെന്ന സത്യം വെളിപ്പെടുത്തിയതും,,ഉറുമീസിനെ പിടിച്ചു ചെമ്പു പാത്രത്തിലെ വെള്ളത്തിലേക്കു ഇട്ടതും.. പിന്നെയങ്ങോട്ടു പാറമട കുളത്തിലിട്ടു ആനയെ കുളിപ്പിക്കും മാതിരി തൊണ്ടിട്ടു  അമ്മേം അമ്മൂമ്മയും ചിറ്റമ്മയും മാറി മാറി ഉരച്ചു ഉരച്ച്‌ കുളിപ്പിച്ചത് ഓർക്കുമ്പോൾ ഇതൊക്കെ എന്ത്‌ .... "

ഫൂൂൂൂൂൂൂ ...... ഹാവു കറന്റെ വന്നോ .....

ഈ മനോരാജ്യത്തിലെ മഴയ്ക്ക്‌ കാരണം എന്തായിരിന്നിരിക്കാം ..NSS ന്റെ ഫോട്ടോ പ്രദർശനത്തിൽ മനം നിറഞ്ഞു മഴയെ പുണർന്നു  നിൽക്കുന്ന ആ മനുഷ്യനെ കണ്ടാണോ??100 കഷണങ്ങളായ എം ടി യുടെ അസുരവിത്ത്‌ renew ചെയ്യാൻ പോയതാണ് ലൈബ്രറിയിൽ ...ചേച്ചി R എന്ന് കുത്തിയപ്പോൾ തൊട്ടപ്പുറത്തിരിക്കുന്ന mechatronics നെ നോക്കി അസുരവിത്ത്‌ ഒന്ന് അട്ടഹസിച്ചു .. തിരിച്ചിറങ്ങുമ്പോഴായിരുന്നു NSS ന്റെ ഫോട്ടോ  പ്രദർശനം ... പൊരി വെയിലത്ത് നിന്ന് ഒന്നോടിച്ചു കണ്ടു ഫോട്ടോ  മാത്രമല്ല അത് കുത്തി തറച്ചിരിക്കുന്ന തുണിയും ...freshers നു costume തയ്ക്കാൻ വാങ്ങിയ അതെ തുണി ...!!!!!!!!

                      "അങ്ങനെ ആര്യയുടെ മണ്ടത്തരങ്ങളും ഫാത്തിയുടെ ഗോസ്സിപ്പും അഞ്ജലി യുടെ കുറിക്കുകൊള്ളുന്ന  മറുപടിയും പോരാത്തതിന് ഇന്ന് ബെസ്സി യുടെ എന്താ അതിനു പറയുക .. ആ ഒരു ഇതും... mech കോർണർ വരെ എത്തിച്ചു.. എതിരെ serious ആയി എന്തോ സംസാരിച്ചു വരുന്ന 2  decent  പിള്ളേരെ കണ്ടിട്ടോയെന്തോ എല്ലാരും അറിയാതെ ഒന്നു silent പ്രൊഫൈലിൽ വീണു ... പെട്ടെന്നു ഫാത്തിയുടെ LOUd പ്രൊഫൈൽ ഒരു ഇടുത്തീ പോലെ ആക്റ്റീവ് ആയി .."എനിക്കൊരു രഹസ്യം കിട്ടി   !!!!!!!"(വഴിയെ പോകുന്നവരെ സൂക്ഷിക്കൂ ... എതിരെ ഫാത്തി  വരുന്നു... )

                     അങ്ങനെ ബ്ലോക്കിൽ എത്തിയപ്പോൾ ഈ hour  free ആണെന്ന് ആരോ പറഞ്ഞു .. എന്ത് ചെയ്യും..ഒന്നു  ഉലാത്താനിറങ്ങാം ... software ലാബിനു മുന്നില് കൂട്ടിയിട്ടിരിക്കുന്ന ചെരുപ്പുകൾ നോക്കി അങ്ങനെ പടഞ്ഞിരുന്നു...
"നമുക്ക് സാറ്റ് കളിക്കാം ???"
ആദിയല്ലാതെ മറ്റാരു വയ്ക്കും ഇത്ര നല്ല ഒരു ഐഡിയ ... അങ്ങനെ EE ബ്ലോക്കിലെ പല പല തൂണിൽ ഒന്ന് സാറ്റ് കുറ്റിയാക്കി ആദി എണ്ണി  തുടങ്ങി ..
   1,2,3,.... 50
മിതമായ ഒളിത്താവളങ്ങളിൽ എല്ലാരും ഒളിച്ചു .. സാറ്റ് കുറ്റിക്കു പിന്നിലൊളിച്ച എനിക്ക് സാറ്റ് വയ്ക്കാൻ നിഷ്പ്രയാസം കഴിഞ്ഞു... അഞ്ജലി യും  ആര്യ യും എങ്ങനെയൊക്കെയോ ഓടി വന്നു സാറ്റ് വെച്ചു ..
എന്നാൽ അഞ്ചടി ശരീരത്തിലെ അര ഇഞ്ച് മാത്രം കാണാവുന്ന ഫാത്തി കണ്ടു പിടിക്കപ്പെട്ടു ... അങ്ങനെ ബ്ലോക്കിലും സാറ്റ് കളിക്കളമാക്കാം എന്നു മനസിലായി ..."

ൂൂoooo .................
ഹൊ വീണ്ടും പോയോ ....

output കിട്ടാത്ത ലാബുകളിൽ വിഷുവിനോടനുബന്ധിച്ചു ഞങ്ങൾ ഒരുക്കിയ പ്രത്യേക electrical പൂത്തിരി നയനാനന്ദകരമായിരുന്നു ... "ഈ ലാബ്‌ എക്സമിനു എന്റെ അന്ത്യം " എന്ന ആരോമൽ ആങ്ങളയുടെ പ്രഖ്യാപനവും അന്ന് തന്നെ ആയിരുന്നു ... മുടി പുട്ട് അപ്പ്‌ ചെയ്തില്ലെങ്കിൽ മുടിയിൽ components കുടുങ്ങും എന്ന മഹാ മണ്ടത്തരം തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .. അതിനു പോക്കറ്റ്‌ ഉള്ള ഒരു ഉടുപ്പ് മതിയെന്ന്, ചിലരുടെ വീട്ടിൽ ലാബ്‌ തുടങ്ങുമ്പോൾ മനസിലാകും ....

ഈ ആലോചനകൾ നീളുമ്പോൾ ജിൻസി എന്റെ തോളിൽ ചാരി ഉറങ്ങിയിരുന്നു ... ഞാൻ പതിയെ ആ കുഞ്ഞു തല തടവി കൊടുത്തു ... ഞങ്ങളിൽ നിന്ന് ഒരു ലൈറ്റ്  ray സാറിന്റെ കണ്ണു കളിൽ പതിച്ചു .. ഒരു വല്ലാത്ത ചിരിയിൽ എല്ലാം ഒതുക്കി സർ  "Numbers pls..."
"1,2.4..9,10....16...29...37....72"

അങ്ങനെ ഒരു ദിവസത്തെ കൂടി യാത്ര കോളേജ് ബസിനു മുന്നിലെ വർത്തമാന കൂട്ടത്തോടെ അവസാനിക്കുമ്പോൾ നടന്നു നീങ്ങിയ വഴികളിലും ക്ലാസ്സ്‌ മുറികളിലും വെറുതെ ഇരുന്ന കൽപ്പടവുകളിലും ഈ സൗഹൃദത്തിന്റെ സുന്ദര നിമിഷങ്ങൾ അപ്പോഴും പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു ...



3 അഭിപ്രായങ്ങൾ: